TopTop
Begin typing your search above and press return to search.

നിസാൻ ഉടമ കാർലോസ് ഗോസൻ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടത് സംഗീത ഉപകരണപ്പെട്ടിയിൽ

നിസാൻ ഉടമ കാർലോസ് ഗോസൻ വീട്ടുതടങ്കലിൽ നിന്ന് രക്ഷപ്പെട്ടത് സംഗീത ഉപകരണപ്പെട്ടിയിൽ

സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ വീട്ടുതടങ്കലില്‍ ആയിരുന്ന നിസാന്‍ മോട്ടോര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ കാര്‍ലോസ് ഗോസൻ വീട്ടിൽ നിന്ന് അതിവിദഗ്ദമായി മുങ്ങിയതായി റിപ്പോര്‍ട്ട്. ഹോളിവുഡ് മൂവി-സ്റ്റൈൽ എസ്‌കേപ്പ് വാര്‍ത്ത കേട്ട് അമ്പരന്നിരിക്കുകയാണ് ജപ്പാന്‍. അദ്ദേഹത്തിന്‍റെ ഭാര്യയുടെ ആസൂത്രണത്തിലും ഒരു ഗ്രിഗോറിയൻ മ്യൂസിക് ബാൻഡിന്റെയും മുൻ സ്പെഷ്യൽ ഫോഴ്‌സ് ഓഫീസർമാരുടെയും സഹായത്തോടെയുമാണ്‌ കാര്‍ലോസ് കടന്നുകളഞ്ഞത്. അദ്ദേഹത്തിന്‍റെ വസതിയില്‍ 24 മണിക്കൂര്‍ സിസിടിവി നിരീക്ഷണവും പോലീസ് കാവലും ഉണ്ടായിരുന്നു.

മ്യൂസിക് ബാന്‍ഡ് കാര്‍ലോസിന്‍റെ വീട്ടില്‍ വന്ന് കുറച്ച് സംഗീതപരിപാടി അവതരിപ്പിച്ചു. പരിപാടി കഴിഞ്ഞ് സംഗീതജ്ഞർ അവരുടെ ഉപകരണങ്ങൾ പായ്ക്ക് ചെയ്യുമ്പോൾ ഏറ്റവും വലിയ പെട്ടിയില്‍ കയറിക്കൂടി. തുടര്‍ന്ന് അവരുടെ പദ്ധതിയനുസരിച്ച് എയര്‍പോര്‍ട്ടില്‍ എത്തുകയും. അവിടെ നിന്നും ഒരു സ്വകാര്യ വിമാനത്തില്‍ തുര്‍ക്കിയിലേക്കും, തുര്‍ക്കിയില്‍ നിന്നും മറ്റൊരു സ്വകാര്യ വിമാനത്തില്‍ ലെബനനിലേക്കും പോവുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ ലബനീസ് വംശജയാണ്.

നീതിയിൽ നിന്ന് രക്ഷപ്പെടാനല്ല, അനീതിയും രാഷ്ട്രീയ പീഡനവും' ഒഴിവാക്കാനാണ് താൻ മുങ്ങിയത് എന്നായിരുന്നു കാര്‍ലോസ് ഗോസൻ നടത്തിയ ആദ്യ പ്രതികരണം. 'ഞാൻ ഇപ്പോൾ ലെബനനിലാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന, കടുത്ത വിവേചനങ്ങള്‍ ഉള്ള, കാര്‍ക്കശ്യമുള്ള ജാപ്പനീസ് നീതിന്യായ വ്യവസ്ഥക്ക് ഇനിമേൽ കീഴ്പെടില്ല' അദ്ദേഹം പറഞ്ഞു. ജപ്പാന് ലെബനനുമായി കുറ്റവാളി കൈമാറ്റ കരാര്‍ ഇല്ല. അതുകൊണ്ടുതന്നെ അദ്ദേഹം എങ്ങനെ രക്ഷപ്പെട്ടു എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുമ്പോഴും ഇനിയെന്ത് നടപടിയെടുക്കും എന്ന കാര്യത്തിലും വ്യക്തതയില്ല.

2018-ലാണ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ കാര്‍ലോസ് ഘോസ്ന്‍ അറസ്റ്റിലാകുന്നത്. കമ്പനി പണം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചുവെന്നായിരുന്നു ആരോപണം. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റിനോള്‍ട്ടിന്റെ ചെയര്‍മാനും സി.ഇ.ഒയും ആയിരുന്നു അദ്ദേഹം. കാര്‍ലോസ് നേരിട്ട് ഇടപെട്ടാണ് നിസാന്‍-റിനോള്‍ട്ട് സഹകരണത്തിന് ധാരണയായിരുന്നത്.


Next Story

Related Stories