TopTop
Begin typing your search above and press return to search.

മ്യൂസിയം വീണ്ടും മുസ്ലീം പള്ളിയാക്കിയ ശേഷം ഹാഗിയ സോഫിയയിൽ ആദ്യ പ്രാർത്ഥന - തുർക്കി പ്രസിഡന്റ് എർദോഗൻ നേതൃത്വം നൽകി

മ്യൂസിയം വീണ്ടും മുസ്ലീം പള്ളിയാക്കിയ ശേഷം ഹാഗിയ സോഫിയയിൽ ആദ്യ പ്രാർത്ഥന - തുർക്കി പ്രസിഡന്റ് എർദോഗൻ നേതൃത്വം നൽകി

ഇസ്താംബുളിലെ ചരിത്രപ്രധാനമായ 'ഹാഗിയ സോഫിയ'യെ വീണ്ടും മുസ്ലീം പള്ളിയാക്കിയ ശേഷം ആദ്യ പ്രാർത്ഥന തുർക്കി പ്രസിഡന്റ് തയിപ് എർദോഗന്റെ നേതൃത്വത്തിൽ നടന്നു. 86 വർഷത്തിനുശേഷമാണ് ഇവിടെ മുസ്ലീങ്ങൾ പ്രാര്‍ത്ഥന നടത്തിയത്. തുർക്കി പ്രസിഡന്റ് റെജബ് തയിപ് എർദോഗൻ ആണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയത്. എഡി 537ൽ ക്രിസ്ത്യൻ പളളിയായി നിർമ്മിക്കപ്പെട്ട ഹാഗിയ സോഫിയ പല തവണ പുനർനിർമ്മാണത്തിനും മാറ്റങ്ങൾക്കും വിധേയമായി. ഓട്ടൊമൻ ആധിപത്യത്തെത്തുടർന്ന് 1453-ൽ ഇതൊരു മുസ്ലിം പള്ളിയായും, 1935-ൽ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. യുനെസ്കോ ലോകപൈതൃക പട്ടികയിലുൾപ്പെടുന്ന സ്മാരകമാണ് ഹാഗിയ സോഫിയ. ഇതിനെ സ്മാരകമാക്കി മാറ്റിക്കൊണ്ടുള്ള 1930-ലെ ഉത്തരവ് നിയമവിരുദ്ധമാണെന്ന തുർക്കി ഹൈക്കോടതി വിധിയെ തുടര്‍ന്നാണ്‌ വീണ്ടും മുസ്ലിം ആരാധനാലയമായി ദേവാലയം മാറ്റപ്പെടുന്നത്.

തുർക്കി നേതാവും മുതിർന്ന മന്ത്രിമാരുമടക്കമുള്ള വന്‍ സംഘംതന്നെ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കും മതപരമായ ചടങ്ങുകള്‍ക്കുമായി പള്ളിയില്‍ എത്തിയിരുന്നു. അതേസമയം, ഫ്രാന്‍സിസ് മാര്‍പ്പാപ്പ അടക്കം ഗ്രീസിലെയും യു.എസിലെയും ഓർത്തഡോക്സ് പള്ളിനേതാക്കൾ ഈ ദിനം ദുഃഖദിനമായി ആചരിച്ചു. ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് എർദോഗൻ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുർക്കിയുടെ മത അതോറിറ്റിയുടെ തലവൻ അലി എർബാസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 'ഹാഗിയ സോഫിയ അതിന്റെ തടവറയിൽ നിന്ന് മോചിക്കപ്പെടുകയാണ്. നമ്മുടെ യുവാക്കളുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഇത്' എന്നാണ് പള്ളി വീണ്ടും തുറക്കുന്നതിന് മുമ്പ് എർദോഗൻ പറഞ്ഞത്.

പുറത്ത്, സുൽത്താനഹ്മെത് സ്ക്വയറിൽ 350,000 പേരാണ് പ്രാര്‍ഥനയില്‍ പങ്കെടുത്തത്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും നിരവധി പേർ തലേദിവസം രാത്രിതന്നെ എത്തിയിരുന്നു. നൂറുകണക്കിന് ആവേശഭരിതരായ വിശ്വാസികള്‍ പൊലീസിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് അകത്തുകടക്കാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനു കാരണമായി. പ്രദേശവാസികൾക്കും വിദേശികൾക്കും മുസ്‌ലീങ്ങൾക്കും അമുസ്‌ലി ങ്ങൾക്കും ഹഗിയ സോഫിയയിൽ പ്രവേശനം ഉണ്ടാകും. 1934 ലാണ് ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചത്.


Next Story

Related Stories