TopTop
Begin typing your search above and press return to search.

യുഎസ് - താലിബാന്‍ സമാധാന ഉടമ്പടി ഒപ്പുവയ്ക്കലിന് ഇന്ത്യയും

യുഎസ് - താലിബാന്‍ സമാധാന ഉടമ്പടി ഒപ്പുവയ്ക്കലിന് ഇന്ത്യയും

യുഎസും താലിബാനും തമ്മിലുള്ള സമാധാന കരാര്‍ ഒപ്പുവയ്ക്കല്‍ പരിപാടിയില്‍ ഇന്ത്യയും പങ്കെടുക്കും. 2001 സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രണത്തിന് പിന്നാലെ അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം അധിനിവേശം നടത്തിയിരുന്നു. അഫ്ഗാനിസ്താനിലെ യുഎസ് അധിനിവേശം ഈ വര്‍ഷം 19 വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് താലിബാനുമായി സമാധാനകരാര്‍. നിരീക്ഷക റോളിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലാണ് കരാര്‍ ഒപ്പുവയ്ക്കല്‍. ആയിരക്കണക്കിന് യുഎസ് സൈനികര്‍ ഘട്ടം ഘട്ടമായി അഫ്ഗാനിസ്താന്‍ വിടും. അഫ്ഗാനിസ്താന്‍ ഗവണ്‍മെന്റുമായി ഔപചാരിക ചര്‍ച്ച, മറ്റ് രാഷ്ട്രീയ, പൗരസമൂഹ ഗ്രൂപ്പുകളുമായുള്ള ചര്‍ച്ച, രാജ്യവ്യാപകമായ വെടിനിര്‍ത്തല്‍, അധികാരം പങ്കിടല്‍ എന്നിവ കരാറിന്റെ ഭാഗമാണ്.

താലിബാന്‍ ഉള്‍പ്പെട്ട ഒരു ചര്‍ച്ചയില്‍ ഇന്ത്യ ആദ്യമായാണ് പങ്കാളിയാകുന്നത്. ഖത്തറിലെ അംബാസഡര്‍ പി കുമരനാണ് ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത്. അഫ്ഗാനിസ്താനിലെ സമാധാനചര്‍ച്ചകളില്‍ വര്‍ഷങ്ങളായി ഇന്ത്യ പങ്കാളിയാണെങ്കിലും താലിബാനുമായുള്ള ചര്‍ച്ച, മേഖലയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിലുള്ള ആശങ്ക ഇന്ത്യ മുന്നോട്ടുവച്ചിട്ടുണ്ട്. ഭീകരസംഘടനയായ താലിബമാനുമായി ചര്‍ച്ച നടത്തുന്നത് രാജ്യത്തിന്റെ നയത്തിന് വിരുദ്ധമാണ് എന്ന നിലപാടാണ് ഇന്ത്യക്കുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താലിബാനുമായുള്ള സമാധാന കരാറിനെക്കുറിച്ച് സംസാരിച്ചെന്നും എല്ലാവരും സന്തോഷത്തിലാണെന്നുമാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശൃംഗ്ല കാബൂളിലെത്തി അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ കണ്ടിരുന്നു. പ്രധാനമന്ത്രി മോയുടെ കത്ത് വിദേശകാര്യ സെക്രട്ടറി അഫ്ഗാ്ന്‍ പ്രസിഡന്റിന് കൈമാറി. 2018 നവംബറില്‍ മോസ്‌കോയില്‍ നടന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. പാകിസ്താന്‍, ചൈന പ്രതിനിധികളും ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.


Next Story

Related Stories