TopTop
Begin typing your search above and press return to search.

ജര്‍മ്മനിയില്‍ രണ്ട് വെടിവയ്പുകളില്‍ എട്ട് പേർ കൊല്ലപ്പെട്ടു

ജര്‍മ്മനിയില്‍ രണ്ട് വെടിവയ്പുകളില്‍ എട്ട് പേർ കൊല്ലപ്പെട്ടു

ജര്‍മ്മനിയിലെ ഹാനോവില്‍ ബാറുകളില്‍ നടന്ന രണ്ടി വെടിവയ്പുകളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നഗരമധ്യത്തിലെ ബാറിലാണ് ആദ്യം വെടിവയ്പുണ്ടായത്. രണ്ടാമത്തേത് ഹാനോവിന് അടുത്ത് കെസെല്‍സ്റ്റാഡ്റ്റില്‍. ആദ്യത്തെ ഷിഷ ബാറില്‍ മൂന്ന് പേരെ വെടിവച്ച് കൊന്ന അക്രമികള്‍ അരീന ബാറില്‍ പിന്നീട് അഞ്ച് പേരെ വെടിവച്ച് കൊന്നു. വെടിവയ്പ് നടത്തിയവര്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ആക്രമണത്തെിന്റെ പ്രേരണ വ്യക്തമല്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയാണ് ഹാനോ. ദിവസങ്ങള്‍ക്ക് മുമ്പ് ബെര്‍ലിനില്‍ ഒരു തുര്‍ക്കി കോമഡി ഷോ നടക്കുന്ന സ്ഥലത്തിന് സമീപം വെടിവയ്പുണ്ടാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.


Next Story

Related Stories