TopTop
Begin typing your search above and press return to search.

കൊറണയെന്ന് പോരാ, വുഹാന്‍ വൈറസ് എന്ന് വിളിക്കണമെന്ന അമേരിക്കന്‍ നിര്‍ദ്ദേശം ജി ഏഴ് രാജ്യങ്ങള്‍ തള്ളി, ലോകത്ത് മരിച്ചവരുടെ എണ്ണം 21,000 പിന്നിട്ടു

കൊറണയെന്ന് പോരാ, വുഹാന്‍ വൈറസ് എന്ന് വിളിക്കണമെന്ന അമേരിക്കന്‍ നിര്‍ദ്ദേശം ജി ഏഴ് രാജ്യങ്ങള്‍ തള്ളി, ലോകത്ത് മരിച്ചവരുടെ എണ്ണം 21,000 പിന്നിട്ടു

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സ്വകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്ത ജി എഴ് ഉച്ചകോടിയില്‍ ഭിന്നത. വുഹാന്‍ വൈറസ് എന്ന പ്രയോഗം സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ തീരുമാനം ജി ഏഴ് രാജ്യങ്ങൾ തള്ളി. ഇതേതുടര്‍ന്ന് ജി ഏഴ് രാജ്യങ്ങള്‍ പ്രത്യേകം പ്രത്യേകം പ്രസ്താവനകളിറക്കി. അതിനിടെ കൊറണ ബാധിച്ച് മരിച്ചവരുടെ എണ്ണം സ്‌പെയിനില്‍ ചൈനയെക്കള്‍ കൂടി. ഇറ്റലി കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ മരിച്ചത് സ്‌പെയിനിലാണ്. ലോകത്താകെ മരണ സംഖ്യ 21000 പിന്നീട്ടു.

അമേരിക്കയ്ക്ക് പുറമെ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ കനഡ എന്നീ രാജ്യങ്ങളാണ് ജി ഏഴ് കൂട്ടായ്മയിലുള്ളത്. ഇതിന്റെ അധ്യക്ഷനെന്ന നിലയിലാണ് അമേരിക്ക മറ്റു രാജ്യങ്ങള്‍ക്കിടയില്‍ പ്രസ്താവന വിതരണം ചെയ്തത്. അതിലാണ് കൊറണ വൈറസിനെ വുഹാന്‍ വൈറസ് എന്ന് വിശേഷിപ്പിച്ചത്. മഹാമാരിയ്ക്ക് കാരണം ചൈനയാണെന്നും അമേരിക്ക തയ്യാറാക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ലെന്ന് നിലാപാടാണ് മറ്റ് രാജ്യങ്ങള്‍ സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് പല രാജ്യങ്ങളും വ്യത്യസ്തമായ പ്രസ്താവനകള്‍ പുറത്തുവിട്ടു. കൊറോണയെ തുടര്‍ന്ന് വിഡീയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം നടന്നത്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൈനയ്ക്ക് എതിരെ നിരവധി തവണ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. വൈറസുമായി ബന്ധപ്പെട്ട് ചൈന നടത്തിയ തെറ്റിദ്ധാരണ ജനകമായ പ്രസ്താവനകള്‍ക്കെതിരെ ജി ഏഴ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ചര്‍ച്ച നടന്നുവെന്ന് പോംപിയോ പറഞ്ഞു. നേരത്തെയും കൊറോണയെ വുഹാന്‍ വൈറസ് എന്ന് അമേരിക്കന്‍ പ്രസഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ പല അമേരിക്കന്‍ നേതാക്കളും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഈ നിലപാട് ലോകാരോഗ്യ സംഘടന തള്ളി കളഞ്ഞിരുന്നു. രണ്ടര മാസമായി പടരുന്ന വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21000 കവിഞ്ഞു. ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന രാജ്യമായി സ്‌പെയിന്‍ മാറി. ഇന്നലെ മാത്രം സ്‌പെയിനില്‍ 738 പേരാണ് മരിച്ചത്. ആകെ മരണ സംഖ്യ 3434 ആയി. ചൈയില്‍ 3285 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. സ്‌പെയിനില്‍ 27000 പേര്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ് .ഇവിടെ ഉപപ്രധാനമന്ത്രിയ്ക്ക് രോഗ ബാധ സ്ഥിരീകരിച്ചു. ഉപപ്രധാനമന്ത്രി കാര്‍മെന്‍ കാല്‍വോ രോഗ ബാധിതനാണെന്ന് സ്ഥീരികരിച്ചിട്ടുണ്ട് ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങളും ഇപ്പോള്‍ ലോക്ഡൗണിലാണ്. ഇതിനകം 4,60,000 പേര്‍ക്ക് കൊറോണ ബാധിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. . ഇറ്റലിയില്‍ കഴിഞ്ഞ ദിവസം 683 പേരാണ് മരിച്ചത് ഇതോടെ ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 7503 ആയി. ഫ്രാന്‍സില്‍ 231 പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടമായത്. ഇവിടെ ആകെ മരിച്ചവരുടെ എണ്ണം 1331 ആയി. ബ്രിട്ടനില്‍ 465 പേരാണ് ഇതിനകം മരിച്ചത്. 9529 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചിട്ടുള്ളത്. കൊറോണ വൈറസ് ബാധ മൂല മുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി 2008 ലെ മാന്ദ്യത്തെക്കാള്‍ ഭീകരമായിരിക്കുമെന്ന് ലോക വ്യാപാര സംഘടന വ്യക്തമാക്കി. വൈറസ് ബാധയെ തടയുന്നതിന് ലോക രാജ്യങ്ങളുടെ സംയുക്ത പ്രവര്‍ത്തനമാണ് ആവശ്യമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണീയോ ഗുട്ട്രേസ് പറഞ്ഞു. അമേരിക്കയില്‍ കൊറോണ മൂലമൂണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് തയ്യാറാക്കിയ രണ്ട് ട്രില്ല്യന്റെ ഉത്തേജക പരിപാടി അംഗീകരിക്കുന്നത് സംബന്ധിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ രാജ്യം വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്ന നിലപാടിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.


Next Story

Related Stories