TopTop
Begin typing your search above and press return to search.

യുഎസ്സിലെ ഒരു പ്രധാന മരുന്ന് കമ്പനി എങ്ങനെ കൊവിഡ് വാഹകരായി?

യുഎസ്സിലെ ഒരു പ്രധാന മരുന്ന് കമ്പനി എങ്ങനെ കൊവിഡ് വാഹകരായി?

യുഎസില്‍ കൊവിഡ് മരണം 20,000 കടന്നു. കൊവിഡ് കേസുകള്‍ അഞ്ച് ലക്ഷത്തില്‍ പരമായി. ഈ സാഹചര്യത്തില്‍ യുഎസിലെ ഒരു പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനി എങ്ങനെ പ്രധാന കൊറോണവാഹകരായി എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പരിശോധിക്കുന്നത്. ബയോജെന്‍ എന്ന മരുന്ന കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ അടക്കമുള്ളവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചു. ഇവര്‍ ദിവസങ്ങളോളം വൈറസ് ബാധയുടെ കാര്യം അറിഞ്ഞില്ല. വിമാനയാത്രകള്‍ നടത്തി. വീട്ടിലേയ്ക്ക് പോയി. യുഎസ്സിലെ ആറ് സംസ്ഥാനങ്ങളിലാണ് ഇവര്‍ കൊറോണ എത്തിച്ചത്. ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലടക്കം സമ്പര്‍ക്കങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം സമൂഹവ്യാപനം നടന്നതായി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

ബയോജെന്‍ കമ്പനിയുടെ വാര്‍ഷിക യോഗം ഇതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു എന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ (എപ്പിഡെമിയോളജിസ്റ്റുകള്‍) പറയുന്നു. സിയാറ്റില്‍, കണക്ടിക്കട്ട്, തുടങ്ങിയ ഇടങ്ങളിലെല്ലാമുണ്ടായ കൂട്ടംചേരലുകള്‍ പോലയാണ് ബയോജെന്‍ മീറ്റിംഗ് പ്രവര്‍ത്തിച്ചത്. കൊവിഡിനെ ചെറുക്കാന്‍ ഉത്തരവാദിത്തമുള്ള ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട യോഗമാണ് വലിയ തോതില്‍ യുഎസില്‍ കൊവിഡ് വ്യാപനത്തിന് കാരണമായിത്തീര്‍ന്നതായി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മസാച്ചുസെറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്തിന്റെ കണക്ക് പ്രകാരം ബയോജെന്‍ ജീവനക്കാരും അവരുടെ കോണ്‍ടാക്ടുകളുമടക്കം 99 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്‍ഡ്യാന സംസ്ഥാനത്തെ ആദ്യ രണ്ട് കൊവിഡ് കേസുകള്‍ ബയോജെന്‍ എക്‌സിക്യൂട്ടീവുകളായിരുന്നു. ടെന്നിസിയിലെ ആദ്യ കേസും നോര്‍ത്ത് കരോലിനയിലെ ആദ്യ കേസുകളില്‍ ആറെണ്ണവും ബയോജന്‍ ജീവനക്കാരായിരുന്നു. കമ്പനിയുടെ രണ്ട് സീനിയർ എക്സിക്യൂട്ടീവുകൾക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.

ഫെബ്രുവരി 26, 27 തീയതികളില്‍ നടന്ന ബയോജെനിന്റെ വാര്‍ഷികയോഗമാണ് വിവാദമായത്. യൂറോപ്പില്‍ നിന്നുള്ള എക്‌സിക്യൂട്ടീവുകളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. പല കമ്പനികളും ഈ സമയത്ത് ഇന്റര്‍നാഷണല്‍ മീറ്റുകള്‍ മാറ്റിയിരിക്കുകയായിരുന്നു. എന്നാല്‍ ബയോജെന്‍ യോഗവുമായി മുന്നോട്ടുപോയി. യോഗത്തില്‍ ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തിരുന്നു. ഈ സമയം യുഎസ്സില്‍ 30 കൊവിഡ് പോസിറ്റീവ് കേസുകള്‍ മാത്രമാണ് സ്ഥിരീകരിച്ചിരുന്നത്. 175 എക്‌സിക്യൂട്ടീവുകള്‍ ബോസ്റ്റണ്‍ തുറമുഖത്തിന് സമീപമുള്ള മാരിയറ്റ് ലോംഗ് ഹോട്ടലില്‍ ബുഫൈ ഡിന്നറിലും കോക്ക്‌ടെയില്‍ പാര്‍ട്ടിയിലും മറ്റും പങ്കെടുത്തു.

കൂടുതൽ വായനയ്ക്ക്: How a Premier U.S. Drug Company Became a Virus 'Super Spreader'


Next Story

Related Stories