TopTop
Begin typing your search above and press return to search.

കൊറോണയെ നേരിടാൻ ഫേസ് മാസ്കുകൾ ഉപയോഗിക്കാം, പ്രക്ഷോഭകാലത്ത് ഹോങ്കോങ്ങിൽ നടപ്പാക്കിയ നിരോധനം നീക്കി കോടതി

കൊറോണയെ നേരിടാൻ ഫേസ് മാസ്കുകൾ ഉപയോഗിക്കാം, പ്രക്ഷോഭകാലത്ത് ഹോങ്കോങ്ങിൽ നടപ്പാക്കിയ നിരോധനം നീക്കി കോടതി

മാസ്കുകള്‍ ഉപയോഗിക്കുന്നതിന് ഹോങ്കോങ്ങില്‍ ഏര്‍പ്പെടുത്തിയ നിരോധനം കോടതി നീക്കി. കൊറോണ വൈറസിനെ നേരിടാൻ മാസ്കുകൾ നിർബന്ധമാക്കണമെന്ന് ഹോങ്കോങ്ങിലെ ആരോഗ്യ വിദഗ്ധർ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ കോടതി നടപടി. പൊതു സുരക്ഷയ്ക്കായി അടിയന്തര ഉത്തരവുകൾ ഇറക്കാന്‍ ഹോങ്കോങ്ങിന്റെ ചീഫ് എക്സിക്യൂട്ടീവിന് കൊളോണിയൽ കാലഘട്ടത്തിലെ നിയമങ്ങൾ ഉപയോഗിക്കാമെന്നും വിധിന്യായത്തിൽ പറയുന്നു. നിയമവിരുദ്ധമായ സംഘം ചേരലുകള്‍ ഉണ്ടാകുമ്പോള്‍ മാസ്കുകള്‍ നിരോധിക്കുന്നത് ഭരണഘടനാപരമായി എതിര്‍ക്കാന്‍ കഴിയില്ല. ഒക്ടോബറില്‍ ഹോങ്കോങ്ങില്‍ അരങ്ങേറിയ രാജ്യവ്യാപക സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നാണ്‌ മാസ്കുകള്‍ അവിടെ നിരോധിക്കുന്നത്.

കൊളോണിയൽ കാലഘട്ടത്തിലെ എമർജൻസി റെഗുലേഷൻ ഓർഡിനൻസ് വഴിയാണ് നിയമപരവും നിയമവിരുദ്ധവുമായ എല്ലാ കൂടിച്ചേരലുകളിലും മാസ്ക് ധരിക്കുന്നത് നിരോധിച്ചുകൊണ്ട് ചീഫ് എക്സിക്യൂട്ടീവ് കാരി ലാം ഉത്തരവിട്ടത്. മാസ്ക് ധരിച്ച് കറുത്ത വസ്ത്രം ധരിച്ചവരാണ് അക്രമം നടത്തിയതും നാശനഷ്ടങ്ങള്‍ വരുത്തിവെച്ചതും എന്ന് കോടതി വിധിയില്‍ പരാമര്‍ശിക്കുന്നു. അതേസമയം, പൊതുസമ്മേളനങ്ങളിലും ഘോഷയാത്രകളിലും പങ്കെടുക്കുന്ന, അക്രമത്തില്‍ ഏര്‍പ്പെടാത്തവരും മാസ്കുകളും കറുത്ത വസ്ത്രവും ധരിക്കാറുണ്ട് എന്നും സൂചിപ്പിച്ച കോടതി ഏതാണ് അപകടകരമായ സാഹചര്യമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണമായ അധികാരം ചീഫ് എക്സിക്യൂട്ടീവിനുണ്ടെന്നും പറഞ്ഞു.

മാസ്ക് നിരോധനം മൗലികാവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണമാണെന്നും കോടതി കണ്ടെത്തി. സംശയമുള്ളവരെ തിരിച്ചറിയാൻ പോലീസിന് അധികാരമുണ്ട്. എന്നാല്‍, മുഖംമൂടികൾ ശാരീരികമായി നീക്കംചെയ്യാൻ പോലീസിന് നൽകിയിട്ടുള്ള അധികാരം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിയില്‍ പറയുന്നു. ഒക്ടോബറിലെ മാസ്ക് നിരോധനം കൂടുതൽ പ്രതിഷേധത്തിനും ജനാധിപത്യ അനുകൂല നിയമസഭാ സാമാജികരുടെ നിയമപരമായ വെല്ലുവിളികൾക്കും കാരണമായി. നവംബറിൽ, കൊളോണിയൽ കാലഘട്ടത്തിലെ എമർജൻസി റെഗുലേഷൻ ഓർഡിനൻസ് ഉപയോഗം ഭരണഘടനാ വിരുദ്ധമാണ് എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.


Next Story

Related Stories