TopTop
Begin typing your search above and press return to search.

കോവിഡ് വൈറസിനെ സൃഷ്ടിച്ചത് ചൈനീസ് ഗവൺമെന്റ് ലാബ് - തെളിവുണ്ടെന്ന് ചൈനീസ് വൈറോളജിസ്റ്റ്

കോവിഡ് വൈറസിനെ സൃഷ്ടിച്ചത് ചൈനീസ് ഗവൺമെന്റ് ലാബ് - തെളിവുണ്ടെന്ന് ചൈനീസ് വൈറോളജിസ്റ്റ്

കൊറോണ വൈറസ്, വുഹാനിലെ ചൈനീസ് ഗവണ്‍മെന്റ് ലാബില്‍ നിര്‍മ്മിച്ചതാണെന്ന ആരോപണം ശരിയാണെന്ന് ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെങ് യാന്‍. ഇതിന് വ്യക്തമായ തെളിവ് തന്റെ പക്കലുണ്ടെന്ന് ലി മെങ് യാന്‍ അവകാശപ്പെട്ടു. ചൈനീസ് ഗവണ്‍മെന്റ് കോവിഡ് കൈകാര്യം ചെയ്ത രീതിക്കെതിരെ ഗുരുതര ആരോപണങ്ങളുയര്‍ത്തിയ വിസില്‍ബ്ലോവര്‍ ആക്ടിവിസ്റ്റ് കൂടിയാണ് ഡോ. ലി മെങ് യാന്‍. കൊറോണ വൈറസ് സംബന്ധിച്ച് ലോകത്തെ അറിയിക്കുന്നതിന് മുമ്പ് തന്നെ ചൈനീസ് ഗവണ്‍മെന്റിന് ഇത് സംബന്ധിച്ച് അറിവുണ്ടായിരുന്നതായി ഹോങ്കോങ്ങില്‍ പ്രവര്‍ത്തിക്കുന്ന ലി മെങ് യാന്‍ പറഞ്ഞു. ഹോങ്കോങ്ങ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ വൈറോളജി-ഇമ്മ്യൂണോളജി വിദഗ്ധയാണ് ഡോ. ലി മെങ് യാന്‍.

ബ്രിട്ടീഷ് ടോക്ക് ഷോ ആയ ലൂസ് വിമന്‍ എന്ന പരിപാടിയില്‍ താന്‍ നടത്തിയ അന്വേഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലി മെങ് യാന്‍ പങ്കുവച്ചിരുന്നു. 2019 ഡിസംബറിലും 2020 ജനുവരി പകുതിയിലുമായി രണ്ട് റിസര്‍ച്ചുകള്‍ ലി മെങ് യാന്‍ നടത്തിയിരുന്നു. ഇതിന്റെ റിസള്‍ട്ട്, ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണ്‍സള്‍ട്ടന്‌റ്ായ സൂപ്പര്‍വൈസര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ തനിക്ക് കിട്ടിയ വിവരങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കാനുള്ള നിര്‍ദ്ദേശമാണ് സൂപ്പര്‍വൈസര്‍ നല്‍കിയതെന്ന് ലി മെങ് യാന്‍ പറയുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടാല്‍ നിങ്ങള്‍ അപ്രത്യക്ഷയാക്കപ്പെടും എന്നാണ് സൂപ്പര്‍വൈസര്‍ ലീയോട് പറഞ്ഞത്. ചൈനീസ് ന്യൂ ഇയറിന്റെ സമയത്ത് വിവിധ ലോകരാജ്യങ്ങളിലേയ്ക്ക് ചൈനയില്‍ നിന്ന് വലിയതോതില്‍ ആളുകള്‍ പോയിരുന്നു.

ജനുവരി 17ന് യുഎസ്സിലുള്ള ചൈനീസ് യൂടൂബറുമായി ബന്ധപ്പെട്ട് ലി മെങ് യാന്‍ വിവരം പുറത്തുവിട്ടു. ചൈനീസ് ഗവണ്‍മെന്റ് കൊറോണ വൈറസ് സംബന്ധിച്ച വിവരം മറച്ചുവച്ചു, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്കുള്ള രോഗവ്യാപനം നിലവിലുണ്ടായിരുന്നു, സാര്‍സ് കൊറോണ വൈറസ് 2 ലോകത്താകെ വ്യാപിക്കാന്‍ പോവുകയാണ്, വുഹാന്‍ സീഫുഡ് മാര്‍ക്കറ്റും മറ്റും പുകമറ മാത്രമാണ് - എന്നീ കാര്യങ്ങളാണ് ലീ മെങ് യാന്‍ പറഞ്ഞത്. വൈറസ് പ്രകൃതിയില്‍ നിന്ന് സ്വാഭാവികമായി വന്നതല്ല. അത് നൈ മിലിട്ടറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളതാണ്. ഏതെങ്കിലും മാര്‍ക്കറ്റില്‍ നിന്നല്ല അത് വന്നത്. പ്രാദേശിക ഡോക്ടര്‍മാരില്‍ നിന്നും ജനങ്ങളില്‍ നിന്നും വിവരശേഖരണം നടത്തിയിരുന്നതായി ലി മെങ് യാന്‍ അവകാശപ്പെടുന്നു.

സാര്‍സ് കൊറോണ വൈറസ് 2ന്‌റെ ജീനോം സീക്വന്‍സ് വച്ചാണ് വിവരശേഖരണം നടത്തിയത്. ജനുവരി മുതല്‍ സയന്റിഫിക്ക് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഞങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പോവുകയാണ്. ആദ്യ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കുള്ളില്‍ വരും - ലീ മെങ് യാന്‍ പറഞ്ഞു.

Next Story

Related Stories