TopTop
Begin typing your search above and press return to search.

ഒരു രാജ്യം മുഴുവന്‍ ഐസൊലേഷന്‍ വാര്‍ഡില്‍, കൊറോണയെ നേരിടാന്‍ ഇറ്റലിയില്‍ അസാധാരണ നടപടി, യാത്രകൾക്കും പൊതുപരിപാടികൾക്കും നിരോധനം

ഒരു രാജ്യം മുഴുവന്‍ ഐസൊലേഷന്‍ വാര്‍ഡില്‍, കൊറോണയെ നേരിടാന്‍ ഇറ്റലിയില്‍ അസാധാരണ നടപടി, യാത്രകൾക്കും പൊതുപരിപാടികൾക്കും നിരോധനം

കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാന്‍ അസാധാരണ നടപടികളുമായി ഇറ്റലി സര്‍ക്കാര്‍. രാജ്യത്തെ മുഴുവന്‍ ആളുകളോടും വീടുകളില്‍ കഴിയാൻ സർക്കാർ നിർദ്ദേശിച്ചു. പൊതുപരിപാടികളും സര്‍ക്കാര്‍ നിരോധിച്ചു. ഇതോടെ ആറു കോടി മനുഷ്യര്‍ ഫലത്തില്‍ ഐസോലേഷന്‍ വാര്‍ഡിലാകും

ഇറ്റലി പ്രധാനമന്ത്രി ജുസെപ്പെ കോന്‍തെയാണ് നിയന്ത്രണങ്ങള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിച്ചതായി പ്രഖ്യാപിച്ചത്. നേരത്തെ വടക്കന്‍ മേഖലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇപ്പോള്‍ രാജ്യം മുഴുവന്‍ വ്യാപിച്ചത്.. ' ഇനി കൂടുതല്‍ സമയമില്ല. എല്ലാ നടപടികളുടെയും ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നമ്മുടെ ഭാവി നമ്മുടെ തന്നെ കൈയിലാണ്' പ്രധാനമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 'ഞാന്‍ ഇനി വീട്ടിലായിരിക്കും. ഇറ്റലി മുഴവുന്‍ സംരക്ഷിത പ്രദേശമായിരിക്കും' ആന്‍തെ കൂട്ടിചേര്‍ത്തു. എല്ലാ പൊതുപരിപാടികളും, സിനിമ, നാടകം, വിവാഹങ്ങള്‍, കായിക മല്‍സരങ്ങള്‍, എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഏപ്രില്‍ മൂന്നുവരെ സ്‌കുളുകളും സര്‍വകലാശാലകളും പ്രവര്ത്തിക്കില്ല. ഇത്തരത്തിൽ കടുത്ത നിയന്ത്രണം ഒരു രാജ്യം ഏർപ്പെടുത്തുന്നത് ആദ്യമായാണ്. ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം ഇതിനകം 463 പേരാണ് മരിച്ചത്. 9172 പേര്‍ ഇപ്പോള്‍ രോഗ ബാധിതരാണ. ' രാജ്യത്ത് രോഗബാധ കൂടുകയാണെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ ഉത്തരവ് ലംഘിച്ചാല്‍ മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കും. അത്യാവിശ്യ കാര്യങ്ങള്‍ക്ക് മാത്രമെ ജനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. അത്യാവിശ്യകാര്യങ്ങള്‍ക്ക് സഞ്ചരിക്കേണ്ടവര്‍ അത് എഴുതി നല്‍കണം. ഇക്കാര്യം അധികൃതര്‍ക്ക് ബോധ്യപ്പെട്ടാലെ അനുമതി നല്‍കുകയുള്ളൂ. വടക്കന്‍ ഇറ്റലിിയിലെ ലൊംബാര്‍ഡിയെ എന്ന നഗരവും സാമ്പത്തിക തലസ്ഥാനമായ മിലാനും ഇന്നലെതന്നെ പൂര്‍ണമായും അടച്ചിരുന്നു. പുതിയ ഉത്തരവ് വന്നതോടെ ജനങ്ങള്‍ പരിഭ്രാന്തരായാതായി അവിടുന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവിധ ആശുപത്രകളില്‍ രോഗ ബാധിതരുടെ എണ്ണം കൂടിയതോടെ വിവിധ ഇനം പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍്ട് ചെയ്തു. അതിനിടെ സന്ദര്‍ശകരെ നിരോധിച്ചതിനെ തുടര്‍ന്ന് വിവിധ ജയിലുകളില്‍ ഉണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. ലോകത്തെ വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 111000 ആയി. 3890 പേര്‍ക്കാണ് ഇതുവരെ രോഗം മൂലം ജീവന്‍ നഷ്ടമായത്. ഇറാനില്‍ 43 പേര്‍ മരിച്ചു. ഇസ്രായേലില്‍ എത്തുന്ന വിദേശികള്‍ 14 ദിവസം ഐസോലേഷനില്‍ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. രോഗം ആദ്യം പടര്‍ന്ന ചൈനയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാകുകയാണ്. പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് വൈറസ് ബാധ മൂലംഉണ്ടായിട്ടുള്ളത്. ലോകത്തെമ്പാടുമുള്ള ഓഹരിവിപണികള്‍ വലിയ തകര്‍ച്ചയെ നേരിടുകയാണ്.


Next Story

Related Stories