TopTop
Begin typing your search above and press return to search.

ജോർജ്ജ് ഫ്ളോയ്ഡിൻ്റെ കൊലപാതകത്തിൽ പൊലീസിന്റെ പങ്ക് ഏറ്റവും പ്രാധാന്യത്തോടെ അന്വേഷിക്കുന്നു - യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്

ജോർജ്ജ് ഫ്ളോയ്ഡിൻ്റെ കൊലപാതകത്തിൽ പൊലീസിന്റെ പങ്ക് ഏറ്റവും പ്രാധാന്യത്തോടെ അന്വേഷിക്കുന്നു - യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്

കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പൊലീസിനെതിരെ യുഎസ്സിനെ മിനിയാപോളിസില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിഷേധം തുടരുന്നു. കൊലപാതകത്തില്‍ പൊലീസിന്റെ പങ്ക് ഏറ്റവു പ്രാധാന്യത്തോടെ അന്വേഷിച്ചുവരുകയാണെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അന്വേഷത്തിന് എഫ്ബിഐയെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ നിയമലംഘനം നടത്തിയോ എന്ന് പരിശോധിക്കും - ജസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസ്താവനയില്‍ പറയുന്നു. ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള പ്രകടനത്തിനിടെ മറ്റൊരു കറുത്തവര്‍ഗക്കാരനെ വെടിവച്ച് കൊന്നിരുന്നു. 46കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ വെള്ളക്കാരനായ പൊലീസുകാന്‍ കയറിയിരുന്നാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. പ്രതിഷേധിച്ച ആള്‍ക്കൂട്ടങ്ങളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു.

വ്യാജ ബില്ലടിച്ചെന്ന് പരാതിയില്‍ മിനിയപോളിസിനെ ഒരു പലചരക്ക് സ്റ്റോറിന് മുന്നില്‍ വച്ച് ജോര്‍ജ് ഫ്‌ളോയിഡിനെ അറസ്റ്റ് ചെയ്യാനൊരുങ്ങുകയായിരുന്നു പൊലീസ്. അപ്പോളാണ് പൊലീസുകാരന്‍ അദ്ദേഹത്തിന്റെ കഴുത്തിലിരുന്നത്. എട്ട് മിനുട്ടോളം വെള്ളക്കാരനായ പൊലീസുകാരന്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തിലിരുന്നതായി ദൃക്‌സാക്ഷി പകര്‍ത്തിയ മൊബൈല്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഈ പൊലീസുകാരനേയും മറ്റ് മൂന്ന് പൊലീസുകാരേയും സര്‍വീസില്‍ നിന്ന് പുറത്താക്കി. ഇവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. കുറ്റം ചുമത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്ന പ്രോസിക്യൂട്ടറുടെ മിനിയപോളിസിലെ വീടിന് മുന്നില്‍ നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇന്നലെ തടിച്ചുകൂടിയത്. ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറ് കണക്കിനാളവുകള്‍ ലോസ് ഏഞ്ചലസില്‍ പ്രകടനം നടത്തി. ശാന്തമായി തുടങ്ങിയ പ്രതിഷേധപ്രകടനം പിന്നീട് അക്രമത്തിലേയ്ക്ക് തിരിഞ്ഞു. ഹൈവേ പെട്രോള്‍ വാഹനങ്ങള്‍ക്ക് തകരാറുണ്ടാക്കി.


Next Story

Related Stories