TopTop
Begin typing your search above and press return to search.

ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികകുറ്റകൃത്യങ്ങളെ സഹായിച്ചെന്ന കേസ് - ഗിസ്ലൈൻ മാക്സ് വെൽ കോടതിയിൽ ഹാജരായി

ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികകുറ്റകൃത്യങ്ങളെ സഹായിച്ചെന്ന കേസ് - ഗിസ്ലൈൻ മാക്സ് വെൽ കോടതിയിൽ ഹാജരായി

പ്രായപൂര്‍ത്തിയാകാത്ത ഡസന്‍ കണക്കിനു പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്ന അമേരിക്കന്‍ കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുള്ള മുന്‍ ബ്രിട്ടിഷ് മോഡല്‍ ഗിസ്‌ലൈൻ മാക്‌സ്‌വെൽ യുഎസ് കോടതിയിൽ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായി. ന്യൂ ഹാംഷെയറിലെ ആഡംബ ഒളിത്താവളത്തില്‍ നിന്നും വ്യാഴാഴ്ച പുലർച്ചെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പുറമേ ഗൂഢാലോചന കുറ്റവും ഇവര്‍ക്കെതിര്‍ ചുമത്തിയിട്ടുണ്ട്. കേസ് നടക്കുന്നത് ന്യൂയോര്‍ക്കില്‍ ആയതിനാല്‍ അവരെ അങ്ങോട്ട് കൊണ്ടുപോകാന്‍ കോടതി ഉത്തരവായി.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായിവരെ ഏറെ അടുപ്പമുള്ള അമേരിക്കന്‍ കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീന്‍. മൻഹാട്ടനിലും ഫ്ലോറിഡയിലെ പാം ബീച്ചിലും തന്റെ ബംഗ്ളാവുകളിൽ 14 വയസ്സിലും താഴെ പ്രായമുള്ള പെണ്‍കുട്ടികളെ എത്തിച്ച് പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്തുവെന്ന നിരവധി കേസുകളാണ് അയാള്‍ക്കുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. മിക്കവാറും സംഭവങ്ങള്‍ നടന്നത് 2002-2005 കാലഘട്ടത്തിലായിരുന്നു. പല സംഭവങ്ങള്‍ക്കും കൂട്ടുനിന്നെന്നും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നുമാണ് ഗിസ്‌ലൈൻ മാക്‌സ്‌വെലിനെതിരെ ആരോപികുന്നത്. അക്കാലത്ത് അവര്‍ എപ്സ്റ്റീനിന്റെ കാമുകിയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദുരുപയോഗം ചെയ്തതില്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഗിസ്‌ലൈൻ മാക്‌സ്‌വെല്‍ നിരന്തരം കള്ളം പറയുകയാണെന്നും, സത്യം പുറത്തുവരും എന്നായപ്പോഴാണ് അവര്‍ ഒളിവില്‍ പോയതെന്നും ന്യൂയോർക്കിലെ പ്രോസിക്യൂട്ടർമാർ കോടതിയില്‍ പറഞ്ഞു. 'പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും ചങ്ങാത്തം കൂട്ടുന്നതിനും എപ്സ്റ്റീനെ സഹായിക്കുന്നതിൽ മാക്സ്വെൽ നിർണ്ണായക പങ്ക് വഹിച്ചു' എന്നാണ് പ്രോസിക്യൂട്ടർമാർ പറയുന്നത്. മാക്‌സ്‌വെലിനെ വിശ്വസിച്ചാണ് പല പെണ്‍കുട്ടികളും അവര്‍ക്കൊപ്പം പോയിരുന്നത്. എന്നാല്‍, എപ്സ്റ്റീനുമായോ അവനുമായി ബന്ധപ്പെട്ട സ്ത്രീകളുമായോ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്നാണ് അവര്‍ ഇപ്പോഴും പറയുന്നത്.


Next Story

Related Stories