TopTop
Begin typing your search above and press return to search.

കോവിഡ്: ഹജ്ജിന് ഇത്തവണ ആഭ്യന്തര തീർത്ഥാടകർ മാത്രം, ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന

കോവിഡ്: ഹജ്ജിന് ഇത്തവണ ആഭ്യന്തര തീർത്ഥാടകർ മാത്രം, ആരോഗ്യ സുരക്ഷയ്ക്ക് മുൻഗണന

കോവിഡ് മഹാമാരി ഉയർത്തുന്ന ഭീഷണി ഒഴിയാതെ തുടരുന്ന സാഹചര്യത്തിൽ ഇത്തവണ ഹജ്ജ് കർമ്മങ്ങൾക്ക് ചുരുക്കം ആളുകൾക്ക് മാത്രം അവസരം. ആഭ്യന്ത തീർത്ഥാടകർക്ക് മാത്രമായിരിക്കും അവസരം. നിലവിൽ സൗദിയിൽ താമസിച്ച് വരുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചുരുക്കം ചിലരെയും ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ അനുവദിക്കും.

ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ പാലിച്ചുമായിരിക്കും ഇത്തവണത്തെ തീർത്ഥാടന ചടങ്ങുകൾ​. സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തുകയാണ് മുഖ്യ പരിഗണനയെന്നും​ മന്ത്രാലയം വ്യക്തമാക്കി​. അന്താരാഷ്​ട്ര തലത്തിൽ മുഴുവൻ തീർഥാടകര്‍ക്കും അവസരം നൽകിക്കൊണ്ട് കോവിഡ്​ മഹാമാരിയുടെ കാലത്ത് ഹജ്ജ്​ നടത്തൽ പ്രയാസകരമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇരുപത് ലക്ഷത്തോളം തീർത്ഥാടകർ പങ്കെടുക്കുന്ന ഹജ്ജ് തീർത്ഥാടനമാണ് അഭ്യന്തര വിശ്വാസികൾക്ക് മാത്രമായി ചുരുക്കുന്നത്. എന്നാൽ തീർത്ഥാടനം പോലും റദ്ദാക്കിയേക്കുമെന്ന സാഹചര്യത്തിൽ നിന്നാണ് ആളുകളെ പരിമിതപ്പെടുത്തി നടത്താൻ തീരുമാനിച്ചിരിക്കുന്നതും.

നിലവിൽ 161,005 പേരാണ് സൗദിയിൽ കോവിഡ് ബാധിതരായുള്ളത്. 1307 പേർ ഇതിനോടകം മരണമടയുകയും ചെയ്തിട്ടുണ്ട്.


Next Story

Related Stories