TopTop
Begin typing your search above and press return to search.

ബംഗ്ലാദേശില്‍ ബംഗബന്ധു ജന്മശതാബ്ദി പരിപാടിക്ക് മോദി വന്നാല്‍ ചോരപ്പുഴയൊഴുകുമെന്ന് വിദ്യാര്‍ത്ഥി നേതാവ്

ബംഗ്ലാദേശില്‍ ബംഗബന്ധു ജന്മശതാബ്ദി പരിപാടിക്ക് മോദി വന്നാല്‍ ചോരപ്പുഴയൊഴുകുമെന്ന് വിദ്യാര്‍ത്ഥി നേതാവ്

ബംഗബന്ധു മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുകയാണെങ്കില്‍ ബംഗ്ലാദേശില്‍ ചോരപ്പുഴയൊഴുകുമെന്ന് ധാക്ക യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാവ്. ധാക്ക യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി യു സി എസ് യു) വൈസ് പ്രസിഡന്റ് നൂറുല്‍ ഹഖ് ആണ് ഇക്കാര്യം പറഞ്ഞത്.

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന് ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് യുഎസ് വിസ നിഷേധിച്ചിരുന്ന കാര്യം നൂര്‍ ഉള്‍ ഹഖ് പറഞ്ഞു. ബംഗബന്ധു ജന്മശതാബ്ദി ആഘോഷത്തില്‍ മോദി പങ്കെടുത്താല്‍ അത് നമ്മുടെ രാഷ്ട്രപിതാവിനെ അപമാനിക്കലാകും - നൂര്‍ ഉള്‍ ഹഖ് പറഞ്ഞു. മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജിയെപ്പോലെ വര്‍ഗീയവാദികളല്ലാത്ത നേതാക്കളെ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു.

ലോകനേതാക്കള്‍ ആര്‍എസ്എസിനെ ബഹിഷ്‌കരിക്കണമെന്നും ഇല്ലെങ്കില്‍ ഈ സംഘടന ഏഷ്യയിലാകെ കലാപങ്ങളുണ്ടാക്കുമെന്നും നൂർ പറഞ്ഞു. 2019 ഡിസംബറില്‍ തനിക്കെതിരെ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസില്‍ വച്ചുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇന്ത്യയാണ് എന്ന് നൂര്‍ കരുതുന്നു.


Next Story

Related Stories