TopTop
Begin typing your search above and press return to search.

കൊറോണ വീണ്ടും പിടിമുറിക്കുന്നു, മെൽബണില്‍ ലോക്ക്ഡൗൺ

കൊറോണ വീണ്ടും പിടിമുറിക്കുന്നു, മെൽബണില്‍ ലോക്ക്ഡൗൺ

കൊറോണ വൈറസ് വീണ്ടും പിടിമുറുക്കി തുടങ്ങിയതോടെ ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെൽബണില്‍ വീണ്ടും ലോക്ക്ഡൗൺ ആരംഭിച്ചു. അവശ്യ കാരണങ്ങള്‍ക്കൊഴികെ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രാദേശീക ഭരണകൂടം പ്രഖ്യാപിച്ചു കഴിഞ്ഞു.

മെൽബണില്‍ അമ്പതു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി എപ്പോൾ വേണമെങ്കിലും എവിടെയും ചെക്ക്‌പോസ്റ്റുകൾ ഉപയോഗിച്ച് നഗരത്തിന് ചുറ്റും സുരക്ഷാ മതില്‍ തീര്‍ക്കുകയാണെന്ന് പോലീസ് അറിയിച്ചു. മെൽബൺ തലസ്ഥാനമായ വിക്ടോറിയയും അയൽ സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തികൾ ചൊവ്വാഴ്ച അടച്ചിരുന്നു.

നിങ്ങൾ ഇപ്പോൾ ചെയ്യുന്ന ത്യാഗം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മാത്രമുള്ളതല്ല, മറിച്ച് വിശാലമായ ഓസ്‌ട്രേലിയൻ സമൂഹത്തിന് വേണ്ടിയാണെന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ മനസ്സിലാക്കുന്നു' എന്നാണ് വീണ്ടുമൊരു ലോക്ക്ഡൗൺ കൂടെ അംഗീകരിച്ച മെല്‍ബണ്‍ നിവാസികളോട് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞത്. 191 പേരില്‍കൂടെ വൈറസ് സ്ഥിരീകരിച്ചതോടെയാണ്‌ വിക്ടോറിയ സ്റ്റേറ്റ് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് ചൊവ്വാഴ്ച മെൽബണില്‍ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ബുധനാഴ്ച ഇത് 134 ആയി കുറഞ്ഞു, പക്ഷേ ഇപ്പോഴും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് മെല്‍ബണില്‍ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഓസ്‌ട്രേലിയയിൽ ഇതുവരെ 9,000 കൊവിഡ് കേസുകളും 106 മരണങ്ങളും ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ജോലി, വ്യായാമം, ഭക്ഷണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്ന കര്‍ശന നിര്‍ദേശം ഉണ്ട്. സ്കൂളുകൾ‌ പ്രധാനമായും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. റെസ്റ്റോറന്റുകൾ‌ക്ക് പാര്‍സല്‍ നല്‍കാന്‍ മാത്രമേ സാധിക്കൂ. എന്നിരുന്നാലും, കടകളും ഹെയർഡ്രെസ്സറുകളും തുറക്കും. മെൽബണും വടക്ക് 10,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള മിച്ചൽ ഷയറും മാത്രമാണ് ലോക്ക് ഡൌണിന്‍റെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍. എങ്കിലും, ന്യൂ സൗത്ത് വെയിൽസിൽ നിന്നും സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നും സംസ്ഥാനത്തേക്കുള്ള പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്.


Next Story

Related Stories