TopTop
Begin typing your search above and press return to search.

ട്രെയിനിൽ കണ്ടെത്തിയത് ഒന്നരക്കോടി വിലവരുന്ന സ്വർണ്ണം; ഉടമകളെ തേടി സ്വിസ് പോലീസ്

ട്രെയിനിൽ കണ്ടെത്തിയത് ഒന്നരക്കോടി വിലവരുന്ന സ്വർണ്ണം; ഉടമകളെ തേടി സ്വിസ് പോലീസ്

ട്രെയിനില്‍ നിന്നും കണ്ടെത്തിയ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണത്തിന്റെ ഉടമകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്വിറ്റ്സർലൻഡിലെ ഒരു പ്രാദേശിക ഭരണകൂടം. ഒക്ടോബറിൽ വടക്കൻ പട്ടണമായ സെന്റ് ഗാലനിൽ നിന്ന് എത്തിയ ട്രെയിനിൽ നിന്നാണ് 182,000 സ്വിസ് ഫ്രാങ്ക് (151,000 യൂറോ) വിലയുള്ള ഗോള്‍ഡ്‌ ബാറുകള്‍ ലഭിച്ചതെന്ന് കേന്ദ്ര നഗരമായ ലൂസെർനിലെ അധികൃതർ പറയുന്നു. എന്നാല്‍ ഉടമയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല.

സ്വര്‍ണ്ണം ഇപ്പോള്‍ ലൂസെർൻ പ്രോസിക്യൂട്ടർമാരുടെ കസ്റ്റഡിയിലാണ്. അവകാശികള്‍ തെളിവുസഹിതം അഞ്ച് വര്‍ഷത്തിനുള്ളില്‍ സമീപിച്ചാല്‍ അത് തിരികെ ലഭിക്കും. മൂന്ന് വർഷം മുമ്പ് സമാനമായ ഒരു സംഭവത്തിൽ, ജനീവയിലെ മൂന്ന് റെസ്റ്റോറന്റുകളിലെയും ഒരു ബാങ്കിലെയും ടോയ്‌ലറ്റുകളില്‍ നിന്ന് 500 യൂറോയുടെ നോട്ടുകള്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. കീറിപ്പറിഞ്ഞ നോട്ടുകൾക്ക് ഒരുകാലത്ത് പതിനായിരക്കണക്കിന് യൂറോ വിലയുണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണത്തില്‍ അജ്ഞാതരായ സ്പാനിഷ് സ്ത്രീകള്‍ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിച്ച പണമാണ് അതെന്ന് കണ്ടെത്തി.


Next Story

Related Stories