TopTop
Begin typing your search above and press return to search.

ന്യൂസിലാൻഡ് എങ്ങനെ കൊറോണയെ തോൽപ്പിച്ചു?

ന്യൂസിലാൻഡ് എങ്ങനെ കൊറോണയെ തോൽപ്പിച്ചു?

അതിവേഗം പടരുന്ന കോവിഡ് -19-നെതിരെ ലോകം പോരാടുമ്പോൾ, രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസിനെ തുരത്തിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ്‌. മഹാവ്യാധിയെ അതിജീവിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായി ന്യൂസിലന്‍ഡ്‌ പ്രഖ്യാപിക്കപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. കഴിഞ്ഞ 17 ദിവസമായി ഒരു പുതിയ രോഗി പോലുമില്ല. 50 ലക്ഷത്തിലധികം ജനസംഖ്യയുള്ള ന്യൂസിലാന്‍ഡില്‍ 22 പേരാണ് കോവിഡ് മൂലം മരിച്ചത്. 1154 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഇതെങ്ങിനെ സാധിച്ചു?

ഏഴ് ആഴ്ചത്തെ കഠിനമായ ലോക്ക് ഡൗണ്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്നു. അവശ്യ സര്‍വ്വീസുകള്‍ ഒഴികെ എല്ലാറ്റിനും ശക്തമായ നിയന്ത്രണം. ജനങ്ങള്‍ സര്‍ക്കാര്‍ പറയുന്നത് അക്ഷരംപ്രതി അനുസരിച്ചു. എല്ലാവരും വീട്ടിൽ തന്നെ കഴിഞ്ഞു. സ്വന്തം പൌരന്മാരെ മാത്രം രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചു. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി.

രോഗത്തെ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുന്നതിനു പകരം വൈറസിനെ ഉന്മൂലനം ചെയ്തുകൊണ്ട് മുന്നോട്ടു പോകുവാനാണ് പ്രധാനമന്ത്രി ജസീൻഡ ആര്‍ഡേന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ഉന്മൂലനം ചെയ്യുക എന്നതിനർത്ഥം വൈറസിനെ എന്നെന്നേക്കുമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നല്ല. എന്നാൽ തുടർച്ചയായി 28 ദിവസമെങ്കിലും ചെയിന്‍ ബ്രേക്ക് ചെയ്യുക എന്നതാണ്.

ഇനിയെന്താ പരിപാടി?

രാജ്യത്തിനക്ക് സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ഒരു നിയന്ത്രണവും ഇനി ഉണ്ടായിരിക്കില്ല. പൊതു സ്ഥലത്തെ കൂട്ടായ്മകള്‍ക്കുള്ള നിയന്ത്രണങ്ങളും എടുത്തുമാറ്റി. എത്രപേര്‍ക്ക് ജോലി നഷ്ടമായി, എത്ര സാമ്പത്തിക സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി തുടങ്ങിയ കണക്കെടുപ്പിലേക്ക് രാജ്യം കടക്കുകയാണ്. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ കഴിയില്ലെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, അവർക്ക് പ്രതീക്ഷയ്‌ക്കുള്ള കാരണങ്ങളുണ്ടാകും, കാരണം രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിക്കുന്നതുപോലും മഹാമാരിയെപ്പോലും തുരത്തിയെന്ന ആത്മവിശ്വാസത്തോടെയാണ്.

പൊതു, സ്വകാര്യ പരിപാടികൾ നിയന്ത്രണങ്ങളില്ലാതെ തുടരാമെന്നും റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകൾക്ക് സാധാരണ പ്രവർത്തിക്കാമെന്നും എല്ലാ പൊതുഗതാഗതവും പുനരാരംഭിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വീട്ടിലെ മുറിയില്‍ നൃത്തം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജസീൻഡയും ജനങ്ങളും അഭൂതപൂര്‍വമായ ഈ നേട്ടം ആഘോഷിക്കുന്നത്.


Next Story

Related Stories