TopTop
Begin typing your search above and press return to search.

ട്രംപിന് കൈ കൊടുത്ത ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊണാരോയ്ക്ക് കൊറോണ

ട്രംപിന് കൈ കൊടുത്ത ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊണാരോയ്ക്ക് കൊറോണ

ബ്രസില്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊണാരോയ്ക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ ഡെയ്‌ലി മെയ്ല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബൊല്‍സൊണാരോയുട പ്രസ് സെക്രട്ടറി ഫാബിയോ വാജന്‍ഗാര്‍ട്ടന് നേരത്തെ വൈറസ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബൊല്‍സൊണാരോയും പ്രസ് സെക്രട്ടറിയും ഹസ്തദാനം ചെയ്തിരുന്നു.

അതേസമയം ട്രംപിന് കൊറോണ ടെസ്റ്റ് ആവശ്യമില്ല എന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. കൊറോണ സംബന്ധിച്ച ആശങ്കകളെ ട്രംപ് തള്ളക്കളയുകയും ചെയ്തിരുന്നു. ട്രംപോ കുടുംബാംഗങ്ങളോ ക്വാറന്റൈന്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അതേസമയം ബ്രസീലിയന്‍ പ്രസിഡന്റ് ഉള്‍പ്പെട്ട സംഘവുമായി കൂടിക്കാഴ്ച നടത്തിയ രണ്ട് സെനറ്റര്‍മാര്‍ - ലിന്‍ഡ്‌സെ ഗ്രഹാമും റിക്ക് സ്‌കോട്ടും സ്വയം ക്വാറന്റൈന്‍ ചെയ്യുന്നതായി അറിയിച്ചു. നേരത്തെ രണ്ട് യുഎസ് ജനപ്രതിനിധിസഭ അംഗങ്ങളും സ്വയം ക്വാറന്റൈന്‍ ചെയ്യുന്നതായി അറിയിച്ചിരുന്നു. ഈ രണ്ട് പേരും ട്രംപിന് ഹസ്തദാനം ചെയ്തവരാണ്.


Next Story

Related Stories