TopTop
Begin typing your search above and press return to search.

ജിമെയിലും യുട്യൂബും ഉള്‍പ്പെടെ ഗൂഗിള്‍ സേവനങ്ങള്‍ പണിമുടക്കി; പരാതിപ്രളയത്തിനൊടുവില്‍ പരിഹാരം

ജിമെയിലും യുട്യൂബും ഉള്‍പ്പെടെ ഗൂഗിള്‍ സേവനങ്ങള്‍ പണിമുടക്കി; പരാതിപ്രളയത്തിനൊടുവില്‍ പരിഹാരം

ജിമെയില്‍ ഉള്‍പ്പെടെ ഗൂഗിളിന്റെ സേവനങ്ങള്‍ വീണ്ടും പണിമുടക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈകിട്ടോടെയാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. ഉപയോക്താക്കളില്‍ പകുതിയിലധികംപേര്‍ക്കും വീഡിയോ പ്ലാറ്റ്‌ഫോമായ യു ട്യൂബ്, ഗൂഗിള്‍ ഡ്രൈവ്, ഹാങ് ഔട്ട് എന്നിവ ലഭ്യമായില്ല. വെബ്‌സൈറ്റ് അക്‌സസ് ഉള്‍പ്പെടെ നഷ്ടമാകുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ ട്വിറ്ററില്‍ ഗൂഗിളിനെതിരായ പ്രചാരണവും തുടങ്ങി. പരാതികള്‍ പ്രവഹിച്ചതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഗിള്‍ പ്രശ്‌നം പരിഹരിച്ചു. അതേസമയം, എന്താണ് കാരണമെന്ന് ഗൂഗിള്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഏതാനുംനാള്‍ മുമ്പും ജിമെയിലില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഫയലുകള്‍ അറ്റാച്ച് ചെയ്യാന്‍ സാധിക്കുന്നില്ല എന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ പ്രശ്‌നം തിരിച്ചറിഞ്ഞയുടന്‍ ഗൂഗിള്‍ പരിഹരിച്ചിരുന്നു. ലോകമെങ്ങും ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് ദിവസേന ജിമെയില്‍ ഉള്‍പ്പെടെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്.


Next Story

Related Stories