TopTop
Begin typing your search above and press return to search.

'തീവ്ര ഇടതുപക്ഷ'ക്കാരായ ബേണി സാൻഡേഴ്സിന്റേയും മറ്റും പാവയാണ് ജോ ബൈഡൻ: ട്രംപ്

തീവ്ര ഇടതുപക്ഷക്കാരായ ബേണി സാൻഡേഴ്സിന്റേയും മറ്റും പാവയാണ് ജോ ബൈഡൻ: ട്രംപ്

വെർമോണ്ട് സെനറ്ററായ ബെർണി സാന്റേഴ്സ്, ന്യൂയോർക്കില്‍ നിന്നുള്ള ജനപ്രതിനിധിസഭാംഗം (ഹൗസ് ഓഫ് റെപ്രസന്‌റേറ്റീവ്‌സ്) അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്, തുടങ്ങിയ 'തീവ്ര ഇടതുപക്ഷ'ക്കാരുടെ പാവയാണ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ജോ ബൈഡനെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അദ്ദേഹം അധികാരത്തില്‍ എത്തിയാല്‍ ജനങ്ങളെ 'സോഷ്യലിസ്റ്റ് ജനക്കൂട്ടത്തിന്റെ കാരുണ്യത്തിൽ' ഉപേക്ഷിക്കുമെന്നും ട്രംപ്‌ അഭിപ്രായപ്പെട്ടു. സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റുകളുമായുള്ള ബൈഡന്റെ സഖ്യം ഭയപ്പെടുത്തുന്നതാണെന്ന് ഫ്ലോറിഡയിലെ ക്യൂബൻ, വെനിസ്വേലൻ പ്രവാസികളോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.

'ജോ ബൈഡനും തീവ്ര ഇടതുപക്ഷവും ഒരേ സംവിധാനം - സോഷ്യലിസം പ്ലസ് - അമേരിക്കയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ബെർണി സാന്റേഴ്സിന്റെയും എഒസിയുടെയും തീവ്രവാദ ഇടതുപക്ഷത്തിന്റെയും പാവയാണ് ബൈഡെൻ,' ട്രംപ് പറഞ്ഞു. 'ബൈഡന്‍റെ അമേരിക്കയിൽ‌ ആരും സുരക്ഷിതരായിരിക്കില്ല. അദ്ദേഹം വിഭാവനം ചെയ്യുന്ന അമേരിക്ക ഏതാണെന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് അത് നിര്‍വ്വചിക്കാന്‍ കഴിയില്ല. അത് എന്താണെന്ന് അയാൾ‌ക്ക് പോലും അറിയില്ല, പക്ഷേ മറ്റുള്ളവര്‍ക്ക് അത് നന്നായി അറിയാം. തീവ്രവാദികളായ ആളുകൾ അത് ഭംഗിയായി നിര്‍വഹിക്കും'' എന്നും ട്രംപ്‌ പറഞ്ഞു. വീണ്ടും യുഎസ്‌ പ്രസിഡന്റാകാൻ മത്സരിക്കുന്ന ഡോണൾഡ്‌ ട്രംപ്,‌ ഡെമോക്രാറ്റിക്‌ പാർടി സ്ഥാനാർഥിയാകുന്ന ജോ ബൈഡനേക്കാൾ 12 പോയിന്റ്‌ പിന്നിലെന്ന്‌ സർവേ ഫലം പുറത്തുവന്നിരുന്നു. ന്റെ ഇഷ്ട ചാനലായ ഫോക്‌സ്‌ ന്യൂസ്‌ നടത്തിയ സർവേയുടെ കണ്ടെത്തൽ തന്നെയാണ് ട്രംപിന് കനത്ത തിരിച്ചടി പ്രവജിച്ചത്.


Next Story

Related Stories