TopTop
Begin typing your search above and press return to search.

റഷ്യൻ അംബാസഡറുമായി ഇടപാട് നടത്തിയെന്ന് തനിക്കെതിരെ മൊഴി നൽകിയ മൈക്കൾ ഫ്ളിന്നിനോട് ട്രംപ് ക്ഷമിച്ചേക്കും

റഷ്യൻ അംബാസഡറുമായി ഇടപാട് നടത്തിയെന്ന് തനിക്കെതിരെ മൊഴി നൽകിയ മൈക്കൾ ഫ്ളിന്നിനോട് ട്രംപ് ക്ഷമിച്ചേക്കും

ട്രംപ് അധികാരമേറ്റെടുക്കുന്നതിനുമുമ്പ് റഷ്യൻ അംബാസഡറുമായി ചില ഇടപാടുകൾ നടത്തിയെന്ന് താൻ എഫ്ബിഐയോട് കള്ളം പറഞ്ഞതാണെന്നു മൈക്കിൾ ഫ്ലിൻ. ട്രംപിന്റെ ആദ്യത്തെ സുരക്ഷാ ഉപദേഷ്ടാവ് കൂടിയായിരുന്ന അദ്ദേഹത്തിന് 'പൂർണ്ണമായും മാപ്പു കൊടുക്കുന്നത് ട്രംപ് ശക്തമായി പരിഗണിക്കുകയാണെന്ന്' റിപ്പോർട്ട്. യു.എസ് തെരെഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലിനെക്കുറിച്ചും ട്രംപും മോസ്കോയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രത്യേക അഭിഭാഷകൻ റോബർട്ട് മ്യുള്ളറുടെ അന്വേഷണത്തിനിടെ ട്രംപിനെതിരായി ഫ്ലിൻ മൊഴി നൽകിയിരുന്നു.

അന്വേഷണത്തിന്റെ തുടക്കംമുതൽ തന്നെ കമ്മീഷനുമായി പൂർണ്ണമായും ഫ്ലിൻ സഹകരിച്ചിരുന്നു. ട്രംപും അദ്ദേഹത്തിന്റെ സഹായികളും റഷ്യയുമായി ഉണ്ടാക്കിയ ബാന്ധവത്തെ കുറിച്ചും ട്രംപ് നേരിട്ട് നടത്തിയ അനീതികൾ സംബന്ധിച്ചും നീണ്ട തെളിവുകൾ തന്നെ മ്യുള്ളർ നിരത്തിയിരുന്നു. പക്ഷെ, ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമതിയിരുന്നില്ല. വെറും 24 ദിവസം മാത്രമാണ് ഫ്ലിൻ സുരക്ഷാ ഉപദേഷ്ടാവിന്റെ കസേരയിൽ ഇരുന്നത്. അപ്പോഴേക്കും പുറത്താക്കപ്പെട്ടു. മ്യുള്ളർ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗസ്ഥർ അന്വേഷണം നേരിടുകയും ചിലർ ജയിലിലടക്കപ്പെടുകയും ചെയ്തപ്പോൾ ഫ്ലിൻ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ അദ്ദേഹവും വൈകാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും.

മ്യുള്ളറുടെ അന്വേഷണത്തെ നിശിതമായി വിമർശിക്കുന്ന അഭിഭാഷകൻ സിഡ്നി പവൽ ഫ്ലിന്നിന് വേണ്ടി വാദിക്കാൻ വന്നതോടെയാണ് നിർണ്ണായകമായ പിന്മാറ്റത്തിന് കളമൊരുങ്ങിയത്. 'അതുകൊണ്ട്, ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതവും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ജീവിതവും നശിപ്പിച്ച ശേഷം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന എഫ്ബിഐ-യുടെ പക്കൽനിന്നും ജനറൽ മൈക്കിൾ ഫ്ലിന്നുമായി ബന്ധപ്പെട്ട രേഖകൾ നഷ്ടപ്പെട്ടു. അദ്ദേഹത്തിന് പൂർണമായും മാപ്പുകൊടുക്കുന്നത് ഞാൻ ശക്തമായി പരിഗണിക്കുന്നു' എന്നാണ് ട്രംപ് പറയുന്നത്.

ഫ്ലിൻ നിരപരാധിയാണെന്നതിന്റെ തെളിവുകൾ

എഫ്ബിഐ മറച്ചുവെക്കുകയാണെന്ന് പവലും ആരോപിക്കുന്നുണ്ട്. ആന്റി സെമിറ്റിക് ഗൂഢാലോചനാ സിദ്ധാന്തങ്ങൾ ആവർത്തിച്ച് റീട്വീറ്റ് ചെയ്ത പവൽ, നിയമപരമായ രേഖകളിൽ ഫ്ലിന്നിന്റെ വാക്കുകൾ വളച്ചൊടിച്ചു, ഫ്ലിനുമായുള്ള അഭിമുഖത്തിന്റെ സംഗ്രഹം മാറ്റി, ചോദ്യം ചെയ്യുന്നതിന് മുൻപ് നിയമോപദേശം നേടുന്നത് തടയാൻ ഗൂഢാലോചന നടത്തി തുടങ്ങിയ പല ആരോപണങ്ങളും എഫ്ബിഐ ഉദ്യോഗസ്ഥർക്കെതിരെ പാവൽ ഉന്നയിക്കുന്നുണ്ട്. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കൊണ്ടാണ് ട്രംപ് ഇപ്പോൾ ഫ്ലിന്നിന് മാപ്പു നൽകാൻ പോകുന്നത്.


Next Story

Related Stories