TopTop
Begin typing your search above and press return to search.

ബീജിങ്ങില്‍ ഭക്ഷണ വിതരണക്കാരനിലൂടെ വന്‍തോതില്‍ കോവിഡ് പടര്‍ന്നതായി ആശങ്ക

ബീജിങ്ങില്‍ ഭക്ഷണ വിതരണക്കാരനിലൂടെ വന്‍തോതില്‍ കോവിഡ് പടര്‍ന്നതായി ആശങ്ക

ബീജിങ്ങിലെ പ്രശസ്തമായ ഒരു ഓണ്‍ലൈന്‍ ഭക്ഷണവിതരണ ശൃംഖലയില്‍ ജോലി ചെയ്യുന്ന ഡെലിവറി ബോയ് നഗരത്തില്‍ വലിയ തോതില്‍ കോവിഡ് രോഗം പടര്‍ത്തിയിരിക്കാമെന്ന് റിപ്പോര്‍ട്ട്. നഗരത്തില്‍ പലയിടങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഭക്ഷണവിതരണക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ ജാഗ്രത വര്‍ധിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മാത്രം 13 പുതിയ കേസുകളാണ് നഗരത്തിലുണ്ടായിരിക്കുന്നത്.

47 വയസ്സാണ് ഈ ഭക്ഷണ വിതരണക്കാരന്. ജൂണ്‍ 1 മുതല്‍ 17 വരെയുള്ള കാലയളവില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇദ്ദേഹം ഭക്ഷണമെത്തിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഭക്ഷണവിതരണ ശൃംഖലയില്‍ ഒരാള്‍ക്ക് രോഗബാധ ഉണ്ടാകുന്നത്. അവശ്യവസ്തുക്കള്‍ക്ക് ഡെലിവറി സേവനങ്ങളെ ആശ്രയിക്കുന്ന വലിയ വിഭാഗമാളുകള്‍ നഗരത്തിലുണ്ട്. ഇവരാണ് ആശങ്കയിലായിരിക്കുന്നത്.

ദിവസവും ശരാശരി 50 ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുമായിരുന്നു ഈ 47കാരനെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇദ്ദേഹവുമായി ബന്ധം പുലര്‍ത്തിയ എല്ലാ ഡെലിവറി ജീവനക്കാരെയും ജോലിയില്‍ നിന്നും വിലക്കി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ബീജിങ്ങില്‍ നിലവില്‍ ആകെ 249 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്താകെ പുതിയതായി 29 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ കാണിക്കാത്ത നിരവധി പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 99 പേര്‍ ഇങ്ങനെ ചികിത്സയിലുണ്ട്.


Next Story

Related Stories