TopTop
Begin typing your search above and press return to search.

ആറ് മാസത്തിന് ശേഷം കോവിഡിനെതിരെ പ്രതീക്ഷയുമായി വാക്‌സിനുകള്‍, 23 എണ്ണം മനുഷ്യ പരീക്ഷണ ഘട്ടത്തില്‍, പ്രതീക്ഷാനിർഭരമെന്ന് ലോകാരോഗ്യ സംഘടന

ആറ് മാസത്തിന് ശേഷം കോവിഡിനെതിരെ പ്രതീക്ഷയുമായി വാക്‌സിനുകള്‍, 23 എണ്ണം മനുഷ്യ പരീക്ഷണ ഘട്ടത്തില്‍, പ്രതീക്ഷാനിർഭരമെന്ന് ലോകാരോഗ്യ സംഘടന

കോവിഡിനെതിരായ പോരാട്ടം ആറ് മാസം പിന്നിടുമ്പോള്‍ ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് പ്രതീക്ഷയുമായി മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം നിര്‍ണമായക ഘട്ടത്തില്‍. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ മരുന്നു പരീക്ഷണമാണ് നിര്‍ണായകഘട്ടത്തിലെത്തിയത്. ബ്രീട്ടന്‍, ചൈന, എന്നീ രാജ്യങ്ങളിലെ മരുന്ന് പരീക്ഷണമാണ് വിജയിക്കുന്നതായാണ് സൂചന. ഓക്‌സ്‌ഫേഡ് സര്‍വകലാശാല വികസിപ്പിച്ച മരുന്ന് മനുഷ്യരില്‍ പരീക്ഷിച്ചപ്പോള്‍ അത് കൊറോണ വൈറസിനെതിരെ പ്രതിരോധം ഉണ്ടാക്കുന്നതായി തെളിഞ്ഞത്.

1077 പേരിലാണ് പരീക്ഷണം നടത്തിയത്. വാക്‌സിന്‍ നല്‍കിയവരില്‍ 56 ദിവസത്തിന് ശേഷം ആന്റിബോഡിയും വൈറസിനെതിരെ വര്‍ഷങ്ങളോളം പ്രതിരോധം പണിയാവുന്ന ടി സെല്ലുകളും സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പരീക്ഷണത്തിന്റെ ഫലം ലാന്‍സെറ്റ് മാഗസിനിലാണ് ശാസ്ത്രജഞര്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ പൂര്‍ണമായും പ്രതിരോധം നല്‍കാന്‍ ഈ വാക്‌സിന്‍ മതിയാവുമോ എന്ന കാര്യം പറയാന്‍ ആയിട്ടില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇപ്പോഴും എത്രമാത്രം പ്രതിരോധമാവണം ശരീരത്തില്‍ സൃഷ്ടിക്കപ്പെടേണ്ടതെന്ന കാര്യം ബോധ്യമാകേണ്ടതുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ പ്രൊഫസര്‍ സാറാ ഗില്‍ബര്‍ട്ട് പറഞ്ഞു.

മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ്. അമേരിക്ക, ബ്രസീല്‍ ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളിലാണ് ഇത് നടക്കുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാ സെനീക്കയാണ് ഈ മരുന്നിന്റെ ഉത്പാദനം നടത്തുന്നത്. ഓക്‌സ്‌ഫേഡ് സര്‍വകലാശാലയുടെ മരുന്നിന്റെ ഇന്ത്യന്‍ പരീക്ഷണത്തിന് അധികൃതരില്‍നിന്ന് അനുമതി തേടുമെന്ന് സെറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യ പറഞ്ഞു. ' അധികൃതരില്‍നിന്ന് അനുമതി കിട്ടുന്ന മുറയ്ക്ക് മരുന്നിന്റെ ഉത്പാദനവും പരീക്ഷണവും ഇന്ത്യയില്‍ നടത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിര്‍ ആദര്‍ പൂര്‍വാല പറഞ്ഞു.

NEW—UK"s #COVID19 vaccine is safe and induces an immune reaction, according to preliminary results https://t.co/rDPlB9fDKr pic.twitter.com/z2t9Aubjim
— The Lancet (@TheLancet) July 20, 2020

ചൈനയുടെ മിലിട്ടറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വികസപ്പിച്ച മരുന്നും പരീക്ഷണ ഘട്ടത്തി്ല്‍ മനുഷ്യരില്‍ പ്രതിരോധം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതായാണ് സൂചന. 508 പേരിലാണ് ഈ മരുന്ന് പരീക്ഷണം നടത്തിയത്.

ഈ രണ്ട് മരുന്നുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലാണ്. രണ്ട് മരുന്നുകളുടെയും പരീക്ഷണത്തിന്റെ ഫലം ഏകദേശം സമാന സ്വഭാവമുള്ളതാണെന്നാണ് സൂചന. കാന്‍സിനോ ബയോലോജിക്ക്‌സ് ആണ് മരുന്ന് മരുന്ന് നിര്‍മ്മിച്ചത്. പരീക്ഷണത്തിന്റെ എല്ലാ ഘട്ടവും പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ചൈനയിലെ സൈനികര്‍ക്ക് ഈ മരുന്ന് നല്‍കി തുടങ്ങുമെന്നും സൂചനയുണ്ട്.

ഇതുവരെ ഉണ്ടായ പരീക്ഷണ ഫലങ്ങള്‍ പ്രത്യാശ ജനിപ്പിക്കുന്നതാണെന്നും ഇനി വ്യാപകമായി മനുഷ്യരില്‍ മരുന്ന് പരീക്ഷിക്കുകയുമാണ് വേണ്ടതെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞു.

ഇതിനകം 150 മരുന്നുകളാണ കോവിഡിനെതിരെ വികസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 23 എണ്ണം പരീക്ഷണത്തിന്റെ ഘട്ടത്തിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

ഇന്ത്യയില്‍ നിര്‍മ്മിച്ച കോവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലും ആരംഭിച്ചിട്ടുണ്ട്. ഹൈദരബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് മരുന്ന് വികസിപ്പിച്ചത്. മനുഷ്യരില്‍ ഇത് പരീക്ഷിക്കുന്നതിന് ഡല്‍ഹിയിലെ എംയിസും നടപടികള്‍ തുടങ്ങിയിട്ടണ്ട് 12 കേന്ദ്രങ്ങളിലാണ് ഈ മരുന്നിന്റെ മനുഷ്യരിലെ പരിക്ഷണം നടക്കുക. 1800 പേര്‍ ഡല്‍ഹി എയിംസില്‍ മരുന്ന് പരീക്ഷണത്തിന് തയ്യാറായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനകം ആറ് ലക്ഷത്തിലേറെ ആളുകളാണ് രോഗം ബാധിച്ച് മരിച്ചത്. ഒന്നര കോടിയോളം ആളുകളെ രോഗം ബാധിച്ചു എന്നാണ് കണക്കാക്കുന്നത്.

Next Story

Related Stories