TopTop

ഫെയ്സ് ആപ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നാസി വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ട പിതാവിന്റെ ചരിത്രം തിരഞ്ഞു മക്കൾ

ഫെയ്സ് ആപ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നാസി വംശഹത്യയില്‍ നിന്നും രക്ഷപ്പെട്ട പിതാവിന്റെ ചരിത്രം തിരഞ്ഞു മക്കൾ

ഇസ്രായേലിൽ നിന്നുള്ള രണ്ട് സഹോദരങ്ങൾ ജർമനിയിലെ നാസി ഹോളോകോസ്റ്റ് വംശഹത്യയിൽ നിന്നും രക്ഷപ്പെട്ട തങ്ങളുടെ പിതാവിന്റെ അക്കാലത്തെ ജീവിതം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കാൻ ശ്രമം നടത്തുകയാണ്. ഏലി ലീബർമാൻ, സോൾ ലീബർമാൻ എന്നിവരാണ് തങ്ങളുടെ പക്കലുള്ള ചില ഫോട്ടോഗ്രാഫുകളുപയോഗിച്ച് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിയിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയായ ഫേസ് റെക്കഗ്നിഷന്‍ സങ്കേതം വഴി രണ്ടാംലോകയുദ്ധ കാലത്തെ പതിനായിരക്കണക്കിന് ഫോട്ടോകളിൽ തങ്ങളുടെ പക്കലുള്ള ഫോട്ടോയിലെ പിതാവിന്റെ മുഖം കണ്ടെത്താനാണ് ശ്രമം നടത്തുന്നത്.

ഇസ്രായേലിലെ ഗവേഷണകേന്ദ്രമായ ഷേം ഒലാം ഹോളോകോസ്റ്റ് മെമോറിയൽ സെന്റർ 'ഫേസ് ടു ഫേസ്' എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. മുഖം തിരിച്ചറിയൽ സ്കാനുകൾ നടത്താൻ ഈയിടെ ഇവർ സോഷ്യൽ മീഡിയ വഴി പഴയ ഫോട്ടോകൾ ക്ഷണിച്ചിരുന്നു.

അക്കാലത്തെ കഥകളൊന്നും പിതാവ് തങ്ങളോട് പറഞ്ഞിരുന്നില്ലെന്ന് ഇരുവരും പറയുന്നു. ഓഷ്വിറ്റ്സിലെ മരണക്യാമ്പിൽ നിന്ന് ഇവർ എങ്ങനെയോ രക്ഷപ്പെട്ട് പുറത്തെത്തി. യുദ്ധാനന്തരം ഇദ്ദേഹം തന്റെ കസിൻസിനൊപ്പം നിന്ന് എടുത്ത ഫോട്ടോയാണ് റിസർച്ച് സെന്ററിലേക്ക് അയച്ചിരിക്കുന്നത്. ഏലിക്ക് ഇപ്പോള്‍ 50 വയസ്സാണ് പ്രായം. സോളിന് 61ഉം.

60 ലക്ഷം ജൂതന്മാരാണ് ഹോളോകോസ്റ്റിൽ കൊല ചെയ്യപ്പെട്ടത്. ജർമൻ പട്ടാളക്കാർ‌ വിവിധ ജൂതഗ്രാമങ്ങളിൽ പോയി എടുത്ത ഫോട്ടോകള്‍ക്കിടയിൽ തങ്ങളുടെ പിതാവിനെ കണ്ടെത്താൻ കഴിയുമോയെന്നാണ് ഏലിയും സോളും അന്വേഷിക്കുന്നത്. തങ്ങൾ എവിടെ നിന്നു വന്നവരാണെന്ന് കൃത്യമായറിയാൻ അവര്‍ക്ക് ആഗ്രഹമുണ്ട്. ഇന്നത്തെക്കാലത്തെ പ്രമാണങ്ങൾ എന്തിനും ആവശ്യമാണെന്ന് ഇരുവരും പറയുന്നു.


Next Story

Related Stories