TopTop
Begin typing your search above and press return to search.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് കൊറോണ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് 19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. പ്രധാനമന്ത്രി ജോണ്‍സണ് കൊറോണ പോസിറ്റീവ് ആണെന്ന് യുകെ ഗവണ്‍മെന്റ് അറിയിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ ലണ്ടനിലെ 10, ഡൗണിംഗ് സ്ട്രീറ്റില്‍ സ്വയം ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ് ബോറിസ് ജോണ്‍സണ്‍. എന്‍എച്ച്എസ് (നാഷണല്‍ ബെല്‍ത്ത് സര്‍വീസ്) 10, ഡൗണിംഗ് സ്ട്രീറ്റിലെത്തി പ്രധാനമന്ത്രിയെ പരിശോധിച്ചു. ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആയ പ്രൊഫ.ക്രിസ് വിറ്റിയുടെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബോറിസ് ജോണ്‍സണ്‍ കൊറോണ ടെസ്റ്റ് നടത്തിയത് എന്ന് പ്രധാനന്ത്രിയുടെ ഓഫീസ് അറിയിച്ചു. രോഗവിവരം ബോറിസ് ജോണ്‍സണും ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യം കൊവിഡ് 19നെ നേരിടുന്ന സാഹചര്യത്തില്‍ താന്‍ വീട്ടിലിരുന്ന് വീഡിയോകോണ്‍ഫറന്‍സിംഗിലൂടെ ഭരണനടപടികള്‍ നിയന്ത്രിക്കുമെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ബോറിസ് ജോണ്‍സണ്‍ അറിയിച്ചു.

Over the last 24 hours I have developed mild symptoms and tested positive for coronavirus.

I am now self-isolating, but I will continue to lead the government"s response via video-conference as we fight this virus.

Together we will beat this. #StayHomeSaveLives pic.twitter.com/9Te6aFP0Ri
— Boris Johnson #StayHomeSaveLives (@BorisJohnson) March 27, 2020

യുകെയില്‍ ഇതുവരെ 578 പേരാണ് കൊറോണ വൈറസ് മൂലം മരിച്ചത്. 11658 കേസുകളാണ് സ്ഥിരീകരിച്ചത്. ഈയാഴ്ച ആദ്യം ചാള്‍സ് രാജകുമാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Next Story

Related Stories