TopTop
Begin typing your search above and press return to search.

വലതുപക്ഷത്തിന്റെ കോട്ടയില്‍ ലെനിൻ പ്രതിമ സ്ഥാപിക്കാൻ കോടതിയിൽ നിന്ന് അനുമതി നേടിയെടുത്ത് പടിഞ്ഞാറൻ ജർമനിയിലെ ഇടതു പാർട്ടി

വലതുപക്ഷത്തിന്റെ കോട്ടയില്‍ ലെനിൻ പ്രതിമ സ്ഥാപിക്കാൻ കോടതിയിൽ നിന്ന് അനുമതി നേടിയെടുത്ത് പടിഞ്ഞാറൻ ജർമനിയിലെ ഇടതു പാർട്ടി

ഇടതുപക്ഷ പാർട്ടിയും നഗര സഭയും തമ്മിലുള്ള ദീർഘകാല പോരാട്ടത്തിനൊടുവില്‍ ജർമ്മൻ നഗരമായ ഗെൽസെൻകിർചെനിൽ വ്‌ളാഡിമിർ ലെനിന്റെ പ്രതിമ സ്ഥാപിക്കാന്‍ ധാരണയായി. ഇതോടെ, ഒരുകാലത്ത് ജർമ്മനിയുടെ വ്യാവസായിക കേന്ദ്രമായിരുന്ന റുർ താഴ്‌വരയുടെ മധ്യഭാഗത്തുള്ള ഗെൽസെൻകിർചെൻ, റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകന്റെ പ്രതിമയുള്ള ആദ്യത്തെ പടിഞ്ഞാറൻ ജർമ്മൻ നഗരമായി മാറും.

ലെനിന്റെ പ്രതിമകൾക്ക് കിഴക്കന്‍ ജര്‍മ്മനിയില്‍ ഒരു പഞ്ഞവും ഇല്ലെങ്കിലും വലതുപക്ഷത്തിന് കൂടുതല്‍ ഗ്രിപ്പുള്ള പടിഞ്ഞാറൻ ജർമ്മനിയില്‍ ഒരു പ്രതിമപോലും ഇതുവരെ സ്ഥാപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ജർമനിയിലെ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ എം‌എൽ‌പിഡിക്ക് അവരുടെ ആസ്ഥാനത്തിന് പുറത്ത് ലോഹംകൊണ്ട് നിര്‍മ്മിച്ച പ്രതിമ സ്ഥാപിക്കാൻ കോടതിയാണ് ഇപ്പോൾ അനുവാദം നല്‍കിയിരിക്കുന്നത്.

പ്രതിമ സ്ഥാപിക്കുന്നത് തടയാന്‍ നഗരസഭ പരമാവധി ശ്രമിച്ചിരുന്നു. പ്രതിമ വന്നാല്‍ തൊട്ടപ്പുറത്തുള്ള 1930-കളിൽ നിർമ്മിക്കപ്പെട്ട കെട്ടിടം കാണാന്‍ കഴിയില്ല എന്നായിരുന്നു ഒരു വാദം. പ്രതിമയുടെ സാന്നിധ്യം ചരിത്ര സ്മാരക സംരക്ഷണ നിയമങ്ങൾക്ക് വിരുദ്ധമാണ് എന്ന വാദവും അവര്‍ ഉയര്‍ത്തി. 'ഈ നഗരത്തെ സംബന്ധിച്ചിടത്തോളം ഒട്ടും അനുസ്മരിക്കപ്പെടേണ്ട വ്യക്തിയല്ല കമ്മ്യൂണിസ്റ്റ് നേതാവ് ലെനിൻ. അക്രമം, അടിച്ചമർത്തൽ, ഭീകരത തുടങ്ങിയ മനുഷ്യ വിരുദ്ധമായ കാര്യങ്ങളുടെ വക്താവായിരുന്നു അദ്ദേഹം. ജർമ്മനിയിലെ സ്വതന്ത്ര ജനാധിപത്യ ഭരണഘടനാ മൂല്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടാത്ത ആശയങ്ങളാണ് അദ്ദേഹം കൊണ്ടുനടന്നിരുന്നത്. അതിനാല്‍ നമ്മുടെ ജനാധിപത്യത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമാണ്' അദ്ദേഹം എന്നാണ് നഗരസഭാ കൗണ്‍സിലറുടെ അഭിപ്രായം.

എന്നാല്‍ തങ്ങളുടെ സ്ഥലത്ത് തങ്ങള്‍ക്കിഷ്ടമുള്ള പ്രതിമകള്‍ സ്ഥാപിക്കുമെന്നായിരുന്നു എം‌എൽ‌പി‌ഡി-യുടെ വാദം. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രതിമ സ്ഥാപിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനും അവര്‍ ഒരുങ്ങുകയാണ്.


Next Story

Related Stories