TopTop
Begin typing your search above and press return to search.

ചൈന തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്, എന്തൊക്കെ നടപടി ആ രാജ്യത്തിനെതിരെ എടുക്കാമെന്ന കാര്യം ആലോചിക്കും

ചൈന തന്നെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ട്രംപ്, എന്തൊക്കെ നടപടി ആ രാജ്യത്തിനെതിരെ എടുക്കാമെന്ന കാര്യം ആലോചിക്കും

കോവിഡ് 19 വ്യാപകമായതിനെ തുടര്‍ന്ന് ചൈനയ്‌ക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമൊക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ജോ ബൈഡനെ ജയിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ചൈനയ്‌ക്കെതിരായ ആരോപണങ്ങള്‍ കടുപ്പിച്ചത്.

കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ചൈന നടപടിയെടുത്തില്ലെന്ന് നേരത്തെ തന്നെ ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ആരോപിച്ചിരുന്നു. വൈറസിനെ സംബന്ധിച്ച വിവരങ്ങള്‍ ഒളിപ്പിച്ചുവെയ്ക്കുകയാണ് ചൈന ചെയ്തതെന്നായിരുന്നു ആരോപണം. എന്നാല്‍ കഴിഞ്ഞ മാസം ചൈനീസ് പ്രസിഡന്റ് ഷീ ജെന്‍പിങ്ങുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്ന് ആരോപണ പ്രത്യാരോപണങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതായും സൂചനയുണ്ടായിരുന്നു. എന്നാല്‍ ട്രംപ് വീണ്ടും ആരോപണങ്ങള്‍ ശക്തിപ്പെടുത്തുകയാണ് അമേരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് താല്‍പര്യമുണ്ടെന്നുള്ള ആരോപണമാണ് ഇപ്പോള്‍ ഉന്നയിച്ചത്. ' എന്നെ തോല്‍പ്പിക്കാന്‍ ആകാവുന്നതെല്ലാം ചൈന ചെയ്യും' ട്രംപ് പറഞ്ഞു. വ്യാപരമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചൈനയ്ക്ക് മേല്‍ താന്‍ ചെലുത്തിയ സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നാണ് ട്രംപിന്റെ ആരോപണം. നിഷ്‌കളങ്കരെന്ന് വരുത്താനാണ് ചൈന ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജെന്‍പിങ്ങുമായി ഉണ്ടാക്കിയ വ്യാപാര കരാര്‍, കൊറണ വ്യാപനത്തെ തുടര്‍ന്ന് തിരിച്ചടിയുണ്ടായിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു കൊറണയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചൈനയ്‌ക്കെതിരെ എന്ത് നടപടി യെടുക്കാന്‍ കഴിയുമെന്ന കാര്യത്തെ കുറിച്ച് ആലോചിക്കുകയാണ്. ' എനിക്ക് പലതും ചെയ്യാന്‍ കഴിയും' അദ്ദേഹം പറഞ്ഞു. ചൈനയ്‌ക്കെതിരെ തീരുവ ചുമത്താന്‍ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പല കാര്യങ്ങളും ചെയ്യാന്‍ കഴിയുമെന്നും അതേക്കുറിച്ചൊക്കെ ആലോചിക്കുകയാണെന്നും അദ്ദേഹം മറുപടി നല്‍കി. ചൈനയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെടുമ്പോഴും ഷീ ജിന്‍പിങിനെ വിമര്‍ശിക്കാതിരിക്കാന്‍ ട്രംപ് അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ശ്രദ്ധിച്ചിരുന്നു. തെക്കന്‍ കൊറിയയുമായി സൈനിക സഹകരണം ശക്തിപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. കൊറണ വ്യാപനത്തെ തുടര്‍ന്ന് 60,000 ത്തിലധികം ആളുകളാണ് അമേരിക്കയില് മരിച്ചത്. വൈറസ് വ്യാപനത്തിനെതിരെ ഫല പ്രദമായ നടപടിയെടുക്കാത്തതിന് രൂക്ഷമായ വിമര്‍ശനമാണ് ട്രംപിന് നേരിടേണ്ടി വന്നത്. 26 ലക്ഷം ആളുകള്‍ക്കാണ് അമേരിക്കയില്‍ തൊഴിലില്ലാതായത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ 2008 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കിലാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫലം തെളിയിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ പാദത്തെ കണക്കനുസരിച്ച് നാല് ശതമാനത്തിലധികമായാണ് സാമ്പത്തിക മേഖലയില്‍ വളര്‍ച്ച കുറഞ്ഞത്. അടുത്ത പാദത്തില്‍ ഇത് കൂടുതല്‍ രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.


Next Story

Related Stories