TopTop
Begin typing your search above and press return to search.

ജര്‍മ്മന്‍ സംസ്ഥാന ധന മന്ത്രി ആത്മഹത്യ ചെയ്തു - കൊറോണയുടെ സാമ്പത്തികപ്രതിസന്ധിയില്‍ ആശങ്ക മൂലം

ജര്‍മ്മന്‍ സംസ്ഥാന ധന മന്ത്രി ആത്മഹത്യ ചെയ്തു - കൊറോണയുടെ സാമ്പത്തികപ്രതിസന്ധിയില്‍ ആശങ്ക മൂലം

കൊറോണ വൈറസ് (കൊവിഡ് 19) വ്യാപനം ഉണ്ടാക്കുന്ന സാമ്പത്തികപ്രതിസന്ധിയില്‍ ആശങ്കപ്പെട്ട് ജര്‍മ്മനിയിവെ ഹെസ്സെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷീഫര്‍ ആത്മഹത്യ ചെയ്തു. കൊറോണയുണ്ടാക്കിയ വലിയ സാമ്പത്തികപ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന പരിഭ്രാന്തിയാണ് ഷീഫറിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് സ്റ്റേറ്റ് പ്രീമിയര്‍ വോക്കര്‍ ബൊഫിയര്‍ പറഞ്ഞു. 54കാരനായ തോമസ് ഷീഫറിനെ റെയില്‍വേ ട്രാക്കിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ജര്‍മ്മനിയുടെ ധനകാര്യ തലസ്ഥാനവും പ്രധാന നഗരങ്ങളിലൊന്നുമായ ഫ്രാങ്ക്ഫര്‍ട്ട് ഉള്‍ക്കൊള്ളുന്നതാണ് ഹെസ്സെ സംസ്ഥാനം. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഇവിടെയാണ്. ഡച്ച് ബാങ്കിന്റേയും കൊമേഴ്‌സ് ബാങ്കിന്റേയുമെല്ലാം ആസ്ഥാനം ഇവിടെയാണ്. കഴിഞ്ഞ 10 വര്‍ഷമായി ഹെസ്സെയുടെ ധന മന്ത്രി തോമസ് ഷീഫറാണ്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ സിഡിയു (ക്രിസ്്റ്റിയന്‍ ഡെമോക്രാറ്റിക്ക് യൂണിയന്‍) പാര്‍ട്ടി അംഗമാണ് തോമസ് ഷീഫര്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്.


Next Story

Related Stories