TopTop
Begin typing your search above and press return to search.

രണ്ട് വര്‍ഷത്തേയ്ക്ക് ഗര്‍ഭിണിയാകരുത് - പാപ്പുവ ന്യൂ ഗ്വിനിയയിലെ സ്ത്രീകളോട് ഗൈനക്കോളജിസ്റ്റ്

രണ്ട് വര്‍ഷത്തേയ്ക്ക് ഗര്‍ഭിണിയാകരുത് - പാപ്പുവ ന്യൂ ഗ്വിനിയയിലെ സ്ത്രീകളോട് ഗൈനക്കോളജിസ്റ്റ്

പാപ്പുവ ന്യൂ ഗ്വിനിയയിലെ സ്ത്രീകള്‍ രണ്ട് വര്‍ഷം വരെ ഗര്‍ഭിണിയാകരുതെന്ന് രാജ്യത്തെ പ്രമുഖ പ്രസവചികിത്സകന്റെ മുന്നറിയിപ്പ്. കൊവിഡ് പകരുമെന്ന് ഭയന്ന് നിരവധി സ്ത്രീകളാണ് ആശുപത്രി വിടുന്നത്. തല്‍ഫലമായി ദിവസവും ഒരു കുഞ്ഞെങ്കിലും മരിക്കുന്നതായി പാപ്പുവ ന്യൂ ഗ്വിനിയ സര്‍വകലാശാലയിലെ പ്രസവചികിത്സ, ഗൈനക്കോളജി പ്രൊഫസര്‍ ഡോ. ഗ്ലെന്‍ മോള പറയുന്നു.

എന്നാല്‍, പാപ്പുവ ന്യൂ ഗ്വിനിയയില്‍ കേവലം 11 കൊവിഡ് കേസുകള്‍ മാത്രമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൊവിഡ് താണ്ഡവത്തില്‍ നിന്നും താല്‍ക്കാലികമായെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും, രാജ്യത്തിന്റെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ വളരെ പരിമിതമാണ് എന്നതിനാല്‍ വൈറസ് തിരിച്ചുവന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചതുമുതല്‍ ലോക്ക് ഡൌണ്‍ നടപ്പാക്കി വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍, വൈറസിനെക്കുറിച്ചുള്ള ആശങ്കകളും ലോക്ക് ഡൌണും മൂലം ഗര്‍ഭണികളായ സ്ത്രീകള്‍ക്ക് പരിചരണം നിരസിക്കപ്പെടുന്നതും കൂടിവരികയാണ്. പരിശോധനയ്ക്കായി ആന്റിനേറ്റല്‍ ക്ലിനിക്കുകളില്‍ എത്തുന്ന ഗര്‍ഭിണികളെ നഴ്‌സുമാര്‍ തന്നെ പറഞ്ഞുവിടുന്ന സ്ഥിതിയുമുണ്ട്. 'ഇത്തരത്തില്‍ ചികിത്സ നിഷേധിക്കപ്പെട്ട 20 വയസ്സുമാത്രം പ്രായമുള്ള ഒരുയുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെടുകയും, അവരുടെ കാഴ്ച ശക്തി പോകുകയും ചെയ്തതായി' മോള പറഞ്ഞു.

ഒരാഴ്ചയിലേറെയായി പാപ്പുവ ന്യൂ ഗ്വിനിയയില്‍ പുതിയ കോവിഡ് -19 കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോര്‍ട്ട് മോറെസ്ബി ഉള്‍പ്പെടെയുള്ള വൈറസ് സ്ഥിരീകരിക്കപ്പെട്ട പ്രദേശങ്ങളില്‍ അടക്കം പതിനായിരത്തോളം പേരില്‍ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. അതില്‍, രാജ്യത്താകമാനം 300 ഓളം ആളുകള്‍ക്ക് കോവിഡ് -19 ആന്റിബോഡികള്‍ ഉള്ളതായി കണ്ടെത്തിയതായി പിഎന്‍ജി സ്റ്റേറ്റ് ഓഫ് എമര്‍ജന്‍സി കണ്‍ട്രോളര്‍ അറിയിച്ചു.


Next Story

Related Stories