TopTop
Begin typing your search above and press return to search.

തെറ്റായ വിവരങ്ങൾ - ബ്രസീൽ പ്രസിഡന്റ് ബൊൾസൊണാരൊയുമായി ബന്ധപ്പെട്ട പേജുകൾ ഫേസ് ബുക്ക് നീക്കി

തെറ്റായ വിവരങ്ങൾ - ബ്രസീൽ പ്രസിഡന്റ് ബൊൾസൊണാരൊയുമായി ബന്ധപ്പെട്ട പേജുകൾ ഫേസ് ബുക്ക് നീക്കി

തെറ്റായ വിവരങ്ങളും വ്യാജ അക്കൗണ്ടുകളും പരിഹരിക്കുന്നതിനുള്ള പ്രത്യേക നീക്കങ്ങളുടെ ഭാഗമായി ദീർഘകാലമായി ട്രംപിന്‍റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന റോജർ സ്റ്റോണുമായും, ബ്രസീല്‍ പ്രസിഡന്‍റ് ജെയർ ബൊൾസൊണാരോയുമായും ബന്ധപ്പെട്ട അക്കൗണ്ടുകളുടെ ശൃംഖലയുമായി ബന്ധപ്പെടുത്തിയിട്ടുള്ള നിരവധി പേജുകൾ ഫേസ്ബുക്ക് താൽക്കാലികമായി റദ്ദ് ചെയ്തു. സ്റ്റോണുമായും അദ്ദേഹത്തിന്‍റെ കൂട്ടാളികളുമായും ബന്ധിപ്പിച്ചിട്ടുള്ള 50 സ്വകാര്യ, പ്രൊഫഷണൽ പേജുകളാണ് ഫേസ്ബുക്ക് കഴിഞ്ഞ ദിവസം മാത്രം മരവിപ്പിച്ചത്. സ്റ്റോണിന്റെ ജന്മനാടായ ഫ്ലോറിഡയിലെ വലതുപക്ഷ പ്രൗഡ് ബോയ്സ് ഗ്രൂപ്പിന്റെ ഒരു പ്രമുഖ പിന്തുണക്കാരൻ ഉൾപ്പെടെ അതിലുണ്ട്. സ്റ്റോണിന്റെ പുസ്തകങ്ങളും പോസ്റ്റുകളും പ്രൊമോട്ട് ചെയ്യുന്നതിന് അവർ വ്യാജ അക്കൗണ്ടുകളും ഫോളോവേഴ്‌സും ഉപയോഗപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍.

ബോൾസോനാരോയുടെ കുടുംബത്തിലെ ജീവനക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ മരവിപ്പിച്ച അതേ ദിവസം തന്നെയാണ് ഫേസ്ബുക്ക് സ്റ്റോണിനെതിരെയും നീങ്ങിയത്. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ഈ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നു എന്നാണ് പ്രധാന ആരോപണം. ഇക്വഡോറിലെയും ഉക്രെയ്നിലെയും ആഭ്യന്തര രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് രണ്ട് നെറ്റ്‌വർക്കുകളും മരവിപ്പിച്ചിട്ടുണ്ട്. ബ്രസീല്‍ പ്രസിഡന്റും മക്കളായ എഡ്വേർഡോ ബോൾസോനാരോ, സെനറ്റർ ഫ്ലാവിയോ ബോൾസോനാരോ എന്നിവരുമായി ബന്ധപ്പെട്ട അക്കൌണ്ടുകളാണ് നീക്കം ചെയ്യപ്പെട്ടവയില്‍ ഏറ്റവും പ്രധാനം.

ഫേസ്ബുക്കിന്റെ ആരോപണങ്ങൾ ബ്രസീലിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കം കൂട്ടും. ബോൾസോനാരോയുടെ മക്കളും പിന്തുണക്കുന്നവരും എതിരാളികളെ രൂക്ഷമായി ആക്രമിക്കുന്നതിന് ഫേസ്ബുക്കിനെ ഒരു കാമ്പയിന്‍ മാധ്യമമായി ഉപയോഗിക്കുകയാണെന്ന വാദത്തിനാണ് ഇതോടെ ശക്തിയാര്‍ജ്ജിച്ചത്. അറ്റ്ലാന്റിക് കൗൺസിലിന്റെ ഡിജിറ്റൽ ഫോറൻസിക് റിസർച്ച് ലാബിലെ ഗവേഷകരാണ് ഇത്തരത്തിലുള്ള അക്കൌണ്ടുകള്‍ കണ്ടെത്തുന്നതിന് ചുക്കാന്‍ പിടിച്ചത്. ബോൾസോനാരോയെ പിന്തുണയ്ക്കുന്നതിനും അദ്ദേഹത്തിന്റെ വിമർശകരെ ആക്രമിക്കുന്നതിനുമായി കച്ചകെട്ടിയിറങ്ങിയ അഞ്ചു രാഷ്ട്രീയ നേതാക്കളെയാണ് അവര്‍ കണ്ടെത്തിയത്.


Next Story

Related Stories