TopTop
Begin typing your search above and press return to search.

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 2074 പേര്‍, നിയന്ത്രണം തുടര്‍ന്നാലും മരണ സംഖ്യ 61,000 കവിയുമെന്ന് റിപ്പോര്‍ട്ട്, ഭയത്തിന് കീഴടങ്ങരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

അമേരിക്കയില്‍ 24 മണിക്കൂറിനുള്ളില്‍ മരിച്ചത് 2074 പേര്‍, നിയന്ത്രണം തുടര്‍ന്നാലും മരണ സംഖ്യ 61,000 കവിയുമെന്ന് റിപ്പോര്‍ട്ട്, ഭയത്തിന് കീഴടങ്ങരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

കോവിഡ് 19 ബാധിച്ച് 24 മണിക്കൂറിനകം അമേരിക്കയില്‍ മരിച്ചത് 2074 പേര്‍. രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 20283 ആയി. കൊവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് അമേരിക്കയിലായി. . ഇറ്റലിയില്‍ മരിച്ചവരെക്കാള്‍ കൂടുതല്‍ ആളുകളാണ് അമേരിക്കയില്‍ മരിക്കുന്നത്. ചരിത്രത്തിലാദ്യമായി അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളും അത്യാഹിത ബാധിതമാണെന്ന് പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും അടുത്ത മാസങ്ങളില്‍ മരണ സംഖ്യ വര്‍ധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഭയത്തിന് കീഴടങ്ങാതെ ജീവിതത്തിന്റെ സന്ദേശ വാഹകരകണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞുജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ മാത്രം ഇതിനകം പൊലിഞ്ഞത് 20283 ആളുകളാണ്. ഇറ്റലിയില്‍ മരിച്ചത് 19,468 പേരും. അമേരിക്കയില്‍ അഞ്ച് ലക്ഷത്തിലെറെ ആളുകളാണ് രോഗബാധിതരായിട്ടുള്ളത്. അടുത്ത മെയ് മാസം വരെ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും രാജ്യത്ത് മരണ സംഖ്യ വര്‍ധിക്കുമെന്ന് പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വാഷിംങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്ക്‌സ് ആന്റ് ഇവാല്യൂയേഷന്‍ നടത്തിയ പഠന പ്രകാരം ദിവസമുള്ള മരണ സംഖ്യ അമേരിക്കയില്‍ പരമാവധി എത്തുകയാണ്. എന്നാല്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നാലും അമേരിക്കയില്‍ മരണ സംഖ്യ വരും മാസങ്ങളില്‍ കുടമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ക്രിസ് മുറെ പറഞ്ഞു. അവര് നടത്തിയ പഠന പ്രകാരം ഓഗസ്റ്റ് മാസത്തോടെ 61,500 അമേരിക്കകാരെങ്കിലും മരിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മെയ് ഒന്നോടെ ചില സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നീക്കുകയാണെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളായി മാറുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈസ്റ്ററിനോടനുബന്ധിച്ച് അമേരിക്കിയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുമെന്ന് നേരത്തെ ആവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിലപാട് മാറ്റി. രാജ്യം പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കുന്നതുവരെ നിയന്ത്രണങ്ങള്‍ നീക്കം ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മെയ് ഒന്നോടു കൂടി സാധരാണ നിലയിലേക്ക് എല്ലാ മേഖലകളുടെയും പ്രവര്‍ത്തനം മാറുന്ന തരത്തിലാകണമെന്ന രീതിയിലാണ് വിവിധ വകുപ്പുകള്‍ പദ്ധതികള്‍ തയ്യാറാക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാണ് നിയന്ത്രണങ്ങള്‍ നീക്കി സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കേണ്ടതെന്ന കാര്യമാണ്താന്‍ ജീവിതത്തിലെടുക്കുന്ന ഏറ്റവും വലിയ തീരുമാനമെന്ന് ട്രംപ് പറഞ്ഞു. ഘട്ടം ഘട്ടമായി മാത്രമെ നിയന്ത്രണങ്ങള്‍ നീക്കാന്‍ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു അതേസമയം മെയ് മൂന്ന് വരെ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരുമെന്ന് ഇറ്റലി വ്യക്തമാക്കി. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട രാജ്യമാണ് ഇറ്റലി. നിയന്ത്രണങ്ങള്‍ ശക്തമാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഫ്രാന്‍സില്‍ മരണ സംഖ്യ കൂടുകയാണ്. ഇന്നലെയും ആയിരത്തിലേറെ ആളുകളാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 13000 കവിഞ്ഞു ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ 980 പേരാണ് മരിച്ചത്. രാജ്യത്ത് മരണ സംഖ്യ 8958ആയി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാണെന്ന് സ്‌പെയിന്‍ അറിയിച്ചു. മരണ സംഖ്യയില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. ഇന്നലെ 510 പേരാണ് സ്‌പെയിനില്‍ മരിച്ചത്. കഴിഞ്ഞ 19 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. നിയന്ത്രണങ്ങളില്‍ വലിയ തോതില്‍ ഇളവ് വരുത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നുഅതിനിടെ ഭയത്തിന് കീഴടങ്ങരുതെന്ന് ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇരുണ്ട കാലത്തും പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റര്‍ തരുന്നത്. 'ഭയക്കരുത്, ഭയത്തിന് കീഴടങ്ങരുത് പ്രതീക്ഷയുടെ സന്ദേശമാണിത്' റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അദ്ദേഹം പറഞ്ഞു. മരണത്തിന്റെ സമയത്ത് ജീവിതത്തിന്റ സന്ദേശം നല്‍കാന്‍ അദ്ദേഹം വിശ്വാസികെേളാട് ആഹ്വാനം ചെയ്തു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങില്‍ ഏതാനും ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. സാധാരണ നടക്കുന്ന ചടങ്ങുകള്‍ വേണ്ടെന്ന് വെച്ചിരുന്നു.


Next Story

Related Stories