TopTop
Begin typing your search above and press return to search.

ഇരുപത്തിനാല് മണിക്കൂറിനിടെ ബാഗ്ദാദില്‍ വീണ്ടും യുഎസ് വ്യോമാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു

ഇരുപത്തിനാല് മണിക്കൂറിനിടെ ബാഗ്ദാദില്‍ വീണ്ടും യുഎസ് വ്യോമാക്രമണം; ആറു പേര്‍ കൊല്ലപ്പെട്ടു

ഇറാന്‍ കമാന്റര്‍ കാസ്സെം സുലൈമാനിയെ വധിച്ച വ്യോമാക്രമണത്തിന് പിന്നാലെ ബാഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണം. ശനിയാഴ്ച പുലര്‍ച്ചെ വടക്കന്‍ ബാഗ്ദാദിലെ ടാജി റോഡിവലുണ്ടായ വ്യോമാക്രമണത്തിൽ‌ ആറു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ പിന്തുണയോടെ പ്രവർ‌ത്തിക്കുന്ന ഇറാഖ് പാരാമിലിറ്ററി വിഭാഗത്തിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്.

കാസ്സെം സുലൈമാനി കൊല്ലപ്പെട്ട ആക്രമണം നടന്ന് ഇരുപത്തിനാല് മണിക്കൂർ പിന്നിടുന്നതിന് മുൻപായിരുന്നു ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അൽജസീറ റിപ്പോർട്ട് ചെയ്തു. സുലൈമാനി, ഡെപ്യൂട്ടി കമാന്‍ഡര്‍ അബു മഹ്ദി അല്‍ മുഹന്ദിസ് അടക്കം ഏഴു പേര്‍ കൊല്ലപ്പെട്ട ആക്രമണത്തിന് തിരിച്ചടി ഉണ്ടാവുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് പുതിയ ആക്രമണം. ‌‌

അതേസമയം, കാസ്സെം സുലൈമാനിയുടെ അമേരിക്ക കൊലപെടുത്തിയതിനെ തുടര്‍ന്ന് പശ്ചിമേഷ്യയിൽ സംഘര്‍ഷാവസ്ഥ വർദ്ധിപ്പിച്ച് അമേരിക്ക പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു. ഇറാന്റെ പ്രത്യാക്രമണ ഭീഷണിയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു നടപടി. പശ്ചിമേഷ്യയിലെ സംഘർഷ ഭീതിയിൽ പാശ്ചത്തലത്തില്‍ ആഗോള എണ്ണ വിലയും ഇന്നലെ വര്‍ധിച്ചു.

അതിനിടെ പശ്ചിമേഷ്യയിലേക്ക് അമേരിക്ക സൈനിക വിന്യാസം ശക്തമാക്കി. 3000 ത്തിലധികം സൈനികരെ കൂടുതലായി പശ്ചിമേഷ്യയിലേക്ക് അമേരിക്ക വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്. ഈയാഴ്ച ആദ്യം 700 ഓളം സൈനികരെ അമേരിക്ക ഈ മേഖലയില്‍ കൂടതായി വിന്യസിച്ചിരുന്നു. ആക്രമണങ്ങളെ ന്യായീകരിച്ച യുഎസ് കാസ്സെം സുലൈമാനി അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ ആക്രമണത്തിന് ഒരുക്കം കൂട്ടുകയായിരുന്നുവെന്നും ആരോപിക്കുക്കയാണ്. യുദ്ധം ആരംഭിക്കാനല്ല, ഒഴിവാക്കാനാണ് സുലൈമാനിയെ വധിച്ചതെന്നും വൈറ്റ് ഹൗസ് അവകാശപ്പെട്ടു.

സുലൈമാനിയെ കൊലപെടുത്തിയതിന് തിരിച്ചടിച്ചാല്‍ അത് തെറ്റായതും അപകടം പിടിച്ചതുമായ നടപടിയായിരിക്കുമെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം ആസുത്രണം ചെയ്യാന്‍ പശ്ചിമേഷ്യയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സുലൈമാനിയെ ആക്രമണത്തില്‍ കൊലപ്പെടുത്തിയതെന്ന് അമേരിക്കയിലെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബര്‍ട് ഒബ്‌റിയന്‍ പറഞ്ഞു. സിറിയ, ലബനണ്‍, ഇറാഖ് എന്നിവിടങ്ങളിലായിരുന്നു സുലൈമാനി ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതെന്നും അമേരിക്ക ആരോപിച്ചു.

ഇനിയും ഒരു ഗള്‍ഫ് യുദ്ധം താങ്ങാനുള്ള ശേഷി ലോകത്തിനില്ലെന്നും ബന്ധപ്പെട്ടവര്‍ പരമാവധി നിയന്ത്രണം പാലിക്കണമെന്നും ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കി വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഖ്വാദ് സേനയുടെ തലവനായി ഇസ്ലാമിയില്‍ ഘാനിയെ നിയമിച്ചു. ' എല്ലാവരും ശാന്തരായി കാത്തിരിക്കണം. പശ്ചിമേഷ്യയില്‍ അമേരിക്കക്കാരുടെ ശവശരീരങ്ങള്‍ നിങ്ങള്‍ കാണാന്‍ പോകുന്നതെയുള്ളൂ.' സ്ഥാനമേറ്റെടുത്ത ശേഷം ഇസ്മായില്‍ ഘാനി പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.


Next Story

Related Stories