TopTop
Begin typing your search above and press return to search.

ചൈനയ്ക്ക് പുറത്താണ് പ്രതിദിനം കൂടുതൽ കേസുകൾ വരുന്നത് - ലോകാരോഗ്യസംഘടന

ചൈനയ്ക്ക് പുറത്താണ് പ്രതിദിനം കൂടുതൽ കേസുകൾ വരുന്നത് - ലോകാരോഗ്യസംഘടന

ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണനിരക്കില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും മറ്റ് രാജ്യങ്ങളില്‍ ഓരോ ദിവസവും സ്ഥിതിഗതികള്‍ മോശമായിരിക്കൊണ്ടിരിക്കുകയാണ് ഡബ്ല്യുഎച്ച്ഒ. ഇറാനിലും ദക്ഷിണ കൊറിയയിലും ഇറ്റലിയിലുമെല്ലാം കൊറോണ കേസുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. 2600ലധികം പേര്‍ മരിച്ച ചൈന കഴിഞ്ഞാല്‍ കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ഇറാനിലാണ് - 16. ദക്ഷിണകൊറിയയില്‍ 11, ഇറ്റലിയില്‍ 12 എന്നിങ്ങനെയാണ് മരണനിരക്ക്. വൈറസ് ഭീഷണിയുള്ള പക്ഷം സ്‌കൂളൂകള്‍ അടച്ചിടാനും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും യുകെ തീരുമാനിച്ച് കഴിഞ്ഞു.

ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസിസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാനിലേും ദക്ഷിണകൊറിയയിലേയും സ്ഥിതി ആശങ്കാജനകമാണ്. ബഹ്‌റൈന്‍, ഇറാഖ്, കുവൈറ്റ്, ഒമാന്‍, അള്‍ജീരിയ. ഓസ്ട്രിയ, ക്രൊയേഷ്യ, ജര്‍മ്മനി, സ്‌പെയിന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഡബ്ല്യുഎച്ച്ഒയുടേയും യൂറോപ്യന്‍ സെന്ററിന്റേയും സംയുക്ത രോഗപ്രതിരോധ സംഘം ഇന്നലെ ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെത്തിയിരുന്നു. ഡബ്ല്യുഎച്ച്ഒ സംഘം ഈയാഴ്ച ഇറാനിലുമെത്തും. ലാറ്റിനമേരിക്കയിലെ ആദ്യ കൊറോണ കേസ് ബ്രസീലില്‍ സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ ബ്രസീല്‍ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

വൈറസ് ഭീഷണിയുള്ള പക്ഷം സ്‌കൂളൂകള്‍ അടച്ചിടാനും യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും യുകെ തീരുമാനിച്ച് കഴിഞ്ഞു. ഗ്രീസില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തു. കൊറോണബാധിതമേഖലയായ വടക്കന്‍ ഇറ്റലിയില്‍ പോയിവന്ന 38കാരിയായ സ്ത്രീയ്ക്കാണ് കൊറോണ പോസിറ്റീവ് ആയി കണ്ടെത്തിയത്. അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവരേയും അടുത്ത ബന്ധുക്കളേയും ക്വാറന്റൈന്‍ ചെയ്കിട്ടുണ്ട്. ഇവര്‍ ബന്ധപ്പെട്ടിട്ടുള്ളവരയൊക്കെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൊഡോംഗോ, കാസ്റ്റിഗ്ലിയോണ്‍ ഡി അഡ്ഡ, കാസല്‍പുസ്റ്റര്‍ലെംഗോ, ഫോംബിയോ, മാലിയോ, സൊമാഗ്ലിയ, ബെര്‍ട്ടോണിക്കോ, ടെറാനോവ ഡീ പസേറിനി, കാസില്‍ജെറുണ്ടോ, സാന്‍ ഫിയൊറാനോ, വോ യൂഗാനിയോ എന്നീ ഇറ്റാലിയന്‍ നഗരങ്ങളില്‍ പോകരുതെന്ന് പൗരന്മാര്‍ക്ക് ബ്രിട്ടന്‍ നിര്‍ദ്ദേശം നല്‍കി.


Next Story

Related Stories