TopTop
Begin typing your search above and press return to search.

'അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇനിയും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും'; ഭീകരതയ്‌ക്കെതിരെ നിലനില്‍പ്പിന്റെ പോരാട്ടത്തിലെന്ന് ഫ്രഞ്ച് പ്രസിഡന്റ്

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇനിയും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കും; ഭീകരതയ്‌ക്കെതിരെ നിലനില്‍പ്പിന്റെ പോരാട്ടത്തിലെന്ന് ഫ്രഞ്ച് പ്രസിഡന്റ്

പ്രവാചകന്‍ മുഹമ്മദ് നബിയുടെ രേഖാചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പഠിപ്പിച്ചതിന് അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫ്രാന്‍സില്‍ വ്യാപക പ്രതിഷേധം. 47 കാരനായ ചരിത്രാധ്യാപകന്‍ സാമുവല്‍ പാറ്റിയെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. അധ്യാപകന്റെ പേര് വിവരങ്ങൾ മണിക്കൂറുകൾക്ക് ശേഷമാണ് ഫ്രാൻസ് പുറത്തുവിട്ടത്.

ക്ലാസ് കഴിഞ്ഞ് പുറത്തേക്ക് വന്ന അധ്യാപകനെ വിദ്യാര്‍ത്ഥികളൊട് ചോദിച്ചാണ് ആക്രമി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

കുട്ടികളില്‍ വിമര്‍ശനാത്മകമായ ചിന്ത വളര്‍ത്തിയെടുക്കുന്നതില്‍ ഇനിയും ശ്രമിക്കുമെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു. വിഷമകരമായ വിഷയങ്ങള്‍ വിദ്യാര്‍ത്ഥികളെ ഇനിയും പഠിപ്പിക്കുമെന്ന് സെക്കന്ററി സ്‌കൂള്‍ ടീച്ചിങ് യൂണിയന്‍ നേതാക്കള്‍ ഫ്രഞ്ച് പ്രധാനമന്ത്രിയെകണ്ട് അറിയിച്ചു. പല സ്ഥലങ്ങളിലും പ്രകടനങ്ങളും നടന്നു ഭീകരതയ്‌ക്കെതിരെ ഫ്രാന്‍സ് നിലനില്‍പ്പിനായുള്ള യുദ്ധത്തിലാണെന്ന് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു.

അതേസമയം ആക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. 18 വയസ്സുകാരനായിരുന്നു ആക്രമിയെന്നാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരം. ചെച്‌നിയയുമായി ബന്ധമുള്ള, മോസ്‌കോയില്‍ ജനിച്ച ആക്രമി ചെറുപ്രായത്തിലാണ ഫ്രാന്‍സില്‍ എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അക്രമിയുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട അധ്യാപകന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിയുടെ അച്ഛനെ ഉള്‍പ്പെടെ അഞ്ച് പേരെ കൂടി സംഭവവുമായി ബന്ധപ്പെട്ട കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഷാര്‍ലെ ഹെബ്ദോ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. ഇത് ചില വിദ്യാര്‍ത്ഥികള്‍ക്ക് അസ്വാസ്ഥ്യം സൃഷ്ടിക്കുമെന്ന മനസ്സിലാക്കിയ അധ്യാപകന്‍ അത്തര കാര്‍ക്ക് ക്ലാസില്‍നിന്ന് വിട്ടുനില്‍ക്കാനും അവസരം നല്‍കിയിരുന്നു. ഇതിനെ തുര്‍ന്നാണ് അധ്യാപകന്‍ പാട്ടിക്കൈതിരെ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. അധ്യാപകന്റെ രാജി ആവശ്യപ്പെട്ട് ചിലര്‍ സ്‌കൂള്‍ അധികൃതരെ സമീപിക്കുകയും ചെയ്തു. ഒരു വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ അധ്യാപകനെ വിമര്‍ശിച്ചും പരിഹസിച്ചും ഒരു യു ട്യൂബില്‍ വിഡിയോയും ഇറക്കി.

കൊലപാതകത്തില്‍ ഫ്രാന്‍സില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഐ ആം ടീച്ചര്‍ എന്ന അര്‍ത്ഥം വരുന്ന #JeSuisProf എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങായി.

2015 ല്‍ ചാര്‍ലെ ഹെബ്ദോ പ്രസിദ്ധീകരണത്തിനെതിരെ നടന്ന ആക്രമണത്തിന്റെ വിചാരണ ഫ്രാന്‍സില്‍ നടക്കുമ്പോഴാണ് പുതിയ ആക്രമണം ഉണ്ടാകുന്നത്. വിചാരണ തുടങ്ങിയ ചാര്‍ലെ ഹെബ്ദോ പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ വിവിധ മതയാഥാസ്ഥിക സംഘം പ്രതിഷേധം പ്രകടപ്പിച്ചിരുന്നു. ഷാര്‍ലെ ഹെബ്‌ദോയുടെ ഓഫിസിന് മുന്നില്‍ വെച്ച് രണ്ട് പേരെ ഒരു ആക്രമി മൂന്നാഴ്ച മുമ്പ് ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു.


Next Story

Related Stories