TopTop
Begin typing your search above and press return to search.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കല്‍: ട്രംപിന്റെ പ്രസ്താവന തിരിച്ചടികളില്‍നിന്ന് ശ്രദ്ധതിരിക്കാനെന്ന് ആരോപണം, സാമ്പത്തിക രംഗം ചരിത്രത്തിലാദ്യമായി 32.9 % ചുരുങ്ങി

പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കല്‍: ട്രംപിന്റെ പ്രസ്താവന തിരിച്ചടികളില്‍നിന്ന് ശ്രദ്ധതിരിക്കാനെന്ന് ആരോപണം, സാമ്പത്തിക രംഗം ചരിത്രത്തിലാദ്യമായി 32.9 % ചുരുങ്ങി

കോവിഡ് കാരണം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. ജനങ്ങള്‍ക്ക് സുരക്ഷിതവും ശരിയുമായ രീതിയില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നതുവരെ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന നിര്‍ദ്ദേശമാണ് ട്രംപ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചത്. നവംബര്‍ മൂന്നാം തീയതിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സാമ്പത്തിക രംഗത്തെ കനത്ത തിരിച്ചടി മറച്ചുവെയ്ക്കാന്‍ ബോധ പൂര്‍വം ഉണ്ടാക്കുന്ന ശ്രമമാണ് ട്രംപിന്റെ പ്രസ്താവനയെന്ന ആരോപണവുമുണ്ട്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 32.9 ശതമാനാമണ് ചുരുങ്ങിയതെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റിലെ നേതാവ് മിച്ച് മെക്കോണലും ജനപ്രതിനിധി സഭയിലെ നേതാവ് കെവിന്‍ മെക്കാര്‍ത്തിയുമാണ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന ട്രംപിന്റെ നിര്‍ദ്ദേശത്തെ തള്ളികളഞ്ഞത്. കോവിഡ് കാരണം കുടുതല്‍ പേര്‍ക്ക് തപാലില്‍ വോട്ട് ചെയ്യേണ്ടിവരുമെന്നും അത് ക്രിതൃമത്വത്തിന് കാരണമാകുമെന്നുമായിരുന്നു ട്രംപിന്റെ വാദം.

' ഈ രാജ്യത്തിന്റെ ചരിത്രത്തില്‍, അത് യുദ്ധത്തിന്റെ കാലത്താവട്ടെ, ആഭ്യന്തര യുദ്ധത്തിന്റെ സമയത്താവട്ടെ, സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്താവട്ടെ, എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പ് സമയത്ത് നടന്നിട്ടുണ്ട്. നവംബര്‍ മൂന്നാം തീയതി തന്നെ തെരഞ്ഞെടുപ്പ് നടത്തുന്നതിനുളള നടപടികള്‍ ആരംഭിക്കും' സെനറ്റര്‍ മെക്കോണല്‍ പറഞ്ഞു.

ട്രംപിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ തയ്യാറായില്ല. നിയമപരമായ പ്രശ്‌നത്തില്‍ പെട്ടെന്ന് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ ആഗ്രഹം എന്തായാലും അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ കഴിയില്ലെന്ന് വിദഗ്ദർ പറയുന്നു.

1845 ലാണ് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തീയതി നിശ്ചയിച്ചത്. നവംബര്‍ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച കഴിഞ്ഞുള്ള ചൊവ്വാഴ്ചയാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. ഈ വര്‍ഷം അത് നവംബര്‍ മൂന്നാം തീയതിയാണ്. ഇതില്‍ മാറ്റം വരുത്താന്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കു. ഇക്കാര്യത്തില്‍ പ്രസിഡന്റിന് ഏകപക്ഷീയമായി ഒന്നും ചെയ്യാന്‍ കഴിയില്ല. അമേരിക്കന്‍ ഭരണഘടന പ്രകാരം അമേരിക്കന്‍ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും ഭരണ കാലവധി ജനുവരി 20 ന് അവസാനിക്കും. അന്നാണ് പുതിയ പ്രസിഡന്റ് സ്ഥാനമേറ്റെടുക്കുക.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോവിഡ് കാലത്ത് നടന്നാല്‍ അത് യഥാര്‍ത്ഥ ജനാഭിപ്രായം വ്യക്തമാക്കില്ലെന്ന് പറഞ്ഞുള്ള പ്രചാരണം ട്രംപ് കഴിഞ്ഞ കുറച്ചുകാലമായി നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നതെന്ന് വിമര്‍ശനമാണ് നിരീക്ഷകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള കാര്യങ്ങളില്‍നിന്ന് ചര്‍ച്ച തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ട്രംപിന്റെ പ്രസ്താവനയെന്നും സംശയിക്കുന്നുണ്ട്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്കന്‍ സമ്പദ് വ്യവസ്ഥ കഴിഞ്ഞ മുന്ന് മാസത്തില്‍ 32.9 % ആണ് ചുരുങ്ങിയത്. ഏപ്രില്‍ ജൂണ്‍ കാലത്താണ് സമ്പദ് വ്യവസ്ഥ ഇത്രയും വലിയ തിരിച്ചടിയുണ്ടായത്. 14 ലക്ഷം പേരാണ് കഴിഞ്ഞയാഴച തൊഴിലില്ലാത്തവരായി റജിസ്റ്റര്‍ ചെയ്തത്. ഈ വിഷയങഅങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ട്രംപിന്റെ പ്രസ്താവനയെന്നാണ് പല നിരീക്ഷകരും കരുതുന്നത്.


Next Story

Related Stories