TopTop
Begin typing your search above and press return to search.

മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരുടെ ആക്രമണം - ഫ്രഞ്ച് ബസ് ഡ്രൈവർ മരിച്ചു

മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരുടെ ആക്രമണം - ഫ്രഞ്ച് ബസ് ഡ്രൈവർ മരിച്ചു

മാസ്ക് ധരിക്കാന്‍ വിസമ്മതിച്ച യാത്രക്കാർ നടത്തിയ ആക്രമണത്തിൽ മസ്തിഷ്ക മരണം സംഭവിച്ച ബസ് ഡ്രൈവർ മരിച്ചു. ഫ്രാന്‍സിലെ തെക്ക്-പടിഞ്ഞാറൻ പട്ടണമായ ബയോണില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. ഫ്രാൻസിലെ കൊറോണ വൈറസ് നിയമങ്ങൾക്കനുസൃതമായി മൂന്ന് യാത്രക്കാരോട് മാസ്ക് ധരിക്കാൻ ബസ് ഡ്രൈവറായ ഫിലിപ്പ് മോംഗുലോട്ട് (59) ആവശ്യപ്പെട്ടു. എന്നാല്‍, അതില്‍ പ്രകോപിതരായ രണ്ടു ചെറുപ്പക്കാര്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ഇന്നലെയാണ് കുടുമ്പത്തിന്‍റെയും ഡോക്ടര്‍മാരുടേയും താല്പര്യം പരിഗണിച്ച് അദ്ദേഹത്തെ എന്നെന്നേക്കുമായി യാത്രയാക്കിയത് എന്ന് മകള്‍ അറിയിച്ചു.

രണ്ട് പേർക്കെതിരെ കൊലപാതകശ്രമത്തിനും, മറ്റ് രണ്ട് പേർക്കെതിരെ അപകടത്തിൽപ്പെട്ട വ്യക്തിക്ക് സഹായം നൽകാത്തതിനും, മറ്റൊരാള്‍ക്കെതിരെ പ്രതികളില്‍ ഒരാളെ ഒളിപ്പിക്കാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് ലോക്കൽ പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. കൊലപാതകശ്രമത്തിന് കേസെടുക്കപ്പെട്ട രണ്ടുപേര്‍ 22 ഉം 23 ഉം വയസുള്ളവരാണ്.

ഡ്രൈവർ മരിച്ചുവെന്ന് സ്ഥിരീകരിച്ച ബയോൺ പ്രോസിക്യൂട്ടർ ജെറോം അദ്ദേഹത്തിന്റെ മരണം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ ചുമത്തിയ ചാർജുകൾ മാറ്റണമെന്ന് ആവശ്യപ്പെടുമെന്ന് വ്യക്തമാക്കി. ആക്രമണം നടന്ന ബസ് സ്റ്റോപ്പിൽ നിന്ന് പുറപ്പെട്ട് ഡ്രൈവറുടെ കുടുംബം നിശബ്ദ മാർച്ച് സംഘടിപ്പിച്ചിരുന്നു. ആക്രമണത്തെത്തുടർന്ന് നഗരത്തിലെ ബസ് ജീവനക്കാര്‍ പണി മുടക്കി. കര്‍ശന സുരക്ഷ ഉറപ്പാക്കുമെന്ന ഭരണകൂടത്തിന്‍റെ ഉറപ്പിന്മേല്‍ പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തു. സുരക്ഷാ സാഹചര്യം ചർച്ച ചെയ്യുന്നതിനും ഡ്രൈവർമാരെ കാണുന്നതിനുമായി ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ ഇന്ന് ബയോണിലേക്ക് പോകും.


Next Story

Related Stories