TopTop
Begin typing your search above and press return to search.

ഖഷോഗി വധം - സൗദിയിൽ അഞ്ച് പേർക്ക് വധശിക്ഷ

ഖഷോഗി വധം - സൗദിയിൽ അഞ്ച് പേർക്ക് വധശിക്ഷ

സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ വിമര്‍ശകനായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് പേര്‍ക്ക് സൗദി കോടതി വധശിക്ഷ വിധിച്ചു. 2018 ഒക്ടോബര്‍ രണ്ടിനാണ് ഖഷോഗിയെ സല്‍മാന്‍ രാജുമാരനുമായി അടുപ്പം പുലര്‍ത്തുന്നവര്‍ക്ക് ബന്ധമുള്ള സൗദി സംഘം ഖഷോഗിയെ കൊലപ്പെടുത്തിയത്. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവുശിക്ഷ വിധിച്ചു. സല്‍മാന്റെ ഉപദേഷ്ടക്കളിലൊരാളായിരുന്ന സൗദ് അല്‍ ഖത്താനിക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും കുറ്റം ചുമത്തിയിരുന്നില്ല.

യുഎസില്‍ താമസിച്ചുവന്നിരുന്ന ഖഷോഗി വാഷിംഗ്ടണ്‍ പോസ്റ്റിന്റേതടക്കം കോളമിസ്റ്റായിരുന്നു. സല്‍മാന്‍ രാജകുമാരന്റെ ഭരണ നടപടികള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയിരുന്നയാളാണ് ഖഷോഗി. വിവാഹവുമായി ബന്ധപ്പെട്ട രേഖകള്‍ക്കായാണ് ഖഷോഗി ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിലെത്തിയത്. ഖഷോഗിയെ മൃതദേഹം കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ സൗദി അറേബ്യയ്ക്കും സല്‍മാന്‍ രാജകുമാരനുമെതിരെ വലിയ എതിര്‍പ്പും വിമര്‍ശനവുമുയരാന്‍ ഇടയാക്കിയ സംഭവമായിരുന്നു ഇത്.

മുഹമ്മദ് ബിന്‍ സല്‍മാന് ഖഷോഗി വധത്തില്ഡ പങ്കുണ്ടെന്ന് തുര്‍ക്കി ആരോപിച്ചിരുന്നു. സിഐഎയും ഇക്കാര്യം പറഞ്ഞിരുന്നു. സല്‍മാന് ഖഷോഗി വധത്തില്‍ യാതൊരു പങ്കുമില്ല എന്നാണ് സൗദി ഭരണകൂടം ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ പങ്ക് നിഷേധിച്ച സൗദി ഗവണ്‍മെന്റ് കൊല നടന്ന് ഒരാഴ്ചയോളം കഴിഞ്ഞ ശേഷമാണ് കൃത്യം നടത്തിയത് സൗദിയില്‍ നിന്നുള്ളവരാണ് എന്ന് തന്നെ സമ്മതിച്ചത്. 11 പേരെയാണ് സൗദി കോടതി വിചാരണ ചെയ്തത്. സൗദി പൗരന്മാരായ ഒരു കൂട്ടം തെമ്മാടികള്‍ നടത്തിയ ഓപ്പറേനാണ് (റോഗ് ഓപ്പറേഷന്‍) ഖഷോഗി വധമെന്നും ഗവണ്‍മെന്റിനോ സല്‍മാന്‍ രാജകുമാരനും ഇതില്‍ യാതൊരു ബന്ധവുമില്ലെന്നുമാണ് സൗദി ആവര്‍ത്തിച്ചുപറഞ്ഞത്.


Next Story

Related Stories