TopTop
Begin typing your search above and press return to search.

'കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപെടണം', ചൈനയ്ക്കെതിരെ ഇയു നേതൃത്വത്തിൽ ആഗോള സഖ്യം

കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിൽ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപെടണം, ചൈനയ്ക്കെതിരെ ഇയു നേതൃത്വത്തിൽ ആഗോള സഖ്യം

കമ്മ്യൂണിസ്റ്റ് ചൈനയിൽ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിന് അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് യൂറോപ്യൻ യൂണിയനും എട്ട് രാജ്യങ്ങളിൽ നിന്നുള്ള നിയമനിർമ്മാതാക്കളും ഉൾപ്പെടുന്ന പുതിയ സംഘടന ആവശ്യപ്പെട്ടു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പ്രതിനിധീകരിക്കുന്ന നിയമസഭാംഗങ്ങളെ ഉള്‍പ്പെടുത്തി അവര്‍ ചൈനയ്‌ക്കെതിരായ ഇന്റർ പാർലമെന്ററി അലയൻസ് രൂപീകരിച്ചിരിക്കുന്നത്.

ബ്രിട്ടനിൽ ലേബർ പിയർ ഹെലീന കെന്നഡിയും മുൻ കൺസർവേറ്റീവ് പാർട്ടി നേതാവ് ഇയാൻ ഡങ്കൻ-സ്മിത്തും ചേർന്ന് ഈ ഗ്രൂപ്പിനെ നയിക്കും. ജപ്പാൻ, കാനഡ, നോർവേ, സ്വീഡൻ, ജർമ്മനി, ഓസ്‌ട്രേലിയ, യൂറോപ്യൻ യൂണിയൻ, യുഎസ് എന്നീ രാജ്യങ്ങളാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. സെനറ്റർമാരായ മാർക്കോ റൂബിയോ, റോബർട്ട് മെനെൻഡെസ് എന്നിവര്‍ക്കാണ് സംഘടനയുടെ യൂറോപ്പിലെ ചുമതല. 'ഈ രാജ്യങ്ങൾ ഒറ്റയ്ക്കാണ് ലോകത്തെ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുന്നത്. ഒരു രാജ്യവും ഈ ഭാരം സ്വയം വഹിക്കേണ്ടി വരില്ല. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിൻ കീഴില്‍ ചൈന വലിയ ആഗോള വെല്ലുവിളികളെയാണ് നേരിടുന്നത്' എന്ന് അവര്‍ പറയുന്നു.

ബീജിംഗും മറ്റ് പ്രധാന ആഗോള ശക്തികളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ സഖ്യം വരുന്നത്. ഹോങ്കോങ്ങിന്റെ പ്രത്യേക പദവി മുതൽ കോവിഡ് -19 ന്റെ ഉത്ഭവം, ടെക്നോളജി കമ്പനിയായ ഹുവാവേയുടെ പ്രവര്‍ത്തനങ്ങള്‍, പടിഞ്ഞാറൻ സിൻജിയാങ് മേഖലയിലെ മുസ്ലീം ന്യൂനപക്ഷങ്ങളോടുള്ള അതിക്രമം തുടങ്ങി നിരവധി വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സഖ്യം രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

അമേരിക്ക ഇരു രാജ്യങ്ങളെയും പുതിയ ശീതയുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് ചൈന കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. ദശലക്ഷക്കണക്കിന് ഹോങ്കോംഗ് നിവാസികൾക്ക് പൗരത്വത്തിനുള്ള പാത തുറന്ന ബ്രിട്ടന്‍റെ നീക്കത്തിനെതിരെയും ചൈന അടുത്തിടെ ആവർത്തിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


Next Story

Related Stories