TopTop
Begin typing your search above and press return to search.

ഫ്രഞ്ച് വിപ്ലവകാലത്ത് 'ഗില്ലറ്റിന്‍' ചെയ്യപ്പെട്ട 500 പേരുടെ അവശിഷ്ടങ്ങള്‍ ഒരു സ്മാരകത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ കണ്ടെത്തി

ഫ്രഞ്ച് വിപ്ലവകാലത്ത്

ഫ്രഞ്ച് വിപ്ലവകാലത്ത് 'ഗില്ലറ്റിൻ' ചെയ്യപ്പെട്ട 500 പേരുടെ അവശിഷ്ടങ്ങൾ പാരീസിലെ ഒരു പ്രധാന സ്മാരകത്തിന്റെ മതിലുകളിൽ കുഴിച്ചിട്ടിരിക്കാമെന്ന് വിദഗ്ദ്ധർ കരുതുന്നു. വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള ഒരു യന്ത്രമാണ് ഗില്ലറ്റിൻ (Guillotine). ഫ്രഞ്ച് വിപ്ലവത്തിന് അൽപ്പകാലം മുൻപാണ് ഗില്ലറ്റിൻ കണ്ടു പിടിക്കപ്പെട്ടത്.

ലൂയി പതിനാലാമന്റെ യജമാനത്തിയായ മാഡം ഡു ബാരി, ഒളിമ്പെ ഡി ഗൌഗസ്, ഭീകരതയുടെ വാഴ്ചയുടെ കാലത്തെ വിപ്ലവ വാസ്തുശില്പിയായ മാക്സിമിലിയൻ റോബസ്പിയര്‍ എന്നിവരുടെ അവശിഷ്ടങ്ങള്‍ പാരീസിന്റെ ഭൂഗര്‍ഭങ്ങളിലുള്ള മരണ ഖനികളിലേക്ക് മാറ്റിയിരിക്കാം എന്നാണ് അനുമാനം. ഇപ്പോൾ ഗവേഷകർ ചാപ്പൽ എക്സ്പിയറ്റോയറിന്റെ മതിലുകൾ പരിശോധിക്കുകയാണ്. മതിലിലെ അറകളില്‍നിന്നും അസ്ഥികള്‍ കണ്ടെത്തിയതോടെയാണ് ഗവേഷകരുടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിയുന്നത്. ലൂയി പതിനാറാമൻ രാജാവിനും മാരി ആന്റോനെറ്റിനും സമർപ്പിച്ചിരിക്കുന്ന ഗ്രാൻഡ്സ് ബൊളിവാർഡ്സിനടുത്തുള്ള പ്രധാന സ്മാരകമാണിത്.




താഴത്തെ ചാപ്പലിന്റെ നിരകൾക്കിടയിലെ മതിലുകളില്‍ കൌതുകകരമായ അപാകതകൾ കണ്ടതിനെ തുടർന്ന് ചാപ്പലിന്റെ അഡ്മിനിസ്ട്രേറ്ററും ചരിത്ര പഠിതാവുമായ അമെറിക് പെനിഗുറ്റ് ആണ് പരിശോധനക്ക് തുടക്കം കുറിക്കുന്നത്. ഫ്രഞ്ച് അധികൃതർ ഒരു പുരാവസ്തു ഗവേഷകനെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് മനുഷ്യാവഷിഷ്ടങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.

ഈ കണ്ടെത്തൽ ശിരഛേദം ചെയ്യപ്പെട്ടവരുടെ അവശിഷ്ടങ്ങള്‍ക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിന്റെ രഹസ്യങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് പഴയ മഡിലൈൻ സെമിത്തേരിയില്‍ ചാപ്പൽ എക്സ്പിയാറ്റയർ നിർമ്മിക്കുന്നത്. ഗില്ലറ്റിൻ പതിവായി ഉപയോഗിച്ചിരുന്ന പ്ലേസ് ഡി ലാ റിവോള്യൂഷനിൽ നിന്ന് അധികമൊന്നുംവിതൂരമല്ല ഈ സ്ഥലം. 1794-ൽ അടച്ചിട്ട ഈ സെമിത്തേരി ഗില്ലറ്റിൻ ഇരകളെ അടക്കം ചെയ്യുന്നതിനായി ഉപയോഗിച്ചിരുന്നു. 1814 ൽ ലൂയി പതിനെട്ടാമന്‍ രാജാവായപ്പോള്‍ തന്റെ സഹോദരൻ ലൂയി പതിനാറാമന്റെയും മാരി ആന്റോനെറ്റിന്റെയും അവശിഷ്ടങ്ങൾ സെന്റ് ഡെനിസ് ബസിലിക്കയിൽ മാറ്റി സംസ്ക്കരിക്കാന്‍ ഉത്തരവിടുകയായിരുന്നു.


Next Story

Related Stories