TopTop
Begin typing your search above and press return to search.

കൊറോണ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കേണ്ടിവരുമോ? നൂറ്റാണ്ടുകളായുള്ള നിയമം വൈറസ് തിരുത്തിക്കുമോ എന്ന് ആശങ്ക

കൊറോണ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കേണ്ടിവരുമോ? നൂറ്റാണ്ടുകളായുള്ള നിയമം വൈറസ് തിരുത്തിക്കുമോ എന്ന് ആശങ്ക

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. ഇതിനകം മൂന്ന് ലക്ഷം ആളുകളാണ് അമേരിക്കയില്‍ രോഗ ബാധിതരായിട്ടുള്ളത്. 8100 ആളുകള്‍ മരിച്ചു. സ്ഥിതിഗതികള്‍ വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തന്നെ പറയുന്നത്. ഒരു ലക്ഷത്തിനും രണ്ടര ലക്ഷത്തിനുമിടയില്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപെട്ടേക്കാമെന്ന് ചില ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ തന്നെ സൂചിപ്പിക്കുന്നു. അമേരിക്ക അതിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത്. ഈ ഘട്ടത്തിലാണ് ചില കേന്ദ്രങ്ങള്‍ ഒരു പ്രധാനപ്പെട്ട സംശയം ഉന്നയിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് എന്ത് സംഭവിക്കും? ഈ വര്‍ഷം നവംബര്‍ മൂന്നിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അത് മാറ്റിവെക്കേണ്ടി വരുമോ? അങ്ങനെ സാധ്യമാണോ? കൊറോണ വൈറസ് പലതിനെയും അട്ടിമറിച്ചു കഴിഞ്ഞു. ഒളിംമ്പിക്ക്‌സ് മാറ്റിവെച്ചു, വംബിള്‍ഡണ്‍ ഈ വര്‍ഷം ഇല്ല. അങ്ങനെ പലതും. ലോകത്തെ ഏറ്റവും ശക്തനായ നേതാവിനെ തെരഞ്ഞെടുക്കാനുള്ള പക്രിയയെക്കൂടി ഇത് അട്ടിമറിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. നാല് വര്‍ഷം കൂടുമ്പോഴാണ് അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം മല്‍സരവുമാവും അത്. എന്നാല്‍ ഏകദേശം ഒരു വര്‍ഷത്തോടടുപ്പിച്ച് തുടങ്ങുന്ന അമേരിക്കിയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇതിനകം തടസ്സപ്പെട്ടിട്ടുണ്ട്. നാല് വര്‍ഷം കൂടുമ്പോഴുള്ള നവംബര്‍ മാസത്തെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നിയമ പ്രകാരം നടക്കേണ്ടത്. അത് എന്തായാലും നടന്നിരിക്കണമെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഇതുവരെ നടക്കാത്ത പലകാര്യങ്ങളും നടക്കുമ്പോഴാണ് കൊറോണ വൈറസ് മൂലം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും മാറ്റിവെയ്‌ക്കേണ്ടി വരുമോ എന്ന ആശങ്ക ഉയരുന്നത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പക്രിയകള്‍ പതിവുപോലെ നടക്കുകയായിരുന്നു. മാര്‍ച്ച് മൂന്നിന്റെ സൂപ്പര്‍ ട്യൂസ് ഡേയായിലായിരുന്നു ബെര്‍നി സാന്റേഴിസിന് തിരിച്ചടിയായി ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മല്‍സരിക്കുന്ന ജോ ബിദന്‍ മു്‌ന്നേറ്റം നടത്തിയത്. ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വേദികളിലും പ്രചാരണം നടത്തുകയായിരുന്നു. ഈ ഘട്ടത്തിലാണ് കൊറോണ അമേരിക്കയെ കീഴടക്കിയത്. ആദ്യം അലസതയോടെ ഇതിനെ കണ്ട ഭരണ കൂടം പിന്നീട് നടപടികള്‍ ഊര്‍ജ്ജിതമാക്കി. അപ്പോഴെക്കും രംഗം വഷളായി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടപടികള്‍ തടസ്സപ്പെട്ടിരിക്കയാണ്. ഡെമേ്ര്രകാറ്റുകളുടെ അവശേഷിക്കുന്ന പ്രൈമറികള്‍ ചിലത് നടന്നിട്ടില്ല. കണ്‍വെന്‍ഷനും മാറ്റിവെച്ചു. ജോര്‍ജ്ജിയയും ലൂസിയാനയും പ്രൈമറികള്‍ മാറ്റിവെച്ചു. അടിയന്തര സാഹചര്യത്തില്‍ അത് ചെയ്യാനുള്ള അധികാരം ഇവിടുത്തെ ഗവര്‍ണര്‍മാര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയള്ള ബിദന്‍ സ്വന്തം ആസ്ഥാനത്ത് കുടുങ്ങി കിടക്കുന്നു. തെരഞ്ഞെടുപ്പ് റാലികള്‍ സാധ്യമാകാതെ ട്രംപ് കൊറോണ നിരീക്ഷണവുമായി മുന്നോട്ടു പോകുന്നു. എന്നാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രീതി പ്രകാരം ഈ പക്രിയ ജൂണ്‍ 9 നകം പൂര്‍ത്തിയാക്കേണ്ടതാണ്. അതുപോലെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ ജൂണ്‍ 20 നകം തീരുമാനമുണ്ടാകേണ്ടതുണ്ട് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എല്ലാം നവംബറിന് മുന്നെ അവസാനിക്കുമോ? അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എന്ത് ചെയ്യും. ആളുകളുടെ മരണം, അടച്ചിടല്‍ മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യം തുടങ്ങി അമേരിക്ക അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ബഹുമുഖമാണ്. അതുകൊണ്ട് തന്നെ അസാധാരണമായി എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയും ചിലര്‍ പ്രകടിപ്പിക്കുന്നുണ്ട്. ' നവംബറില്‍ കാര്യങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം മാറിയിട്ടുണ്ടാകാം. നിശ്ചയിച്ച പ്രകാരം തെരഞ്ഞെടുപ്പ് നടക്കുമോ എന്നു പോലും അറിയില്ല. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുന്നു' ന്യൂയോര്‍ക്കിലെ ഫോര്‍ധാം സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ മോണിക മെക്ഡര്‍മോറ്റ് ഗാര്‍ഡിയനോട് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കല്‍ അസാധ്യമാണെന്നാണ് പലരും കരുതുന്നത്. ഇതേക്കാള്‍ ഭീകരമായ സാഹചര്യത്തിലും അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. 675000 പേര്‍ മരിച്ച 1918ലെ സ്പാനിഷ് ഫ്‌ളൂവിന്റെ സമയത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 1845 ലാണ് അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് നിയമം നിലവില്‍ വന്നത്. അതിന് ശേഷം എല്ലാ നാല് വര്‍ഷം കൂടുമ്പോഴും നവംബര്‍ മാസത്തിലെ ആദ്യ തിങ്കള്‍ കഴിഞ്ഞുള്ള ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അമേരിക്കന്‍ ഭരണഘടന പ്രകാരം ജനുവരി മൂന്നാം തീയതി പുതിയ കോണ്‍ഗ്രസ് അധികാരത്തിലെത്തണം. ജനുവരി 20് ന് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കണം. ഇതിലൊന്നും മാറ്റം വരുത്തക എളുപ്പമല്ല. അമേരിക്കന്‍ ്പ്രസിഡന്‍ഷ്യല്‍ ഭരണ രീതിയില്‍ പ്രസിഡന്റിന് വലിയ അധികാരങ്ങളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് മാറ്റാന്‍ അദ്ദേഹത്തിന് കഴിയില്ല. ഇതുകൊണ്ടെക്കെ തന്നെ ഇനിയുള്ള ദിവസങ്ങള്‍ അമേരിരയ്ക്ക് നിര്‍ണായകമാണ്.


Next Story

Related Stories