TopTop
Begin typing your search above and press return to search.

അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് വനങ്ങൾക്ക് നഷ്ടപ്പെടുന്നു, വലിയ ഭീഷണിയെന്ന് പഠനങ്ങൾ

അന്തരീക്ഷത്തിലെ കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് വനങ്ങൾക്ക് നഷ്ടപ്പെടുന്നു, വലിയ ഭീഷണിയെന്ന് പഠനങ്ങൾ

ലോകത്തിലെ ഉഷ്ണമേഖലാ വനങ്ങൾക്ക് അന്തരീക്ഷത്തിൽ നിന്ന് കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് ക്രമാനുഗതമായി നഷ്ടപ്പെടുന്നതായി പഠനം. വരുകാലങ്ങളിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കിയേക്കാവുന്ന മുന്നറിയില്ലാണ് നൽകിയിരിക്കുന്നത്. ഉഷ്ണമേഖലാ വനങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കുറഞ്ഞ അളവിൽ കാർബൺ ഡൈ ഓക്സൈഡ് സ്വീകരിക്കുകയും 'കാർബൺ സിങ്കുകളായി' പ്രവർത്തിക്കാനുള്ള അവയുടെ കഴിവ് കുറയുകയുമാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യം രൂക്ഷമാവുന്നതോടെ അഗോളതലത്തിൽ വലിയ ഭീഷണി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടാനുള്ള സാധ്യതകൾ വർധിപ്പിക്കുകയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ ഭൂമിയുടെ ശ്വാസ കോശം എന്ന് അറിയപ്പെടുകയും അന്തരീക്ഷത്തിൽനിന്നും കാർബൺ ഡൈ ഓക്സൈഡ് ഏറ്റവും കൂടുതൽ വലിച്ചെടുക്കുന്ന മേഖലയാണ് ആമസോൺ മഴക്കാടുകൾ. എന്നാൽ വരുകാലങ്ങളിലുണ്ടാവുന്ന മാറ്റങ്ങളുടെ ഫലമായി അന്തരീക്ഷത്തിലേക്ക് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന കേന്ദ്രമായി ഇത് മാറും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കൂടുതൽ കഠിനമാകാൻ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. കൃഷിക്കും മറ്റു വ്യാവസായിക ആവശ്യങ്ങൾക്കുമായി വൻതോതിൽ വനം നശിപ്പിക്കപ്പെടുന്നതാണ് അതിനു കാരണമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

കാർബൺ സിങ്കുകളുടെ നഷ്ടത്തെ ചെറുക്കാൻ കാർബൺ ഉൽപാദിപ്പിക്കുന്ന പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ വെട്ടിക്കുറയ്‌ക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. 'കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും ആശങ്കാജനകമായ പ്രത്യാഘാതങ്ങൾ ഇതിനകംതന്നെ ആരംഭിച്ചതായി ഞങ്ങൾ കണ്ടെത്തി' എന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലീഡ്സ് സർവകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ സൈമൺ ലൂയിസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി, ലോകത്തിന്റെ ഉഷ്ണമേഖലാ വനങ്ങൾ ആഗിരണം ചെയ്യുന്ന കാർബണിന്റെ അളവ് വളരെയധികം കുറഞ്ഞുവെന്ന് നൂറോളം ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള പഠനങ്ങൾ പറയുന്നു. ഉയർന്ന താപനില, വരൾച്ച, വനനശീകരണം എന്നിവയുടെ ആഘാതം കാരണം 1990 കളിൽ ഉണ്ടായിരുന്നതിനേക്കാൾ മൂന്നിലൊന്ന് കുറഞ്ഞ തോതിലാണ് കാർബൺ ആഗിരണം ചെയ്യപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ചൂഷണത്തിന്റെ ഭാഗമായ വന നശീകരണവും വർദ്ധിച്ചുവരുന്നതിനാൽ ആ പ്രവണത തുടരാനാണ് സാധ്യത. ഉഷ്ണമേഖലാ വനമേഖല 2060 കളോടെ ഏറ്റവും വലിയ കാർബൺ സ്രോതസ്സായി മാറിയേക്കാമെന്നു ലൂയിസ് അഭിപ്രായപ്പെടുന്നു.


Next Story

Related Stories