TopTop
Begin typing your search above and press return to search.

'ഈ തീ ആളിക്കത്താൻ അനുവദിക്കരുത്', യൂറോപ്പ് പകര്‍ച്ചാവ്യാധിയുടെ കേന്ദ്രം-ലോകാരോഗ്യ സംഘടന

ഈ തീ ആളിക്കത്താൻ അനുവദിക്കരുത്, യൂറോപ്പ് പകര്‍ച്ചാവ്യാധിയുടെ കേന്ദ്രം-ലോകാരോഗ്യ സംഘടന

കോവിഡ് 19 മഹാമാരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും 'ഈ തീ ആളിക്കത്താൻ അനുവദിക്കരുതെന്നും' യൂറോപ്പിനോട് ലോകാരോഗ്യ സംഘടന. പകർച്ചവ്യാധിയുടെ കേന്ദ്രമായി ഇപ്പോൾ യൂറോപ്പ് മാറിയെന്നും, ചൈനയെ മാറ്റി നിർത്തിയാൽ ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് അവിടെയാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയും 25,000 പേരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ 15 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് സ്പെയിൻ അറിയിച്ചു. വൈറസ് പിടിതരാതെ പടർന്നു പിടിക്കുമ്പോള്‍ ക്കുമ്പോൾ ലോക രാജ്യങ്ങൾ ശക്തമായ നടപടികൾ സ്വീകരിച്ചു തുടങ്ങി. പല രാജ്യങ്ങളിലും സ്‌കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാമാപനങ്ങൾ അടഞ്ഞു കിടക്കുകയാണ്. അതിർത്തികൾ അടച്ചും, വിമാന സർവ്വീസുകൾ നിർത്തലാക്കിയും, പൊതു പരിപാടികൾക്കെല്ലാം നിരോധനം ഏർപ്പെടുത്തിയും, ജനങ്ങളെ അവരുടെ വീസുകളിൽതന്നെ ഇരുത്തിയും, ചിലർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുമൊക്കെയാണ് വൈറസ് വ്യാപനം നടയുന്നതിനുള്ള പ്രവർത്തനം ശക്തമാക്കുന്നത്. 'പരിശോധനയോ, കോൺ‌ടാക്റ്റ് ട്രെയ്‌സിംഗോ, ക്വാറന്റൈനോ, സാമൂഹികമായ അകലം സൃഷ്ടിക്കുകയോ മാത്രം ചെയ്താൽ പോരാ. എല്ലാം ചെയ്യണം. വ്യാപനത്തിന്റെ ചങ്ങലക്കണ്ണികൾ പൊട്ടിക്കണം. വൈറസ് ഉണ്ടാകാൻ സാധ്യതയുള്ള ഓരോ വ്യക്തിയേയും കണ്ടെത്തി മാറ്റി താമസിപ്പിച്ച് പ്രത്യേക ചികിൽസ ലഭ്യമാക്കണം. ഈ തീ ആളിക്കത്താൻ അനുവദിക്കരുത്'- ഗെബ്രിയേസസ് പറഞ്ഞു. സ്‌പെയിനിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,200 കടന്നു. മരണസംഖ്യ 120 ആയി. വൈറസ് വ്യാപനം നിയന്ത്രിക്കാൻ സൈന്യം ഉൾപ്പെടെയുള്ള എല്ലാ വിഭവങ്ങളും സർക്കാർ സമാഹരിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. കഫേകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ, സിനിമാ ശാലകൾ, ജിമ്മുകൾ, നോൺ-ഫുഡ് ഷോപ്പുകൾ എന്നിവ ശനിയാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടുമെന്ന് മാഡ്രിഡിലെ പ്രാദേശിക സർക്കാർ പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഏപ്രിൽ 13 വരെ സ്വന്തം പൗരന്മാർക്കും നിയമപരമായ താമസക്കാർക്കും ഒഴികെ മറ്റാർക്കും രാജ്യത്തേക്ക് പ്രവേശനം നൽകില്ലെന്ന് ഡെൻമാർക്ക് അറിയിച്ചു. ചൈന കഴിഞ്ഞാല്‍ ഏറ്റവും മാരകമായ രീതിയില്‍ രോഗബാധ പടര്‍ന്നുപിടിച്ച രാജ്യം ഇറ്റലിയാണ്. ഫെബ്രുവരി 21നു ആദ്യമായി രോഗം സ്ഥിരീകരിച്ചതിന് ശേഷം 17660 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 കണ്ടെത്തിയിരിക്കുന്നത്. 1266 പേര്‍ മരണപ്പെട്ടപ്പോള്‍ 1328 പേര്‍ ഇപ്പൊഴും തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഇതുവരെ രാജ്യത്തു 7426 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

ഇതുവരെ 79 മരണം നടന്ന ഫ്രാന്‍സില്‍ 100 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പരിപാടികള്‍ നിരോധിച്ചു. 3600 കോവിഡ് 19 കേസുകളാണ് രാജ്യത്തു സ്ഥിരീകരിച്ചിട്ടുള്ളത്. ആസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളും കടുത്ത നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. പലവ്യഞ്ജന കടകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ ഒഴികെയുള്ള വാണിജ്യ സ്ഥാപനങ്ങള്‍ ആസ്ട്രിയ അടച്ചുപൂട്ടി. സ്വിറ്റ്സെര്‍ലാന്‍ഡ് വിദ്യാലയങ്ങള്‍ അടച്ചു പൂട്ടി.


Next Story

Related Stories