TopTop
Begin typing your search above and press return to search.

ഹുവാവേയെ യൂറോപ്പില്‍ നിന്നും ഒഴിവാക്കാന്‍ റോബര്‍ട്ട് ഒ ബ്രയാന്‍ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചര്‍ച്ചയ്ക്ക്

ഹുവാവേയെ യൂറോപ്പില്‍ നിന്നും ഒഴിവാക്കാന്‍ റോബര്‍ട്ട് ഒ ബ്രയാന്‍ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചര്‍ച്ചയ്ക്ക്

ചൈനീസ്‌ കമ്പനിയായ ഹുവാവേയെ യൂറോപ്പിന്റെ 5 ജി നെറ്റ്‌വർക്കുകളിൽ നിന്ന് ഒഴിവാക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്താന്‍ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ റോബർട്ട് ഓ ബ്രയൻ ഫ്രാൻസ്, ഇറ്റലി, യുകെ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തും. പാരിസില്‍ വച്ചാണ് കൂടിക്കാഴ്ച. ഹുവാവേയെ എത്ര വേഗത്തില്‍ ഒഴിവാക്കാം എന്നതു സംബന്ധിച്ച് യു.കെ അടുത്ത ചൊവ്വാഴ്ച്ചയ്ക്കകം നിലപാട് വ്യക്തമാക്കും. അതോടെ, മിക്ക യൂറോപ്യൻ സർക്കാരുകളും യുകെക്ക് സമാനമായ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാകുമെന്നാണ് കരുതുന്നത്.

ചൈനയുടെ ഭീഷണിക്കെതിരെ യൂറോപ്പില്‍ നിന്നടക്കം വലിയ ഉണർവ് ഉണ്ടായിട്ടുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. 'ലോകമെമ്പാടുമുള്ള ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർമാരുമായുള്ള ഹുവാവേയുടെ ഇടപാടുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കാരണം, രാജ്യങ്ങൾ അവരുടെ 5 ജി നെറ്റ്‌വർക്കുകളിൽ വിശ്വസനീയമായ വെണ്ടർമാരെ മാത്രമേ പങ്കാളികളാക്കൂ' എന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, രാജ്യത്തെ 5 ജി നെറ്റ്‌വർക്കിൽ നിന്ന് ഹുവായെയുടെ ഉപകരണങ്ങൾ പെട്ടെന്ന് നിരോധിക്കില്ലെന്ന് ഫ്രാൻസ് അറിയിച്ചു. എന്നാൽ അവ ഉപയോഗിക്കാതിരിക്കാന്‍ ഓപ്പറേറ്റർമാരെ പരമാവധി പ്രോത്സാഹിപ്പിക്കുകയും, അങ്ങിനെ ചെയ്യുന്ന കമ്പനികൾക്ക് എട്ട് വർഷം വരെ താൽക്കാലിക അംഗീകാരം നൽകുകയും ചെയ്യുമെന്നും ഫ്രാന്‍സ് അറിയിച്ചിട്ടുണ്ട്. ഹുവാവേയെ മൊത്തത്തില്‍ നിരോധിക്കാന്‍ കഴിയില്ലെന്നാണ് ഫ്രഞ്ച് സൈബർ സുരക്ഷ ഏജൻസിയായ ANSSI യുടെ തലവൻ വ്യക്തമാക്കിയത്. എന്നാല്‍ നിലവിൽ ഹുവാവേ ഉപയോഗിക്കാത്ത ഓപ്പറേറ്റർമാർ അത് ഉപയോകിക്കുന്നത് പ്രോത്സാഹിപ്പിക്കില്ല. തീരുമാനം ചൈനീസ് വിരുദ്ധതയോ ഹുവാവേയെ തകര്‍ക്കാനുള്ള നീക്കാമോ ആയി വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്നും, യൂറോപ്യൻ വിതരണക്കാരും പുറമേ നിന്നുള്ളവരും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം മാത്രമാണ് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.


Next Story

Related Stories