TopTop
Begin typing your search above and press return to search.

പോളണ്ടിൽ ആന്ദ്രെ ഡ്യൂഡ മുന്നിൽ - കോവിഡ് തുടങ്ങിയ ശേഷം യൂറോപ്പിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

പോളണ്ടിൽ ആന്ദ്രെ ഡ്യൂഡ മുന്നിൽ - കോവിഡ് തുടങ്ങിയ ശേഷം യൂറോപ്പിലെ ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

ഞായറാഴ്ച നടന്ന പോളിഷ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ്റ് ആന്ദ്രെ ഡ്യൂഡയ്ക്ക് മുന്നേറ്റം. എന്നാല്‍ ലഭിച്ച വോട്ടുകള്‍ 50 ശതമാനത്തിലും കുറവായതിനാല്‍ അടുത്ത റൌണ്ട് വോട്ടെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരുമെന്ന് ഒരു എക്സിറ്റ് പോൾ അഭിപ്രായപ്പെട്ടു. പോളണ്ടിന്റെ ലോ ആന്‍ഡ് ജസ്റ്റിസ് (പി‌എസ്) പാർട്ടിയുമായി സഖ്യമുണ്ടാക്കിയ ഡ്യൂഡയ്ക്ക് 41.8 ശതമാനം വോട്ടാണ് ലഭിച്ചതെന്ന് ഇപ്‌സോസ് എക്സിറ്റ് പോൾ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. കൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച യൂറോപ്പില്‍ നടക്കുന്ന ആദ്യത്തെ പൊതുതിരഞ്ഞെടുപ്പാണിത്.

രണ്ടാം സ്ഥാനത്തുള്ള വാർസയിലെ ലിബറൽ മേയറായ റാഫെ ട്രാസ്കോവ്സ്കിക്ക് 30.4 ശതമാനം വോട്ടുകൾ ലഭിച്ചു. എക്സിറ്റ് പോൾ ഫലങ്ങള്‍ ശെരിയാണെന്ന് വന്നാല്‍ ഡ്യൂഡയും ട്രാസ്കോവ്സ്കിയും വീണ്ടും മുഖാമുഖം ഏറ്റുമുട്ടും. ഔദ്യോഗിക ഫലങ്ങൾ ഒറ്റരാത്രികൊണ്ട് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ചയാണ് അന്തിമ ഫലം അറിയുക. സ്വതന്ത്ര സ്ഥാനാർത്ഥി സിമോൺ ഹൊനൗനിയ 13.3 ശതമാനം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്തിയതായും എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു. തീവ്ര വലതുപക്ഷ ദേശീയവാദിയായ ക്രൈസ്‌റ്റോഫ് ബോസക്ക് 7.4 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

2015 ൽ പാർലമെന്ററി ഭൂരിപക്ഷം നേടിയതുമുതൽ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തിയും നിയമവാഴ്ച ഇല്ലാതാക്കിയുമാണ് പിഐഎസ് മുന്നോട്ടുപോകുന്നത്. കത്തോലിക്കാസഭയുടെ ശക്തമായ അടിത്തറയാണ് എല്ലാ യാഥാസ്ഥിതിക നയങ്ങളും നടപ്പിലാക്കുന്നതിന്റെ ആധാരം. സ്വവർഗ്ഗ വിവാഹത്തിനേയും സ്വവർഗ്ഗ ദമ്പതികൾ ദത്തെടുക്കുന്നതിനേയുമെല്ലാം ഡ്യൂഡ കൊണ്ടുവന്ന പുതിയ ഫാമിലി ചാർട്ടർ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതെല്ലാം വിദേശ പ്രത്യേയശാസ്ത്രമാണ് എന്നാണ് വാദം. സ്കൂളുകളിലും പൊതു സ്ഥാപനങ്ങളിലും എൽജിബിടി പ്രത്യയശാസ്ത്ര പ്രചരണം നിരോധിക്കാനും ഫാമിലി ചാര്‍ട്ടര്‍ ശ്രമിക്കുന്നു. എന്നാല്‍ ട്രാസ്കോവ്സ്കി എൽജിബിടി അവകാശങ്ങളെ പിന്തുണയ്ക്കുന്നയാളാണ്. വാര്‍സോയില്‍ നടന്ന പ്രൈഡ് സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പോളണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു മേയര്‍ അത്തരം പരിപാടിയില്‍പങ്കെടുക്കുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടര്‍ന്ന് വോട്ടെടുപ്പ് മെയ് 10-ൽ നിന്ന് ജൂൺ 28-ലേക്ക് മാറ്റിയതായിരുന്നു.


Next Story

Related Stories