TopTop

'സന്ദേശങ്ങൾ നിരീക്ഷിക്കാൻ അവസരം വേണം', ഫേസ്ബുക്കിൽ സമ്മർദ്ദം ചെലുത്തി വൻ ശക്തികൾ

എൻ‌ക്രിപ്റ്റ് ചെയ്ത മെസേജിംഗ് ആപ്ലിക്കേഷനുകളിലേക്ക് അധികൃതർക്ക് കടന്നു ചെല്ലാനുള്ള സാഹചര്യം ഒരുക്കണമെന്ന് ഫേസ്ബുക്കിനോട് യു.എസ്, യു.കെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. മാർക്ക് സക്കർബർഗിന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അയച്ച തുറന്ന കത്തിലൂടെയാണ് വ്യക്തികളുടെ സ്വകാര്യ സംഭാഷണങ്ങള്‍ നിരീക്ഷിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കായി വിവിധ രാജ്യങ്ങൾ സമ്മര്‍ദ്ദം ശക്തമാക്കുന്നത്.

യു.കെ-യുടെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ, യു.എസ് അറ്റോർണി ജനറൽ വില്യം ബാർ, യു.എസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി കെവിൻ മക്അലീനൻ, ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രി പീറ്റർ ഡട്ടൺ എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. 'മെസേജിംഗ് സേവനങ്ങളിലുടനീളം എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ നടപ്പിലാക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നാണ്' അവര്‍ ഫേസ്ബുക്കിനോട്‌ ആവശ്യപ്പെടുന്നത്. അതിനുമുന്‍പ്ഉപയോക്തൃ സുരക്ഷയിൽ ഒരു കുറവുമില്ലെന്ന് ഉറപ്പുവരുത്തുകയും, തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ നിയമാനുസൃതമായി സര്‍ക്കാരിന് അറിയാനുള്ള മാര്‍ഗ്ഗം ഉള്‍പ്പെടുത്തുകയും വേണമെന്ന് കത്തില്‍ പറയുന്നു.

അതേസമയം, യുഎസും യുകെയും ഒരു 'ലോക-ആദ്യത്തെ' ഡാറ്റാ ആക്സസ് കരാറിൽ ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ചു. അത് നിയമ നിർവ്വഹണ ഏജൻസികൾക്ക്അവരുടെ ഗവൺമെന്റുകളെ ആശ്രയിക്കാതെതന്നെരാജ്യത്തെ സാങ്കേതിക സ്ഥാപനങ്ങളിൽ നിന്ന്നേരിട്ട് വിവരങ്ങള്‍ ആവശ്യപ്പെടാൻ അനുവാദം നല്‍കും.തീവ്രവാദം, കുട്ടികളെ ചൂഷണം ചെയ്യൽ,മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം സുഗമമാക്കുന്നതിനാണ് കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതുവരെ അത്തരം വിവരങ്ങള്‍ ലഭ്യമാവണമെങ്കില്‍ ആദ്യം സര്‍ക്കാരിനെയായിരുന്നു സമീപിക്കേണ്ടിയിരുന്നത്. അതിനൊരു മറുപടി ലഭിക്കാന്‍തന്നെ സാധാരണ ആറുമാസം മുതൽ രണ്ട് വർഷം വരെ സമയം എടുക്കുകയും ചെയ്യുമായിരുന്നു.പുതിയ ഉഭയകക്ഷി കരാർ ഈ പ്രക്രിയ ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് സക്കർബർഗ് രംഗത്തെത്തി. കുട്ടികള്‍ക്കെതിരായ ചൂഷണങ്ങളെ നേരിടുക എന്നതു മാത്രമാണ് തന്നെ വളെരെയധികം അലട്ടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 'പിന്‍വാതിലിലൂടെ വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ നിരീക്ഷിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ഞങ്ങൾ ശക്തമായി എതിർക്കുന്നു'വെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലും വ്യക്തമാക്കിയിരുന്നു.


Next Story

Related Stories