Top

സിപിഐ (മാവോയിസ്റ്റ്) ലോകത്ത് ഏറ്റവും ഭീകരമായ ആറാമത്തെ സംഘടനയെന്ന് യുഎസ്

സിപിഐ (മാവോയിസ്റ്റ്) ലോകത്ത് ഏറ്റവും ഭീകരമായ ആറാമത്തെ സംഘടനയെന്ന് യുഎസ്

ഇന്ത്യയിലെ നിരോധിത സംഘനയായ സിപിഐ മാവോയിസ്റ്റിനെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ്. യുഎസ് റിപ്പോർട്ട് ഓൺ ടെററിസം 2018 പട്ടികയിലാണ് സിപിഐ മാവോയിസ്റ്റും ഉൾപ്പെടുന്നത്. താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്), അൽഷബാബ്, ബൊക്കൊഹറാം, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫിലിപ്പീൻസ് എന്നിവയ്ക്ക് പിന്നിലായാണ് ഇന്ത്യയിൽ നിന്നുള്ള സിപിഐ മാവോയിസ്റ്റ് ഉൾപ്പെടുന്നത്. വെള്ളിയാഴ്ചയാണ് പട്ടിക പുറത്ത് വിട്ടത്.

സിപിഐ (മാവോയിസ്റ്റ്) 176 സംഭവങ്ങളിലായി 311 പേരെ കൊലപ്പെടുത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. 2018 ൽ സംഘനയുമായി ബന്ധമുള്ള 833 അക്രമ സംഭവങ്ങളിൽ 240 പേർ മരണമടഞ്ഞതായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ ഉൾപ്പെടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് വ്യക്തമാക്കുന്നു.

"നക്സലുകൾ എന്നറിയപ്പെടുന്ന സിപിഐ-മാവോയിസ്റ്റ് 2018 ൽ ഇന്ത്യയിൽ നടന്ന ഭീകര സംഭവങ്ങളിൽ മിക്കതിലും പ്രതിസ്ഥാനത്തുണ്ട്'. മൊത്തം അക്രമങ്ങളിൽ 26 ശതമാനം വരുന്ന 176 സംഭവങ്ങൾക്കും ഉത്തരവാദിൾക്കും മാവോയിസ്റ്റുകളാണ്. 60 സംഭവങ്ങൾക്ക്പിന്നിൽ ജയ്ഷ്-ഇ-മുഹമ്മദിന്റെ ഇടപെടൽ ഉണ്ടായപ്പോൾ 59 അക്രമങ്ങളിൾ ഹിസ്ബുൾ മുജാഹിദ്ദീനാണ് പ്രതിസ്ഥാനത്ത്. 55 സംഭവങ്ങൾക്ക് ലഷ്കർ-ഇ തയ്യിബയാണ് പിന്നിൽ പ്രവര്‍ത്തിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഭീകരത ബാധിച്ച രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാഖ് എന്നിവ മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. "രഹസ്യാന്വേഷണ, വിവരങ്ങൾ പങ്കുവയ്ക്കുന്നതിലെ ദൗർബല്യം ഇവ പ്രതിരോധിക്കുന്നതിൽ നിന്ന് ഏജൻസികളെ പ്രതികൂലമായി ബാധിച്ചു" എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്-ഇസക്-മുയിവ, ഐസിസ്-ജമ്മു കശ്മീർ എന്നിവയും ഇന്ത്യയിൽ സജീവമാണെന്നും റിപ്പോർട്ട് പറയുന്നു.


Next Story

Related Stories