TopTop
Begin typing your search above and press return to search.

ഇറ്റലിയില്‍ മരണം 10,000 കവിഞ്ഞു, അമേരിക്കയില്‍ സ്ഥിതി ഗുരുതരം, ബ്രിട്ടനില്‍ തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ അതിജീവന സാധ്യത 50 ശതമാനം

ഇറ്റലിയില്‍ മരണം 10,000 കവിഞ്ഞു, അമേരിക്കയില്‍ സ്ഥിതി ഗുരുതരം, ബ്രിട്ടനില്‍ തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ അതിജീവന സാധ്യത 50 ശതമാനം

കൊവിഡ് 19 മരിച്ചവരുടെ എണ്ണം ഇറ്റലിയില്‍ മാത്രം 10,000 ആയി. രോഗ ബാധിതരുടെ എണ്ണം ഇവിടെ 90,000 കവിഞ്ഞു. അമേരിക്ക, സ്‌പെയിന്‍ ഫ്രാന്‍സ് എന്നിവടങ്ങളിലും മരണ സംഖ്യ ഉയരുകയാണ്. ലോകത്ത് ആകെ മരണം മുപ്പതിനായിരത്തോട് അടുക്കുകയാണ്.

കൊവിഡ് 19 ന്റെ ഇപ്പോഴത്തെ പ്രധാന കേന്ദ്രമായ യുറോപ്പില്‍ മൂന്നാഴ്ച കഴിഞ്ഞും സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. ഏറ്റവും കുടുതല്‍ ബാധിച്ചിട്ടുള്ള ഇറ്റലയില്‍ മരണ സംഖ്യ ഉയരുകയാണ്. മരണ സംഖ്യ 10,000 പിന്നിട്ടു. ഇവിടെ ഇന്നലെ മാത്രം മരിച്ചത് 889 പേരാണെന്ന് ഔദ്യോഗികമായി അറിയിച്ചു. പുതുതായി 5974 പേര്‍ക്കാണ് രോഗം ബാധിച്ചത്. വൈറസിനെതിരായ പ്രതിരോധത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനെ കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെ പോകുമെന്ന് ഇറ്റലി പ്രധാനമന്ത്രി ജുസെപ്പെ കോന്‍തെ പറഞ്ഞു. വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയോട് മറ്റ് അംഗരാജ്യങ്ങള്‍ അലസമായാണ് പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ' ഇപ്പോഴുണ്ടായ വെല്ലുവിളിയെ നേരിടാന്‍ പറ്റുന്നില്ലെങ്കില്‍ യൂറോപ്യന്‍ സംവിധാനം കൊണ്ട് ജനങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ലാതെ വരും. യൂറോപിന്റെ ചരിത്രത്തിലെ നിര്‍ണായക ഘട്ടത്തിലാണ് ഇപ്പോഴുള്ളത്. ഏറ്റവും കുടുതല്‍ അനുഭവിക്കുന്ന രാജ്യത്തെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്.' അദ്ദേഹം പറഞ്ഞു. ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ ഏപ്രില്‍ പകുതിവരെ നീട്ടിയേക്കുമെന്നാണ് സൂചന വൈറസ് ബാധിതരുടെ എണ്ണം ലോക വ്യാപകമായി 6,40589 ആയി. ആകെ മരണ സംഖ്യ 29848 ആയും വര്‍ധിച്ചു. അതിനിടെ സ്ഥിതിഗതികള്‍ രൂക്ഷമായ ന്യൂയോര്‍ക്കിനെ ക്വാറന്റൈന്‍ ചെയ്യുന്ന കാര്യം ആലോചിക്കുകയാണെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന വിവാദമായി. ' വൈറസ് ബാധയുടെ പ്രധാന കേന്ദ്രം ന്യൂയോര്‍ക്ക് ആയ സ്ഥിതിക്ക് ആ മേഖലയെ ക്വാറന്റൈന്‍ ചെയ്യുന്ന കാര്യം ആലോചിക്കുകയാണ്' ട്രംപ് പറഞ്ഞു. എന്നാല്‍ അതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായാണ് ഗവര്‍ണർ ആൻ്റഡ്രു കുഓമോ പ്രതികരിച്ചത്. യുക്തിക്ക് നിരക്കുന്ന തീരുമാനമല്ല ഇതെന്ന് അദ്ദേഹം പറഞ്ഞു. അത് യുദ്ധ പ്രഖ്യാപനമാണ്. അത്തരത്തിലൊരു കാര്യം നടപ്പിലാക്കിയാല്‍ അത് അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും ഓഹരി വിപിണി തകരുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍നിന്ന് പുറത്തുപോകുന്നവര്‍ സ്വയം 14 ദിവസം മാറി നില്‍ക്കണമെന്ന് വൈറ്റ് ഹൗസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ ബ്രിട്ടനിലും മരണ സംഖ്യ വര്‍ധിക്കുകയാണ്. ഇവിടെ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. 17031 പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രിട്ടനിലെ ആരോഗ്യ പരിപാലനത്തിന്റെ ശേഷിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള റിപോര്‍ട്ട് പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ അതിജീവന ശേഷി 50 ശതമാനം മാത്രമാമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരിക്ക് ശേഷം 165 പേരെയായിരുന്നു തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 79 പേര്‍ മരിച്ചതയാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ വര്‍ധിക്കുന്നത് ആരോഗ്യ പരിപാലനത്തെ സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന പുരുഷന്മാരാണ് കുടുതല്‍ മരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. ബ്രിട്ടനില്‍ ലോക്ഡൗണ്‍ കൂടുതല്‍ ശക്തിപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട് . രാജ്യം നേരിടുന്ന വെല്ലവിളിയെക്കുറിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പൗരന്മാര്‍ക്ക് കത്തയക്കുമെന്നാണ് സൂചന. ബ്രിട്ടനില്‍ സ്ഥിതിഗതികള്‍ ഇനിയു രൂക്ഷമാകാനാണ് സാധത്യയെന്നാണ് റിപ്പോര്‍ട്ട്. ലണ്ടനിലെ ഇംപീരിയല്‍ കോളെജ് നടത്തിയ പഠന പ്രകാരം ചൈന സ്വീകരിച്ച നടപടികള്‍ എടുത്താല്‍ ബ്രിട്ടനില്‍ മരണ സംഖ്യ 5700 ല്‍ നിര്‍ത്താന്‍ കഴിയുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. അല്ലെങ്കില്‍ മരണ സംഖ്യ വളരെ കൂടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറണ വ്യാപകമായ നഷ്ടം വിതച്ച സ്‌പെയിനും സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുകയാണ്. 5812 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. വൈറസിന്റെ ആക്രമണത്തില്‍നിന്ന് കാര്യമായി ഉണ്ടാകാതിരുന്ന റഷ്യ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി അതിര്‍ത്തികള്‍ അടച്ചു.


Next Story

Related Stories