TopTop
Begin typing your search above and press return to search.

'അതിർത്തി തുറന്നിട്ടില്ല', സിറിയൻ അഭയാർത്ഥികൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

അതിർത്തി തുറന്നിട്ടില്ല, സിറിയൻ അഭയാർത്ഥികൾക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

സിറിയയിൽ ആഭ്യന്തര യുദ്ധം രൂക്ഷമാവുകയും പലായനം ശക്തമാവുകയും ചെയ്യുന്നതിനിടെ യൂറോപ്പിന്റെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണെന്നു വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ. തുർക്കി യൂറോപ്പിലേക്കുള്ള അതിർത്തി തുറന്നെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതോടെയാണ് ആയിരക്കണക്കിന് അഭയാർത്ഥികൾ യൂറോപ്പ് ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങിയത്. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് യൂറോപ്യൻ യൂണിൻ.

'അതിർത്തി തുറന്നിട്ടില്ല. അതിനാൽ ആരും അങ്ങോട്ടേക്ക് പോകേണ്ടതില്ല. അതിർത്തി തുറന്നുവെന്നും നിങ്ങൾക്ക് പോകാമെന്നും ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ശരിയല്ല' എന്ന് യൂറോപ്യൻ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെൽ വ്യക്തമാക്കുന്നു.

സിറിയയിലെ അവസാനത്തെ വിമത ശക്തികേന്ദ്രമായ ഇദ്ലിബ് പ്രവിശ്യയിൽ നിന്ന് പലായനം ചെയ്യുന്നപി അഭയാർഥികളെ തുർക്കിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് താൻ 'വാതിലുകൾ തുറക്കുന്നതെന്ന്' തുർക്കി പ്രസിഡന്റ് റെജെബ്‌ തയ്യിപ് എർദോഗൻ കഴിഞ്ഞ വാരാന്ത്യത്തിൽ വ്യക്തമാകിയിരുന്നു. എന്നാൽ 'രാഷ്ട്രീയ ആവശ്യങ്ങൾക്കായി തുർക്കി കുടിയേറ്റ സമ്മർദ്ദം ഉപയോഗിക്കുകയാണെന്നാണ്' ബോറെൽ ആരോപിക്കുന്നത്. 'നിങ്ങൾക്ക് അപകടമുണ്ടാകാൻ സാധ്യതയുള്ള സാഹചര്യം നിങ്ങൾതന്നെ ഒഴിവാക്കുക… അടഞ്ഞ വാതിലിനു നേരെ നീങ്ങുന്നത് ഒഴിവാക്കുക'- അടിയന്തിരമായി വിളിച്ചു ചേർത്ത യൂറോപ്യൻ യൂണിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബോറെൽ.

തുർക്കിയുടെ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് അഭയാർഥികളും കുടിയേറ്റക്കാരും ഗ്രീസിലേക്ക് കരമാർഗ്ഗമോ കടൽ മാർഗ്ഗമോ പ്രവേശിക്കാൻ ശ്രമിച്ചു. അവരെ പിന്തിരിപ്പിക്കാൻ ഗ്രീക്ക് സൈന്യം ടിയർഗാസും ജലപീരങ്കിയും ഉപയോഗിക്കുന്നുണ്ട്. അതേസമയം തുർക്കി പോലീസ് ഗ്രീസിലേക്ക് തിരിച്ചും കണ്ണീർ വാതകങ്ങൾ പ്രയോഗിക്കുകയാണ്.

ഇദ്ലിബിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് യൂറോപ്യൻ യൂണിയൻ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. ഇദ്ലിബിൽ മൂന്ന് മാസ്മ നീണ്ടു നിന്ന തുടർച്ചയായ ആക്രമണത്തിൽ റഷ്യൻ പിന്തുണയുള്ള സിറിയൻ സേന നേടിയ ചില പ്രാദേശിക നേട്ടങ്ങൾ തുർക്കിയും, ചില മേഖലകളിൽ തുർക്കിക്കുള്ള അപ്രമാദിത്വം റഷ്യയും അംഗീകരിച്ചു. റഷ്യയും തുർക്കിയും തമ്മിൽ മികച്ച അന്താരാഷ്ട്ര ബന്ധം പുലർത്തുന്ന രാജ്യങ്ങളാണെങ്കിലും സിറിയയിൽ അവർ രണ്ടു പക്ഷത്താണ്.


Next Story

Related Stories