TopTop
Begin typing your search above and press return to search.

ദുബായ് ഭരണാധികാരി സ്വന്തം മക്കളെ തട്ടികൊണ്ടുപോകാന്‍ ഉത്തരവിട്ടുവെന്ന് ബ്രിട്ടീഷ് കോടതി, ഒരു മകളെ 'പിടിച്ചു'നല്‍കിയത് ഇന്ത്യന്‍ സൈന്യം

ദുബായ് ഭരണാധികാരി സ്വന്തം മക്കളെ തട്ടികൊണ്ടുപോകാന്‍ ഉത്തരവിട്ടുവെന്ന് ബ്രിട്ടീഷ് കോടതി, ഒരു മകളെ പിടിച്ചുനല്‍കിയത് ഇന്ത്യന്‍ സൈന്യം

ദുബായ് ഭരണാധികാരിക്കെതിരെ ബ്രീട്ടീഷ് കോടതിയുടെ കണ്ടെത്തല്‍. തന്റെ രണ്ട് മക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുകയും ഭാര്യയെ ഭയപ്പെടുത്തി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മുക്തൂമിനെതിരെ ബ്രിട്ടീഷ് കുടുബ കോടതി കണ്ടെത്തിയ കുറ്റങ്ങള്‍. ഷെയ്ക്കിന്റെ ആറാമത്തെ ഭാര്യ ഹായ ബിൻ്റ് അൽ ഹുസൈൻ മക്കളുമായി ലണ്ടനിലെത്തി കോടതിയെ സമീപിച്ചിപ്പോഴാണ് ഇതു സംബന്ധിച്ച അന്വേഷണം നടന്നതും വിവരങ്ങള്‍ പുറത്തുവന്നതും

രണ്ട് മക്കളെയാണ് തട്ടികൊണ്ടുപോകാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടത്. 19 വയസ്സുണ്ടായിരുന്നപ്പോള്‍ കേംബ്രിഡ്ജില്‍ നിന്നാണ് ഷംസയെ തട്ടിക്കൊണ്ടുപോയത്. 2018 ല്‍ ഇന്ത്യന്‍ സൈന്യമാണ് ദുബായ് ഭരണാധികാരിക്ക് വേണ്ടി 32 വയസ്സുകാരിയായ ലത്തീഫയെ തട്ടിയെടുത്ത് ദുബായിലേക്ക് കയറ്റിഅയച്ചതെന്നായിരുന്നു റിപ്പോർട്ട്.

തട്ടികൊണ്ടുപോയതിന് ശേഷം ഇവരെ പീഡനത്തിന് വിധേയമാക്കിയതായും ലത്തീഫ കോടതിയോട് പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതിന്റെ വിശദാശംങ്ങള്‍ 34 പേജുളള റിപ്പോര്‍ട്ടില്‍ കോടതി എടുത്തു ചേര്‍ത്തിട്ടില്ലെങ്കിലും അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് കോടതി പറഞ്ഞു. ഇവരെ ഏകാന്ത തടവിലാക്കി നിരന്തരം മര്‍ദ്ദിച്ചിരുന്നതായാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് രാജാവിന്റെ ആറാമത്തെ ഭാര്യ ലണ്ടനിലേക്ക് കടന്നത്. കുട്ടികളുമായാണ് ഇവര്‍ ലണ്ടനിലെത്തിയത്. ഇവരെ തിരിച്ച് എത്തിക്കാന്‍ മുക്തൂം ശ്രമിച്ചതാണ് പ്രശ്‌നം കോടതിയിലെത്തിച്ചത്. തന്റെ കുട്ടിയെ സൗദി രാജകുമാരാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുളസീസ് അല്‍ സൗദിന് വിവാഹം കഴിച്ചുനല്‍കാന്‍ ദുബായ് ഭരണാധികാരി ശ്രമിക്കുന്നുവെന്നും ഇതിനെതിരെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹയ കോടതിയിലെത്തിയത്. പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനാണ് സൗദി രാജകുമാരന്‍. കേംബ്രിഡ്ജില്‍നിന്ന് രാജകുമാരിയെ കാണാതായതിനെക്കുറിച്ചുള്ള പൊലീസ് അന്വേഷണം ബ്രിട്ടനിലെ വിദേശകാര്യ ഓഫീസ് അട്ടമറിച്ചുവെന്ന സംശയം നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി മക് ഫര്‍ലന്‍സ് തന്റെ വിധിന്യയത്തില്‍ പറഞ്ഞു. ഫോറിന്‍ ഓഫീസ് അന്വേഷണവുമായി സഹകരിച്ചില്ലെന്നും കോടതി പറഞ്ഞു. ഷെയ്ക്ക് മുഹമ്മദിന്റെ ദുരൂഹമായ നീക്കങ്ങളെക്കുറിച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് 2001ലാണ്. ഷംസയുടെ തിരോധാനത്തിന് പിന്നില്‍ തന്റെ ഭര്‍ത്താവാണെന് ആദ്യം ഹയ അറിയുന്നത് 2016 ലാണ്. എന്നാല്‍ അന്ന് അവര്‍ ഭര്‍ത്താവിനെ സംശയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമാണ് ഷെയ്ക്ക് മുഹമ്മദ്. എല്ലാ ഭാര്യമാരിലുമായി അദ്ദേഹത്തിന് 25 കുട്ടികളുണ്ട്. ഭരണാധികാരിക്കെതിരെ ഹയ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍ 2017-18 കാലത്താണ് ഹയ ,യുഎഇ ഭരണാധികാരിയില്‍നിന്ന് അകലുന്നത്. 2019 ല്‍ ആണ് ഇവര്‍ തന്റെ അര്‍ദ്ധ മക്കളായ ഷംസയും ലത്തീഫയുടെയും കാര്യത്തില് താല്‍പര്യം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇതിനെതിരെ ഭര്‍ത്താവ് ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് അവരെ ശരിയ നിയമപ്രകാരം മൊഴി ചൊല്ലുകയും ചെയ്തു. ഇക്കാര്യം അവരെ അറിയിച്ചുപോലുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11 ന് ഇവരെ തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നു. രണ്ട് പതിറ്റാണ്ടുകാലം തന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ നടത്തുന്നതിന് വേണ്ടി ഏത് മാര്‍ഗവും യുഎഇ ഭരണാധികാരി സ്വീകരിച്ചിരുന്നുവെന്ന് കോടതി പറഞ്ഞു.

എന്നാല്‍ കോടതിയുടെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാണെന്നാണ് യുഎഇ ഭരണാധികാരിയുടെ നിലപാട്. തന്റെ മക്കളുമായി ബന്ധപ്പൈട്ട സ്വകാര്യ കാര്യങ്ങളിലാണ് കോടതി ഏകപക്ഷീയമായി തീര്‍പ്പ് കല്‍പ്പിച്ചതെന്നും മുക്തൂം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഒരു രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയില്‍ തനിക്ക് വിചാരണ വേളയില്‍ നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. തന്റെ കുട്ടികളുടെ സ്വകാര്യതയില്‍ ഇടപെടുന്നതില്‍നിന്നും മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജോര്‍ദാന്‍ മുന്‍ ഭരണാധികാരിയുടെ മകളാണ് ഹയ. 2004 ലാണ് അവര്‍ 69 കാരനായ മക്തൂമിനെ വിവാഹം കഴിക്കുന്നത്. Also Read:

ലത്തീഫയെ പിടികൂടി തിരിച്ചയച്ചത് ഇന്ത്യ തന്നെ; ദുബായ് രാജകുമാരിയോട് അവസാനം സംസാരിച്ചയാളുടെ വെളിപ്പെടുത്തല്‍

Next Story

Related Stories