TopTop
Begin typing your search above and press return to search.

എന്തുകൊണ്ടാണ് ആഫ്രിക്കയിൽ കൊറോണ പടർച്ച വളരെ കുറവ്?

എന്തുകൊണ്ടാണ് ആഫ്രിക്കയിൽ കൊറോണ പടർച്ച വളരെ കുറവ്?

എന്തുകൊണ്ടാണ് ആഫ്രിക്കയിൽ കൊറോണ വൈറസ് ബാധ വളരെക്കുറച്ചു മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്നത്? ഇതൊരു വലിയ ചോദ്യമായി ശാസ്ത്രജ്ഞരുടെ മുമ്പിലുണ്ടെങ്കിലും ശാസ്ത്രീയയുക്തിയിൽ സ്ഥാപിക്കപ്പെട്ട ഒരുത്തരം ഇപ്പോഴും ലഭ്യമല്ല. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിൽ 1.3 ബില്യൺ ജനങ്ങളുണ്ട്. പുറംലോകവുമായി ഇവർക്ക് ബന്ധങ്ങൾക്ക് കുറവൊന്നുമില്ല. ഈജിപ്തിൽ 59 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കയുടെ ബാക്കി പ്രദേശങ്ങളിലൊന്നും തന്നെ കൊറോണ ബാധ കാര്യമായി ഇല്ലെന്നതാണ് സത്യം.

ചൊവ്വാഴ്ചയോടെ ടോഗോ, കാമറൂൺ എന്നിവിടങ്ങളിൽ ഓരോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവരുടെ നില ഇപ്പോൾ ആശ്വാസകരമാണെന്ന് വാർത്തകളുണ്ട്.

ആഫ്രിക്കയിൽ കൊറോണ വൈറസ് പകർന്നെത്തുന്നത് ഭീകരമായ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന ഭീതി ലോകസമൂഹത്തിനുണ്ട്. ആരോഗ്യരക്ഷാ സംവിധാനങ്ങൾ ഏറെ മോശമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ. ഇപ്പോഴും എച്ച്ഐവി, മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങളെ കാര്യക്ഷമമായി തടയാൻ ഈ രാജ്യങ്ങൾക്ക് സാധിച്ചിട്ടില്ല.

ജനുവരി മാസത്തിൽ കൊറോണ വൈറസ് ടെസ്റ്റ് ചെയ്യാൻ ശേഷിയുള്ള രണ്ട് ലാബുകൾ മാത്രമേ ആഫ്രിക്കൻ ഭൂഖണ്ഡത്തിലുണ്ടായിരുന്നുള്ളൂ. സെനഗൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ മാത്രമാണ് ഇതിനുള്ള സൗകര്യമുണ്ടായിരുന്നത്. ബാക്കിയിടങ്ങളിലും കൊറോണ ടെസ്റ്റ് നടത്താനുള്ള സൗകര്യം ഏർപ്പാടാക്കാനുള്ള ശ്രമങ്ങൾ‌ ലോകാരോഗ്യസംഘടന നടത്തുകയുണ്ടായി. നിലവിൽ 37 രാജ്യങ്ങളിൽ കൊറോണയുണ്ട്.

തിരിച്ചറിയപ്പെടാത്ത പൊട്ടിപ്പുറപ്പെടലുകൾ ആഫ്രിക്കയുടെ ഏതെങ്കിലും ഭാഗത്തുണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന കരുതുന്നില്ല. ഇനി അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഏതാണ്ട് കൈവിട്ടു പോയിക്കാണുമെന്നും ആരോഗ്യവിദഗ്ധർ അനുമാനിക്കുന്നു.


Next Story

Related Stories