TopTop
Begin typing your search above and press return to search.

വൈറസിനെ കീഴടക്കാന്‍ അണുനാശിനി കുത്തിവെച്ചാല്‍ മതിയെന്ന് ട്രംപ്,അമ്പരന്ന് വിദഗ്ദര്‍,അമേരിക്കയില്‍ മരണസംഖ്യ അരലക്ഷം കവിഞ്ഞു

വൈറസിനെ കീഴടക്കാന്‍ അണുനാശിനി കുത്തിവെച്ചാല്‍ മതിയെന്ന് ട്രംപ്,അമ്പരന്ന് വിദഗ്ദര്‍,അമേരിക്കയില്‍ മരണസംഖ്യ അരലക്ഷം കവിഞ്ഞു

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്കയില്‍ അരലക്ഷം കവിഞ്ഞു. ഒമ്പത് ലക്ഷത്തോളം ആളുകള്‍ രോഗബാധിതരാണ്. മരണസംഖ്യ ഉയരുന്നതിനിടെ അമേരിക്കന്‍ പ്രസിഡന്റ് രോഗപ്രതിരോധത്തിന് ഉപകരിക്കുമെന്ന് പറഞ്ഞ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ശാസ്ത്ര സമൂഹം രംഗത്തെത്തി.

കൊറോണയെക്കുറിച്ചുള്ള വാര്‍ത്ത സമ്മേളനത്തിനിടെയാണ് ട്രംപ് വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. വൈറ്റ് ഹൗസില്‍ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ വാര്‍ത്ത സമ്മേളന വേദിയായിരുന്നു രംഗം. അമേരിക്കന്‍ ഗവേഷകര്‍ കൊറോണയുമായി ബന്ധപ്പെട്ട് നടത്തിയ ഗവേഷണങ്ങളെക്കുറിച്ചും അവര്‍ എത്തിയ നിഗമനങ്ങളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു. ശക്തമായ സൂര്യപ്രകാശത്തില്‍ വൈറസുകള്‍ വേഗം നശിക്കുമെന്നതായിരുന്നു ഗവേഷകര്‍ വീശദീകരിച്ചു കൊണ്ടിരുന്നത്. ഉയര്‍ന്ന താപനിലെ വൈറസുകളെ ഇല്ലാതാക്കുന്നതായി കാണുന്നുണ്ടെന്നും വിശദീകരിച്ചു.ഈ ഘട്ടത്തില്‍ ഇടപെട്ടാണ് ട്രംപ് അണുനാശിനി കുത്തിവെച്ചാല്‍ വൈറസുകള്‍ വേഗം നശിക്കുമെന്ന് പറഞ്ഞത്. "രോഗികളെ ശുദ്ധീകരിക്കാന്‍ ഇതുകൊണ്ട് പറ്റും. അല്ലെങ്കില്‍ വെളിച്ചം അവരുടെ ശരിരത്തിനുള്ളിലേക്ക് എത്തിച്ചാല്‍ മതി. വൈറസുകള്‍ ഇല്ലാതാകും", ട്രംപ് പറഞ്ഞു. താനൊരു ഡോക്ടറല്ലെന്നും എന്നാല്‍ തനിക്ക് തോന്നുന്നത് അണുനാശിനി കുത്തിവെച്ചോ ശരീരത്തിനുള്ളില്‍ അള്‍ട്രാ വയലറ്റ് രശ്മിയോ അല്ലെങ്കില്‍ ശക്തമായ വെളിച്ചമോ കടത്തിവിട്ടാല്‍ മതിയെന്നാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ അപ്പോള്‍ തന്നെ പ്രതികരണമുണ്ടായി. പ്രസിഡന്റിന്റെ നിര്‍ദ്ദേശങ്ങള്‍ രോഗത്തെക്കുറിച്ചും ചികില്‍സയെക്കുറിച്ചും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദര്‍ ആരോപിച്ചു. ശുചികരണ വസ്തുക്കള്‍ ശരിരത്തില്‍ കുത്തിവെയ്ക്കുകയെന്ന നിര്‍ദ്ദേശിക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്ന് പ്രശസ്ത പള്‍മിനോളജിസ്റ്റ് ഡോ. വിന്‍ ഗുപ്ത പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിനാണ് ജനങ്ങള്‍ ഇങ്ങനെ ചെയ്യാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വാര്‍ത്താ സമ്മേളനങ്ങള്‍ പൊതുജന ആരോഗ്യത്തെ വലിയ രീതിയില്‍ അപകടപ്പെടുത്തുകയാണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പബ്ലിക് പോളിസി പ്രൊഫസര്‍ റോബര്‍ട്ട് റീക്ക് അ്ഭിപ്രായപ്പെട്ടു.വിവിധ രാജ്യങ്ങളിലെ ശാസ്ത്രകാരന്മാരും ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്തുവന്നു. അപകടകരമായ സന്ദേശമാണ് ഇവ നല്‍കുകയെന്നും അവര്‍ പറഞ്ഞു. മലേറിയക്കുള്ള മരുന്ന് കൊറോണയ്ക്ക് ഫലപ്രദമാണെന്ന് നേരത്തെ ട്രംപ് പറഞ്ഞത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇതിനെതിരെയും ശാസ്ത്രസമൂഹം രംഗത്തെത്തിയിരുന്നു. അതിനിടെ അമേരിക്കയിലെ മരണ സംഖ്യ അരലക്ഷം കവിഞ്ഞു. രോഗബാധിതരുടെ എണ്ണത്തിലും കുറവുണ്ടായിട്ടില്ല. ഇപ്പോള്‍ ഒമ്പത് ലക്ഷത്തോളം പേരാണ് ഇവിടെ രോഗബാധിതര്‍. അതിനിടെ വിവിധ സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളില്‍ അയവുവരുത്താനുള്ള നീക്കത്തിലാണ് സര്‍ക്കാരുകള്‍.


Next Story

Related Stories